"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 154:
 
==കൂടുതൽ==
{{ഉദ്ധരണി|1829-ൽ സ്വാതിതിരുനാൾ ഭരണമേറ്റപ്പോൾ വെങ്കിട്ടറാവുവിനെ മാറ്റി സുബ്ബറാവുവിനെ നിയമിക്കാൻ മഹാരാജാവ് ശ്രമിച്ചെങ്കിലും റസിഡണ്ട് മോറിസൺ എതിർത്തതുകൊണ്ട് അത് നടന്നില്ല. എന്നാൽ അടുത്തവർഷം തന്നെ മോറിസൺ സ്ഥാനമൊഴിഞ്ഞസ്ഥാനമൊഴിയേണ്ടി വന്നു. ഉടനെ സുബ്ബറാവു ദിവാനായി നിയമിതനായി.
 
== ജനറൽ കല്ലൻ ==
 
മൺറോയുടെ കാലത്തും അതിനുശേഷവും ത്രിമൂർത്തി ഭരണമാണ് തിരുവിതാംകൂറിൽ നടപ്പിലായത്. മഹാറാണി അല്ലെങ്കിൽ മഹാരാജാവ്, ദിവാൻ എന്നിവരായിരുന്നു. ബ്രിട്ടിഷിന്ത്യയിൽ യഥാകാലങ്ങളിൽ നടപ്പിലാക്കിയ സാമൂഹികവും ഭരണപരവുമായ പരിഷ്ക്കാരങ്ങൾ തിരുവിതാംകൂറിലും നടപ്പിലാക്കി. വേലുത്തമ്പിയുടെ കലാപത്തിനുശേഷം തിരുവിതാംകൂർ പട്ടാളത്തെ മുഴുവൻ പിരിച്ചുവിട്ടെങ്കിലും 700 പേരടങ്ങുന്ന ഒരു കുപ്പിണിയെ നിലനിർത്തിയിരുന്നു. 1817-ൽ മൺറോയുടെ ശുപാർശപ്രകാരം പട്ടാളത്തെ വിപുലീകരിച്ച് 2000 ഭടന്മാരെ നിയോഗിച്ചു. ബ്രിട്ടിഷ് ഓഫീസർമാരുടെ കീഴിൽ അതിനെ സുസജ്ജമാക്കി. ആഭ്യന്തര സമാധാനപാലനത്തിന് നായർ ബ്രിഗേഡ് മതിയെന്നു കണ്ടതിനാൽ ആ വർഷം കൊല്ലത്തു നിന്ന് ബ്രിട്ടിഷ് സബ്സിഡിയറി സൈന്യത്തെ ഇന്ത്യാഗവൺമെന്റ് പിൻവലിച്ചു. അതോടുകൂടി അതിന്റെ കമാൻഡർ കൂടിയായ റസിഡണ്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്കു മാറ്റി. 1805 മുതൽ ദിവാന്റെ ഓഫീസായ ഹജൂർകച്ചേരിയും കൊല്ലത്തുതന്നെ പ്രവർത്തിക്കുകയായിരുന്നു. സബ്സിഡിയറി സൈന്യത്തെ പിൻവലിക്കുകയും റസിഡണ്ടിന്റെ ഓഫീസ് തിരുവനന്തപുരത്താവുകയും ചെയ്തതിനെത്തുടർന്ന് ഹജൂർ കച്ചേരിയും തിരുവനന്തപുരത്തായി. അതുകൊണ്ട് ദൈനംദിന ഭരണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ മഹാരാജാവിന് അവസരം കിട്ടി. എന്നാൽ 1840-ൽ റസിഡന്റായി വന്ന ജനറൽ കല്ലൻ പരുക്കൻ സ്വഭാവക്കാരനായിരുന്നു. ഭരണസംബന്ധമായ എല്ലാ കാര്യങ്ങളിലും കല്ലൻ ഇടപെട്ടത് മഹാരാജാവിനും ഉദ്യോഗസ്ഥന്മാരിലും ജഡ്ജിമാരിൽപ്പോലും അസഹ്യതയുളവാക്കി.
 
== ക്യഷ്ണറാവു ==
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്