"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 195.229.50.195 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 13:
പതിനേഴാം നൂറ്റാണ്ടോടെ ഉണ്ടായ "കേരളോല്പത്തി" എന്ന കൃതിയിൽ പെരുമാക്കന്മാരെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ കർത്താവ് ആരെന്ന് കൃത്യമായി അറിവില്ല. നാലു "തൊപ്പിയിട്ടവരെ" - പറങ്കികൾ (portugese)‍, പരന്ത്രീസുകാർ (french), ലന്തക്കാർ(dutch)‍, ഇംഗ്ലീഷുകാർ(english) - കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്. കേരളചരിത്രരചനാശ്രമങ്ങളിൽ ആദ്യത്തേതെന്ന പ്രാധാന്യം ഇതിന്നുണ്ട്. അതിൽ ചേരമാൻ പെരുമാളെപറ്റിയും പറയുന്നുണ്ട്.
 
ചേരന്മാൻ പെരുമാളെപറ്റി കേരളോല്പത്തി പറയുന്നത് അദ്ദേഹം പരദേശങ്ങളിൽ നിന്ന് കേരളീയർ കൊണ്ടുവന്നിരുന്ന താൽക്കാലിക ഭരണാധികരികളുടെ നിരയിൽ അവസാനത്തെ ആൾ എന്നാണു. തങ്ങൾക്കിടയിൽ നിന്നു തന്നെ ഒരാളെ ഭരണാധികാരിയാക്കാൻ അവർക്കുണ്ടായിരുന്ന തടസ്സം അവർക്കിടയിലെതന്നെ അധികാരവടംവലികൾ കൂടി ആകാമെങ്കിലും ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിൽ വികസിച്ചു കഴിഞ്ഞ ഭരണസമ്പ്രദായങൾ ഇവിടേയും പെട്ടെന്നു തന്നെ പ്രയോഗക്ഷമമാക്കാം എന്ന ഒരു ഉദ്ദേശം കൂടി അതിനുണ്ടായിരുന്നിരിക്കും. ക്രിസ്തുവർഷം ആദ്യ ശതകങ്ങളിലാൺ ഇവർ കേരളചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേക്ക് പൊതുഭരണരംഗത്ത് ഭാരതത്തിന്റെ ഇതര പ്രദേശങ്ങൾ വളരെ മുൻപിലായിക്കഴിഞ്ഞിരുന്നു. ഇങ്ങനെ ഭരണാധികാരികളായി ഓരോ വ്യാഴവട്ടക്കാലത്തേക്ക് നിയുക്തരായവർ പെരുമാക്കന്മാർ എന്ന് അറിയപ്പെട്ടു. ഇവരിൽ ആദ്യത്തെ പെരുമാൾ കേയ ദേശത്തു നിന്നു വന്നതുകൊണ്ട് കേയ പെരുമാൾ എന്നറിയപ്പെട്ടു. ആകെ ഇരുപത്തൊന്നു പെരുമാക്കന്മാർ കേരളം ഭരിച്ചിട്ടുള്ളതായി ഈ കൃതിയിൽ പറയുന്നുണ്ട് . അതിൽ ഒരു വ്യാഴവട്ടക്കാലം ഭരണം തികയ്ക്കാതിരുന്നവരുമുണ്ട്. . കേരളത്തിൽത്തന്നെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ഇവരൊക്കെ ഭരണം നടത്തിയിരുന്നത്. അവസാനത്തെ ആളായ ചെരമാൻ പെരുമാൾ കർണാടകത്തിലെ ആനഗുന്ദിയിൽ നിന്നുള്ളയാളായിരുന്നു. ഏറെ ജനപ്രിയനായ ഭരണാധിപനായിരുന്നതുകൊണ്ട് അദ്ദേഹത്തെ മൂന്ന് ഊഴക്കാലത്തേക്ക് ഭരണം നടത്താൻ കേരളീയർ തിരഞ്ഞെടുത്തു. അങ്ങനെ മുപ്പത്തിയാറുകൊല്ലം കേരളം ഭരിച്ച ഇദ്ദേഹം ഭരണഭാരമൊഴിഞു വിദേശയാത്രക്കു പോകും മുൻപ് തന്റെ നാട് മുഴുവൻ ഇവിടത്തെ സാമന്തന്മാർക്ക് ഭാഗിച്ചുകൊടുത്തു. ആ സമയത്ത് "ചത്തും കൊന്നും അടക്കിക്കൊൾക" എന്നും പറഞ്ഞ് സ്വന്തം വാൾ കുന്നലക്കോനാതിരിക്കും പരിച വള്ളുവക്കോനാതിരിക്കും നൽകി എന്നും കേരളോല്പത്തി പറയുന്നു.കേരളം ഭരിച്ചിരുന്ന രാജാവാണ് ചേരമാൻ പെരുമാൾ. അക്കാലത്ത് രാജ്യം സന്ദർശിച്ച അറബ് വ്യാപാരികളിൽനിന്ന് ഇസ്ലാമിനെ കുറിച്ചറിഞ്ഞ അദ്ദേഹം മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെവെച്ച് പ്രവാചകനെ അദ്ദേഹം കണ്ടുവെന്നും ഇസ്ലാം സ്വീകരിച്ചുവെന്നുമാണ് വിശ്വാസം. അദ്ദേഹത്തിൻെറ സ്മരണാർഥമാണ് കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി നിർമിച്ചിരിക്കുന്നത്. ചേരമാൻ പെരുമാളാണ് കേരളത്തിൽ ഇസ്ലാമിൻെറ വ്യാപനത്തിന് നാന്ദി കുറിച്ചതെന്നാണ് വിശ്വാസം. പെരുമാളിൻെറ ജീവിതത്തിൽ അവഗണിക്കാനാകാത്ത സാന്നിധ്യമാണ് ഒമാൻ. മക്കയിൽനിന്ന് കേരളത്തിലേക്കുള്ള മടക്കയാത്രക്കിടെ ഒമാനിലെ സലാലയിൽവെച്ച് പെരുമാൾ നിര്യാതനായി എന്നാണ് ചരിത്രം. സലാലയിൽ പെരുമാളിൻേറതെന്ന് വിശ്വസിക്കുന്ന ഖബറുമുണ്ട്. കേരളവും അറബ് രാജ്യങ്ങളും തമ്മിൽ ശക്തമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്നത് ചരിത്രo
 
<ref>സാമോരിൻസ് ഓഫ് കലിക്കറ്റ് - കെ.വി. കൃഷ്ണയ്യർ‍, പേജ് 53 - 61, 308-309 </ref>
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്