"ഗ്ലൈസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 61:
}}
}}
Gly or G എന്ന ചുരുക്കരൂപമുള്ള കാർബണികവസ്തുവും മാംസ്യനിർമ്മാണത്തിനുപയോഗിക്കുന്ന 20 അമിനോഅമ്ളങ്ങളിൽ ഏറ്റവും ലഘുവായതുമാണ് '''ഗ്ലൈസീൻ''' (NH2CH2COOH). നോൺ-എസ്സൻഷ്യൻ അമിനോഅമ്ളവിഭാഗത്തിലുൾപ്പെടുന്ന ഗ്ലൂക്കോസ് നിർമ്മാണകാരി (ഗ്ലൂക്കോജനിക്) യാണിത്. GGU, GGC, GGA, GGG എന്നിവയാണ് ഗ്ലൈസീനെ നിർമ്മിക്കുന്ന ജനിതകകോഡോണുകൾ. നിറമില്ലാത്തതും മധുരമുള്ളതുമായ പരൽ (ക്രിസ്റ്റൽ) ആണിത്. കൈറൽ (Chiral) രൂപമല്ല. ഒരു ഹൈഡ്രജൻ ആറ്റം മാത്രമുള്ള സൈഡ് ചെയിനാണ് ഇവയ്ക്കുള്ളത്. 1820ൽ ഹെൻട്രി ബ്രാക്കൊണോട്ട് (Henri Braconnot) ആണ് ഗ്ലൈസീനിനെ കണ്ടെത്തുന്നത്.
== ഗ്ലൈസീൻ ജൈവനിർമ്മാണം ==
അമിനോഅമ്ലമായ സെറീനിൽ നിന്നാണ് ഗ്ലൈസീൻ നിർമ്മിക്കപ്പെടുന്നത്. 3-ഫോസ്ഫോഗ്ലിസറേറ്റിൽ നിന്ന് ലഭിക്കുന്ന സെറീനിനെ സെറീൻ ഹൈഡ്രോക്സി മീഥൈൽ ട്രാൻസ്ഫിറേയ്സ് (Serine hydroxymethyltransferase) എന്ന എൻസൈം പിരിഡോക്സൽ ഫോസ്ഫേറ്റ് എന്ന കോഫാക്ടറിന്റെ സഹായത്താൽ ഗ്ലൈസീനും N5,N10-Methylene tetrahydrofolate ഉം ജലവുമാക്കിമാറ്റുന്നു.
"https://ml.wikipedia.org/wiki/ഗ്ലൈസീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്