"മുരളി തുമ്മാരുകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{വൃത്തിയാക്കുക}}
{{PU|Murali Thummarukudy}}
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് '''ഡോ. മുരളി തുമ്മാരുകുടി'''. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി, ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004), നാർഗിസ് ചുഴലിക്കാറ്റ് (മ്യാൻമാർ 2008), വെൻചുവാൻ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ റുവാണ്ട, ഇറാഖ്, ലെബനൺ, പലസ്തീൻ ടെറിട്ടറികൾ, സുഡാൻ എന്നിവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
ഐക്യരാഷ്ടസംഘടനയിലെത്തും മുമ്പ് ഷെൽ ഗ്രൂപ്പിന്റെ എണ്ണക്കമ്പനികളിൽ പരിസ്ഥിതി ഉപദേശകനായിരുന്നു. ഈ കാലയളവിൽ തെക്കു കിഴക്കേ ഏഷ്യ, മധ്യ പൂർവ്വേഷ്യ എന്നിവിടങ്ങളിൽ എണ്ണ പടരലും എണ്ണക്കിണർ അഗ്നിബാധയുമായും ബന്ധപ്പെട്ട എണ്ണമറ്റ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.
"https://ml.wikipedia.org/wiki/മുരളി_തുമ്മാരുകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്