"സി-130 ജെ സൂപ്പർ ഹെർക്കുലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|C-130J Super Hercules}} {|{{Infobox aircraft begin |name= C-130J "Super" Hercules |image= C-130J 135th AS Ma...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22:
}}
|}
അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമ്മിച്ച, കരുത്തുറ്റതെന്ന് വിശേഷിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് '''ലോക്ക്ഹീഡ് സി-130 ജെ സൂപ്പർ ഹെർക്കുലീസ്''' . ഉയർന്ന സുരക്ഷാസംവിധാനങ്ങളും മണിക്കൂറിൽ 670 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച്‌ സൈനികരെയും മറ്റു കൂറ്റൻ സൈനിക വാഹനങ്ങളെയും ഏതു ദുർഘട മേഖലയിലും എത്തിക്കാനുള്ള ഇവന്റെ ശേഷിയുമാണ് സൂപ്പർ ഹെർക്കുലീസിന്റെ പ്രത്യേകത. യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടിയും സൂപ്പർ ഹെർക്കുലീസ് ഉപയോഗപ്പെടുത്താറുണ്ട്. ലോകത്ത്‌ 13 രാജ്യങ്ങളുടെ പക്കൽ മാത്രമാണ്‌ സി130ജെ സൂപ്പർ ഹെർക്കുലീസ്‌ യുദ്ധവിമാനങ്ങൾ ഉള്ളത്‌.<ref>{{cite news|title=വ്യോമസേനാവിമാനം തകർന്ന് മലയാളിയടക്കം അഞ്ചുപേർ മരിച്ചു|url=http://www.mathrubhumi.com/story.php?id=441595|accessdate=28 മാർച്ച് 2014|newspaper=മാതൃഭൂമി}}</ref>
==ഘടന==
അമേരിക്കൻ നിർമിതമായ ഈ വിമാനത്തിൽ നാല്‌ എൻജിൻ ഉണ്ട്‌. മൂന്നെണ്ണം തകരാറിലായാലും അവസാന എൻജിൻ ഉപയോഗിച്ച്‌ പറക്കാൻ കഴിയുന്ന സൂപ്പർ ഹെർക്കുലീസ്‌ ഏറ്റവും സുരക്ഷിതമായ വിമാനമായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഒരേ സമയം ഇരുപത്‌ ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ നൂറോളം സൈനികരേയും മൂന്ന്‌ കവചിത വാഹനത്തേയും ഒരു പാറ്റൺ ടാങ്കിനേയും വഹിക്കാൻ ശേഷിയുണ്ട്‌. ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളവയാണിവ. <<ref name="test1"/> >{{cite news|title=വീണ്ടുമൊരു പ്രതിരോധദുരന്തം|url=http://www.mangalam.com/print-edition/editorial/164798|accessdate=28 മാർച്ച് 2014|newspaper=മംഗളം}}</ref>
[[File:C-130J Drawing.svg|right|400px]]
[[File:C-130J Hercules cleaning.jpg|thumb|A C-130J Super Hercules cleaned in the wash system at [[Keesler Air Force Base]], Mississippi.]]
==ചരിത്രം==
1950 കളിലാണ്‌ ഈ വിഭാഗം വിമാനങ്ങൾ അമേരിക്കൻ സേനയുടെ ഭാഗമായത്‌. 20 ടൺ വരെ വഹിക്കാനാവുന്ന വിമാനം ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളതാണ്‌. വിയറ്റ്നാം യുദ്ധകാലത്ത്‌ ഈ ഇനത്തിലെ അനവധി വിമാനങ്ങൾ തകർക്കപ്പെടുകയുണ്ടായി. 1988 ആഗസ്റ്റ്‌ 17ന്‌ പാക്കിസ്ഥാൻ പട്ടാള ഭരണാധികാരി സിയ ഉൾ ഹക്കിന്റെ മരണത്തിനിടയാക്കിയ അപകടം ഈ വിമാനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു. <ref name="test1"/>
==ഇന്ത്യയിൽ==
ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമാണിത്‌. അമേരിക്കയിൽനിന്ന്‌ 2011 ലാണ്‌ ആറ്‌ സൂപ്പർ ഹെർക്കുലീസ്‌ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്‌. ഒരെണ്ണത്തിന്‌ 1000 കോടിരൂപയാണ്‌ മുടക്ക്‌. ഈ സീരീസിൽ ആറെണ്ണത്തിനുകൂടി ഇന്ത്യ ഓർഡർ കൊടുത്തിട്ടുണ്ട്‌.
 
ഗാസിയാബാദിന്‌ സമീപമുള്ള ഹിൻഡൻ വ്യോമതാവളത്തിലെ എഴുപത്തേഴാം വിമാനവ്യൂഹമായ ‘മറയ്ക്കപ്പെട്ട അണലി’ ആണ്‌ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള സി130ജെ സൂപ്പർ ഹെർക്കുലീസ്‌ വിഭാഗത്തിലെ 6 വിമാനങ്ങളുടെ ആസ്ഥാനം. <ref>{{cite news|title=മറയ്ക്കപ്പെട്ട അണലിയും സൂപ്പർ ഹെർക്കുലീസ്‌ വിമാനവും|url=http://www.janmabhumidaily.com/jnb/News/187052|accessdate=28 മാർച്ച് 2014|newspaper=ജന്മഭൂമി}}</ref> 2011ൽ ഇന്ത്യൻ വ്യോമസേനയ്ക്ക്‌ കൈമാറിയപ്പോൾ റഡാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകാൻ അമേരിക്ക തയ്യാറാവാതിരുന്നത്‌ വിവാദമായിരുന്നു. അമേരിക്ക നൽകുന്ന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച്‌ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കയ്ക്ക്‌ കൈമാറണമെന്ന നിബന്ധന പാലിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നതോടെ സൂപ്പർ ഹെർക്കുലീസ്‌ വിമാനത്തിലെ എയറോനോട്ടിക്‌ സംവിധാനങ്ങൾ പലതും ഇന്ത്യയ്ക്ക്‌ ലഭിച്ചില്ല. റഡാർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇന്ത്യ പിന്നീട്‌ വിദേശത്തുനിന്നും പ്രത്യേകം വാങ്ങി സ്ഥാപിക്കുകയായിരുന്നു.
===ഇന്ത്യയിലെ പ്രധാന ദൗത്യങ്ങൾ===
യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സൂപ്പർ ഹെർക്കുലീസ് സഹായകമായിരുന്നു. ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിനിരയായവരെ രക്ഷപ്പെടുത്താൻ ഈ വിമാനം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു.
വരി 44:
==അവലംബം==
<references/>
 
==അധിക വായനയ്ക്ക്==
* Borman, Martin W. ''Lockheed C-130 Hercules.'' Marlborough, UK: Crowood Press, 1999. ISBN 978-1-86126-205-9.
"https://ml.wikipedia.org/wiki/സി-130_ജെ_സൂപ്പർ_ഹെർക്കുലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്