"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{ആധികാരികത}}
[[പ്രമാണം:KALAMANDALAM TIRUR NAMBISSAN.jpg|thumb|തിരൂർ നമ്പീശൻ]]
അഭിനയ സംഗീതം,ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീതം കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നു. കഥകളി സംഗീതം എന്നതിനേക്കാ‍ൾ കഥകളിപാട്ട് എന്ന് വിശേഷിപ്പിക്കുന്നതാണു കൂടുതൽ ശരി എന്നു അഭിപ്രായമുണ്ട്. സോപാന സംഗീതവുമായി ചേർന്നു നിൽക്കുന്ന പ്രത്യേക ബാണി ഉള്ള കഥകളി പാട്ടിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാ‍ത്രമായ ഒരു കഥകളി ഗായകനാണു് '''കലാമണ്ഡലം തിരൂർ നമ്പീശൻ'''. മറ്റു സംഗീത പദ്ധതികളിൽ നിന്നും വ്യത്യസ്തമായി കഥകളി സംഗീതത്തിനു ഉണ്ടായിരുന്ന പ്രത്യേക ബാണി അഥവാ ശൈലി നമ്പീശന്റെ സംഗിതത്തിനു ഉണ്ടായിരുന്നു. കഥകളി എന്ന കലാരൂപത്തിനു യോജിക്കും വിധം അതിലെ കഥാപാത്രത്തെ ഉൾക്കൊണ്ട് ആ കഥാപത്രങ്ങളുടെ ഭാവപ്രകടനത്തിനു സഹായകം ആകും വിധം ചിട്ടപ്പെടുത്തിയ കഥകളി സംഗീതം ആണു അദ്ദേഹം പഠിച്ചതും പാടിയതും.അതുഉച്ചാരണ ശുദ്ധിയും , കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം കൊടുത്തുകൊണ്ടുള്ള മധുരമായ ആലാപനവും കൊണ്ട് തന്നെശ്രദ്ധേയമാണു ഇദ്ദേഹത്തിന്റ് ആലാപനം. ഇതര സംഗീത സമ്പ്രദായത്തിലെ വിശേഷിച്ചും കർണ്ണാടക സംഗീതത്തിലെ ബ്രുഗപ്രയോഗങ്ങൾ നിറഞ്ഞ സംഗീതത്തിനു പകരം ഗമകങ്ങൽ കൊണ്ടു സമ്പുഷ്ടമാക്കപ്പെട്ട് ഭാവത്തിനു ഊന്നൽ നൽകി കൊണ്ടുള്ള ആലാപനശൈലിയാണുആലാപനശൈലിയിലൂടെ കഥകളി സംഗീതത്തിന്റെ തനിമ നിലനിർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. പൂർവ സൂരികൾ ചിട്ടപ്പെടുത്തിയ രാഗങ്ങൾ മാറ്റാതെ തന്നെ കഥാപാത്രത്തിനു അനുയോജ്യമായ ഭാവം നൽകാൻ കഴിയും എന്നു സ്വന്തം ആലാപനത്തിലൂടെ തെളിയിച്ച അദ്ദേഹം പിന്തുടർന്നത്രാഗമാറ്റങ്ങളെ ഗായകന്റെ കഴിവുകേടായാണു വിലയിരുത്തിയതു.കഥകളിയിലെ കഥാപാത്രത്തിന്റ്റെ ശബ്ദമാവുക- ഭാവമാവുക എന്ന ധർമ്മം നിർവഹിക്കുന്നതിനുള്ള സംഗീതം എന്ന നിലയിൽ സമ്പൂർണമാണു കഥകളി സംഗീതം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതു കൊണ്ട് തന്നെ കഥകളി സംഗീതരംഗത്ത് നിലനില്പിനായോ പ്രചരണത്തിനായോ നടന്ന ചില ശ്രമങ്ങളുടെ ഭാഗമാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. . ആധുനിക കഥകളി സംഗീതത്തിന്റെ അമരക്കാരനും, കരുത്തരായ നിരവധി ശിഷ്യരെ കഥകളി സംഗീതത്തിനു സംഭാവന ചെയ്ത മഹാഗായകനും ആയ സാക്ഷാൽ ശ്രീ [[കലാമണ്ഡലം നീല കണ്ഠൻ നമ്പീശൻ]] ന്റെ പ്രഗത്ഭ ശിഷ്യനാണു ശ്രീ . തിരൂർ നമ്പീശൻ.ശ്രീ ശിവരാമൻ നായർ, കാവുങ്ങൽ മാധവപ്പണിക്കർ എന്നിവരായിരുന്നു മറ്റു ഗുരുനാഥന്മാർ.ആലാപനത്തിലൂടെ കഥാപാത്രത്തിനു ഭാവം നൽകുന്നതിനൊപ്പം കഥകളി അരങ്ങിനെ മുഴുവനായി നിയന്ത്രിക്കുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ ആർജ്ജവം അതേ പടി പകർന്നു കിട്ടിയ ശിഷ്യനാ‍ാണു തിരൂറ് നമ്പീശൻ.ചിട്ടപ്രധാനമായ കഥകൾ ഉൽപ്പെടെ കളരിയിൽ ചൊല്ലിയാടിക്കുന്നതിലും നമ്പീശന്റെ വൈഭവം ഒന്നു വേറെയാണ്.
