"ടാട്ടോമെറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q334640 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Tautomerism}}
ഒരു കാർബണിക തന്മാത്രയുടെ രണ്ടു സമമൂലകങ്ങൾ സന്തുലിതാവസ്ഥയിൽ നിലനില്ക്കുന്ന പ്രതിഭാസം. അണുക്കളുടെ വിന്യാസവും തന്മാത്രയുടെ ഘടനാരീതിയും മൂലം ഈ സമമൂലകങ്ങൾ വ്യത്യസ്തമായിരിക്കും. സമമൂലകാവസ്ഥയിലുള്ള രണ്ടു വ്യത്യസ്ത തന്മാത്രകൾ പരസ്പരം അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ '''ടാട്ടോമെറിസം''' എന്ന പദം (ടാട്ടോ എന്നാൽ അതുതന്നെ എന്ന് അർഥം) ആദ്യമായി ഉപയോഗിച്ചത് കോൺറാഡ് ലാർ എന്ന രസതന്ത്രജ്ഞനാണ് (1885).
 
1911-ൽ [[ജർമൻ]] രസതന്ത്രജ്ഞനായ ലുഡ്വിഗ് നോർ, അസറ്റോ അസറ്റിക് എസ്റ്ററിന്റെ രണ്ടു രൂപത്തിലുള്ള തന്മാത്രകൾ വേർതിരിക്കുന്നതിലും ഗുണധർമങ്ങൾ വിശകലനം ചെയ്യുന്നതിലും വിജയിച്ചു. [[ആൽക്കഹോൾ]] (-OH) ഗ്രൂപ്പുള്ള ഈനോൾ രൂപവും കീറ്റോൺ (=== O) ഗ്രൂപ്പുള്ള കീറ്റോ രൂപവും ആണിവ. കീറ്റോ-ഈനോൾ രൂപങ്ങൾ അടങ്ങുന്ന ഒരു മിശ്രിതം ഉറയിച്ചു കട്ടിയാക്കി 80 °C-ൽ കീറ്റോ രൂപവും മിശ്രിതം സ്വേദനം ചെയ്ത് ഈനോൾ രൂപവും ശുദ്ധമായി വേർതിരിക്കാം. എന്നാൽ ക്രമേണ ഓരോ സംയുക്തവും, രണ്ടു സംയുക്തങ്ങളും സന്തുലിതാവസ്ഥയിലുള്ള ഒരു മിശ്രിതമായി മാറുന്നു. ഈ പ്രതിഭാസം കീറ്റോ-ഈനോൾ ടാട്ടോമെറിസം എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ടാട്ടോമെറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്