"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
ആധുനിക കഥകളി സംഗീതത്തിന്റെ അമരക്കാരനും, കരുത്തരായ നിരവധി ശിഷ്യരെ കഥകളി സംഗീതത്തിനു സംഭാവന ചെയ്ത മഹാഗായകനും ആയ സാക്ഷാൽ ശ്രീ [[കലാമണ്ഡലം നീല കണ്ഠൻ നമ്പീശൻ]] ന്റെ പ്രഗത്ഭ ശിഷ്യനാണു ശ്രീ . തിരൂർ നമ്പീശൻ.ശ്രീ ശിവരാമൻ നായർ, കാവുങ്ങൽ മാധവപ്പണിക്കർ എന്നിവരായിരുന്നു മറ്റു ഗുരുനാഥന്മാർ.ആലാപനത്തിലൂടെ കഥാപാത്രത്തിനു ഭാവം നൽകുന്നതിനൊപ്പം കഥകളി അരങ്ങിനെ മുഴുവനായി നിയന്ത്രിക്കുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ ആർജ്ജവം അതേ പടി പകർന്നു കിട്ടിയ ശിഷ്യനാ‍ാണു തിരൂറ് നമ്പീശൻ.ചിട്ടപ്രധാനമായ കഥകൾ ഉൽപ്പെടെ കളരിയിൽ ചൊല്ലിയാടിക്കുന്നതിലും നമ്പീശന്റെ വൈഭവം ഒന്നു വേറെയാണ്.
==ജീവിതരേഖ==
നാരായണൻ നമ്പീശൻ എന്ന യഥാർഥ പേര്. പിൽക്കാലത്ത് കലാമണ്ഡലം തിരൂർ നമ്പീശൻ എന്നു അറിയപ്പെട്ടു.മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് ഏഴൂരിൽ1116 ചിങ്ങം 10നു10( asper records 14.05.1942) നു ജനിച്ചു.പിതാവു പുളിയിൽ ദാമോദരൻ നമ്പിശൻ.മാതാവ് നങ്ങേലി ബ്രാഹ്മണി അമ്മ..കലാ പാരമ്പര്യമുള്ള തറവാട്. നാടകം സംഗീതം എന്നിവയിൽ തല്പരനായ പിതാവു. അമ്മാവൻ ശങ്കരപുരത്ത് ശങ്കുണ്ണി നമ്പീശൻ സംഗീതജ്ഞനായിരുന്നു.പിതാവിനും സഹോദരി ഉമാദേവിക്കും ഒപ്പം ഏഴാം വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങി . സംഗീതത്തിലെ ആദ്യഗുരു എൻ. കെ. വാസുദേവപ്പണിക്കർ.പത്താം വയസ്സിൽ മാതാവിന്റെ ദുർമരണത്തെ തുടർന്നു സംഗീതാഭസനം നിലച്ചു.എങ്കിലും സ്കൂൾ കലാ പ്രവർത്തനങ്ങളിൽ സജീവം ആയിരുന്നു.തിരൂർ ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം . 3 അനുജന്മാരുടെ മരണം, പിതാവിന്റെ രണ്ടാം വേളി,പിതാവിന്റ് നാടു വിടൽ, രോഗഗ്രസ്തനായി തിരിച്ചെത്തുന്ന പിതാവിന്റെ മരണം. തറവാട്ടിലെ ദുരന്ത പരമ്പരകൾ തുടർന്നുകൊണ്ടേയിരുന്നു. ഇവയെല്ലാം ആ ബാലമനസ്സിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഈ അവസരത്തിൽ , ആദ്യ ഗുരുനാഥൻ ആയ ശ്രീ ഏൻ കെ വാസുദേവപ്പണിക്കർ തന്നെ ആണു ബാലന് കലയുടെ ലോകത്തേക്ക് വഴികാണിക്കുന്നത്. അങ്ങനെ തേറ്ഡ് ഫോം( എട്ടാം ക്ലാസ്സ്) വിദ്യാർത്ഥി ആയിരിക്കെ ബന്ധുജനങ്ങളുടെ എതിർപ്പിനിടയിലും കലാമണ്ഡലത്തിൽ കഥകളി സംഗീഠ വിദ്യാർത്ഥി ആയി ചേർന്നു. കുലത്തൊഴിലായ കഴകം( അമ്പലത്തിലെ മാലകെട്ട് ഇത്യാദി) ഉപേക്ഷിച്ച് കലയുടെ ലോകത്തേക്കുള്ള യാത്രയായിരുന്നു അത്
===കലാജീവിതം===
.1957 ആഗസ്റ്റ് 14 നാണ് കലാമണ്ടലത്തിൽ ചേരുന്നത്. സഹപാഠി ആയി മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും അന്നേ ദിവമാണു ചേരുന്നത്. ഹൈദരാലി[[ കലാമണ്ഡലം ഹൈദരാലി]], ശങ്കരൻ എമ്പ്രാന്തിരി [[കലാമൺഡലം ശങ്കരൻഎമ്പ്രാന്തിരി]] എന്നിവരും അതേ വർഷം തന്നെ സഹപാഠികളായി എത്തി.കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ശിവരാമൻ നായർ, കാവുങ്ങൾ മാധവപ്പണിക്കഋ എന്നീ ആചാര്യന്മാർക്കു കീഴിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനം. പഠനത്തിൽ മികവു പുലർത്തിയിരുന്ന ഇദ്ദേഹത്തിനു പഠന കാലത്തു തന്നെ പൊന്നാനി ആയി പാടിത്തുടങ്ങിയിരുന്നു.എട്ട് വർഷത്തെ പഠനം പൂർത്തിയാക്കുമ്പോൾ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായവരിൽ ഒരാൾ നമ്പീശൻ ആയിരുന്നു.പഠനം കഴിഞ്ഞു പുരത്തിറങ്ങിയവർ പല വഴി പിരിഞ്ഞു . പല തട്ടുകളിൽ ചെന്നു പറ്റീ. ഇക്കാലത്ത് ഇളയ സഹോദരി കൂടി ദുർമരണത്തിന്ന് ഇടയായതോടെ നമ്പീശൻ ഏകനായി.
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്