"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
{{ആധികാരികത}}
[[പ്രമാണം:KALAMANDALAM TIRUR NAMBISSAN.jpg|thumb|തിരൂർ നമ്പീശൻ]]
അഭിനയ സംഗീതം,ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീതം കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നു. കഥകളി സംഗീതം എന്നതിനേക്കാൾ കഥകളിപാട്ട് എന്ന് വിശേഷിപ്പിക്കുന്നതാണു കൂടുതൽ ശരി എന്നു അഭിപ്രായമുണ്ട്. സോപാന സംഗീതവുമായി ചേർന്നു നിൽക്കുന്ന പ്രത്യേക ബാണി ഉള്ള കഥകളി പാട്ടിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാത്രമായ ഒരു കഥകളി ഗായകനാണു് '''കലാമണ്ഡലം തിരൂർ നമ്പീശൻ'''. മറ്റു സംഗീത പദ്ധതികളിൽ നിന്നും വ്യത്യസ്തമായി കഥകളി സംഗീതത്തിനു ഉണ്ടായിരുന്ന പ്രത്യേക ബാണി അഥവാ ശൈലി നമ്പീശന്റെ സംഗിതത്തിനു ഉണ്ടായിരുന്നു. കഥകളി എന്ന കലാരൂപത്തിനു യോജിക്കും വിധം അതിലെ കഥാപാത്രത്തെ ഉൾക്കൊണ്ട് ആ കഥാപത്രങ്ങളുടെ ഭാവപ്രകടനത്തിനു സഹായകം ആകും വിധം ചിട്ടപ്പെടുത്തിയ കഥകളി സംഗീതം ആണു അദ്ദേഹം പഠിച്ചതും പാടിയതും.ഉച്ചാരണ ശുദ്ധിയും , കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം കൊടുത്തുകൊണ്ടുള്ള മധുരമായ ആലാപനവും കൊണ്ട് ശ്രദ്ധേയമാണു ഇദ്ദേഹത്തിന്റ് ആലാപനം. ഇതര സംഗീത സമ്പ്രദായത്തിലെ വിശേഷിച്ചും കർണ്ണാടക സംഗീതത്തിലെ ബ്രുഗപ്രയോഗങ്ങൾ നിറഞ്ഞ സംഗീതത്തിനു പകരം ഗമകങ്ങൽ കൊണ്ടു സമ്പുഷ്ടമാക്കപ്പെട്ട് ഭാവത്തിനു ഊന്നൽ നൽകി കൊണ്ടുള്ള ആലാപനശൈലിയിലൂടെ കഥകളി സംഗീതത്തിന്റെ തനിമ നിലനിർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. പൂർവ സൂരികൾ ചിട്ടപ്പെടുത്തിയ രാഗങ്ങൾ മാറ്റാതെ തന്നെ കഥാപാത്രത്തിനു അനുയോജ്യമായ ഭാവം നൽകാൻ കഴിയും എന്നു സ്വന്തം ആലാപനത്തിലൂടെ തെളിയിച്ച അദ്ദേഹം രാഗമാറ്റങ്ങളെ ഗായകന്റെ കഴിവുകേടായാണു വിലയിരുത്തിയതു.കഥകളിയിലെ കഥാപാത്രത്തിന്റ്റെ ശബ്ദമാവുക- ഭാവമാവുക എന്ന ധർമ്മം നിർവഹിക്കുന്നതിനുള്ള സംഗീതം എന്ന നിലയിൽ സമ്പൂർണമാണു കഥകളി സംഗീതം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതു കൊണ്ട് തന്നെ കഥകളി സംഗീതരംഗത്ത് നിലനില്പിനായോ പ്രചരണത്തിനായോ നടന്ന ചില ശ്രമങ്ങളുടെ ഭാഗമാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. . . ആധുനിക കഥകളി സംഗീതത്തിന്റെ അമരക്കാരനും, കരുത്തരായ നിരവധി ശിഷ്യരെ കഥകളി സംഗീതത്തിനു സംഭാവന ചെയ്ത മഹാഗായകനും ആയ സാക്ഷാൽ ശ്രീ [[കലാമണ്ഡലം നീല കണ്ഠൻ നമ്പീശൻ]] ന്റെ പ്രഗത്ഭ ശിഷ്യനാണു ശ്രീ . തിരൂർ നമ്പീശൻ.ശ്രീ ശിവരാമൻ നായർ, കാവുങ്ങൽ മാധവപ്പണിക്കർ എന്നിവരായിരുന്നു മറ്റു ഗുരുനാഥന്മാർ.ആലാപനത്തിലൂടെ കഥാപാത്രത്തിനു ഭാവം നൽകുന്നതിനൊപ്പം കഥകളി അരങ്ങിനെ മുഴുവനായി നിയന്ത്രിക്കുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ ആർജ്ജവം അതേ പടി പകർന്നു കിട്ടിയ ശിഷ്യനാാണു തിരൂറ് നമ്പീശൻ.ചിട്ടപ്രധാനമായ കഥകൾ ഉൽപ്പെടെ കളരിയിൽ ചൊല്ലിയാടിക്കുന്നതിലും നമ്പീശന്റെ വൈഭവം ഒന്നു വേറെയാണ്.
==ജീവിതരേഖ==
===ref===
*[[http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IKKF_12_-_INVITATION_opt.pdf&page=2]]
|