"അന്ന മാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
മദ്രാസിലെ പ്രസിഡെൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടി. ബിരുദപഠനത്തിനു ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നോബൽ പുരസ്കാര ജേതാവ് [[സി.വി. രാമൻ|സി.വി രാമന്റെ]] മേൽനോട്ടത്തിൽ ഗവേഷണം തുടങ്ങി. വജ്രത്തിന്റേയും മറ്റു അമൂല്യരത്നങ്ങളുടേയും പ്രകാശവികിരണരീതികളായിരുന്നു ഗവേഷണവിഷയം. താമസിയാതെ ഈ വിഷയത്തിൽ ആധികാരികമായ പ്രബന്ധങ്ങൾ അന്നാ മാണി പ്രസിദ്ധീകരിച്ചു.1945-ൽ പി.എച്.ഡി ബിരുദത്തിനായുളള തീസിസ് മദ്രാസ് യൂണിവേഴിസിറ്റിക്ക് സമർപ്പിച്ചശേഷം പിന്നീട് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി.ചില സാങ്കേതിക തടസ്സങ്ങളാൽ മദ്രാസ് യൂണിവേഴിസിറ്റി അന്നാ മാണിക്ക് ഡോക്ററർ ബിരുദം നല്കുന്നതിന് വിസമ്മതിച്ചു.<ref>{{cite book|title= Lilavati's Daughters|editor= Godbole & Ramaswamy|publisher= Indian Academy of Sciences|ISBN=978-81-8465-005-1 }}</ref>
 
1948-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്തരീക്ഷ ഓസോൺ ഗവേഷണ രംഗത്ത് അതീവ തൽപ്പരയായിരുന്ന ഇവർ 30-ൽ ഏറെ വർഷങ്ങൾ ഈ മേഖലയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി 1987-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ കെ.ആർ രാമനാഥൻ മെഡൽ നേടി. ഇന്ത്യ ഉപഭൂഖണ്ഡത്തിനു മീതെയുളള സൗരോർജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച കൈപ്പുസ്തകവും <ref>[http://books.google.co.in/books?id=I52NlAa4Lb4C&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false Solar Radiation over India ] </ref>,പവനോർ ജ്ജസാധ്യതകളെക്കുറിച്ച് അവ ഏകയായി നടത്തിയ പഠനവും <ref>{{cite book|title= Wind Energy Resource Survey in India|author= Anna Mani|publisher= Allied Publishers|year= 1990 |ISBN= 9788170232971 }}</ref> റഫറന്സ് പുസ്തകങ്ങളായി ഇന്നും ഉപയോഗിക്കപ്പെടുന്നു.
ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി ലളിതമായ ജീവിതം നയിച്ചിരുന്ന അന്ന മാണി 2001 ആഗസ്ത് 16 ന് അന്തരിച്ചു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/അന്ന_മാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്