"സി.ബി. കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| occupation = മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനും
}}
മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്നു '''സി.ബി. കുമാർ''' എന്ന പേരിലെഴുതിയിരുന്ന '''ചക്രപാണി ഭാസ്കര കുമാർ''' (18 ഏപ്രിൽ 1910 - 1 സെപ്റ്റംബർ 1972). കത്തുകൾ ഒരു സാഹിത്യരൂപമെന്ന നിലയിൽ മലയാളത്തിൽ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തിൽ രചിച്ചത് ഇദ്ദേഹമാണ്. ലണ്ടൻ കത്തുകൾ എന്ന പേരിൽ 1950 ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ സമാഹാരമാണ് കത്തുകളുടെ സാഹിത്യത്തിൽ മലയാളത്തിൽ ആദ്യത്തെ കൃതി. <ref name="മലയാളം">{{cite book|first=ഡോ. പോൾ മണലിൽ|title=മലയാളസാഹിത്യ ചരിത്രം എഴുതപ്പെടാത്ത ഏടുകൾ|date=24.3.2014|publisher=നാഷണൽ ബുക്ക് സ്റ്റാൾ|isbn=9 780000 194596|pages=205}}</ref>
 
==ജീവിതരേഖ==
[[കൊല്ലം]], [[കൊട്ടാരക്കര|കൊട്ടാരക്കരയ്ക്കു]] സമീപമുള്ള [[പവിത്രേശ്വരം]] ഗ്രാമത്തിൽ ഈശ്വര വാരിയരുടെയും ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകനാണ്. ഈശ്വര വാരിയർ മധുര അമേരിക്കൻ കോളേജിൽ അധ്യാപകനായിരുന്നു. കുട്ടിക്കാലത്തെ മാതാ പിതാക്കൾ മരിച്ചതിനാൽ അച്ഛന്റെ സഹോദരനായിരുന്ന ശങ്കരവാര്യാരുടെ സംരക്ഷണയിലാണ് വളർന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലും തിരുവനന്തപുരം, കൊല്ലം ഹൈസ്ക്കൂളുകളിലുമായിരുന്നു പ്രഥമിക വിദ്യാഭ്യാസം. 1931 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് (ഓണേഴ്സ്) ബിരുദം നേടി. 1933 ൽ ഉപരിവിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയി. എം.എ, ധനശാസ്ത്രത്തിൽ പി.എച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്.<ref>{{cite book|firstname=ഡോ. പോൾ മണലിൽ|title=മലയാളസാഹിത്യ ചരിത്രം എഴുതപ്പെടാത്ത ഏടുകൾ|date=24.3.2014|publisher=നാഷണൽ ബുക്ക് സ്റ്റാൾ|isbn=9 780000 194596|pages=209 - 212}}<"മലയാളം"/ref> മാതൃഭൂമിയുടെ ലണ്ടൻ ലേഖകനായിരുന്നു. 1938 - 43 കാലത്ത് ഹൈദരാബാദ് മിൽ ഉടമസ്ഥ സംഘം സെക്രട്ടറിയായിരുന്നു. [[ജനീവ|ജനീവയിലെ]] [[അന്താരാഷ്ട്ര തൊഴിൽ സംഘടന|അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ]] എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിച്ചു. <ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്‌ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=77}}</ref>
 
ഭാര്യ : കളർകോട് വാരിയത്ത് ശാരദാ ദേവി
"https://ml.wikipedia.org/wiki/സി.ബി._കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്