==ജീവിതരേഖ==
നാരായണൻ നമ്പീശൻ എന്ന യഥാർഥ പേര്. പിൽക്കാലത്ത് കലാമണ്ഡലം തിരൂർ നമ്പീശൻ എന്നു അറിയപ്പെട്ടു.മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് ഏഴൂരിൽ1116 ചിങ്ങം 10നു ജനിച്ചു.പിതാവു പുളിയിൽ ദാമോദരൻ നമ്പിശൻ.മാതാവ് നങ്ങേലി ബ്രാഹ്മണി അമ്മ..കലാ പാരമ്പര്യമുള്ള തറവാട്. നാടകം സംഗീതം എന്നിവയിൽ തല്പരനായ പിതാവു. അമ്മാവൻ ശങ്കരപുരത്ത് ശങ്കുണ്ണി നമ്പീശൻ സംഗീതജ്ഞനായിരുന്നു.പിതാവിനും സഹോദരി ഉമാദേവിക്കും ഒപ്പം ഏഴാം വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങി . സംഗീതത്തിലെ ആദ്യഗുരു എൻ. കെ. വാസുദേവപ്പണിക്കർ.പത്താം വയസ്സിൽ മാതാവിന്റെ ദുർമരണത്തെ തുടർന്നു സംഗീതാഭസനം നിലച്ചു.എങ്കിലും സ്കൂൾ കലാ പ്രവർത്തനങ്ങളിൽ സജീവം ആയിരുന്നു.തിരൂർ ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം . 3 അനുജന്മാരുടെ മരണം, പിതാവിന്റെ രണ്ടാം വേളി,പിതാവിന്റ് നാടു വിടൽ, രോഗഗ്രസ്തനായി തിരിച്ചെത്തുന്ന പിതാവിന്റെ മരണം. തറവാട്ടിലെ ദുരന്ത പരമ്പരകൾ തുടർന്നുകൊണ്ടേയിരുന്നു. ഇവയെല്ലാം ആ ബാലമനസ്സിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഈ അവസരത്തിൽ , ആദ്യ ഗുരുനാഥൻ ആയ ശ്രീ ഏൻ കെ വാസുദേവപ്പണിക്കർ തന്നെ ആണു ബാലന് കലയുടെ ലോകത്തേക്ക് വഴികാണിക്കുന്നത്. അങ്ങനെ തേറ്ഡ് ഫോം( എട്ടാം ക്ലാസ്സ്) വിദ്യാർത്ഥി ആയിരിക്കെ ബന്ധുജനങ്ങളുടെ എതിർപ്പിനിടയിലും കലാമണ്ഡലത്തിൽ കഥകളി സംഗീഠ വിദ്യാർത്ഥി ആയി ചേർന്നു. കുലത്തൊഴിലായ കഴകം( അമ്പലത്തിലെ മാലകെട്ട് ഇത്യാദി) ഉപേക്ഷിച്ച് കലയുടെ ലോകത്തേക്കുള്ള യാത്രയായിരുന്നു അതു. . എട്ടാം ക്ലാസ്സ് വരെ .കേരളകലാമണ്ഡലത്തിൽ സംഗീത വിദ്യാർത്ഥി ആയി ചേർന്നു. ==കലാജീവിതം==
മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് ഏഴൂരിൽ ജനിച്ചു. എട്ടാം ക്ലാസ്സ് വരെ തിരൂർ ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം .കേരളകലാമണ്ഡലത്തിൽ സംഗീത വിദ്യാർത്ഥി ആയി ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആയിരുന്നു നമ്പീശന്റെ ഒരു ഗുരുനാഥൻ..
===ref===
*[[http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IKKF_12_-_INVITATION_opt.pdf&page=2]]
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്