"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
</ref>അതിൽനിന്നുള്ള മോചന(നിർവാണം)ത്തിനുവേണ്ടി നടത്തിയ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ദർശനങ്ങൾ. സാംഖ്യവും, ബൗദ്ധദർശനങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതായി പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. സത്യത്തിന്റെ സ്വഭാവത്തെയും, ലോകത്തിന്റെ ആത്യന്തിക കാരണത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ നിഷ്ഫലമാണെന്ന് ബുദ്ധൻ കരുതി. അതുകൊണ്ടുതന്നെ ഈശ്വരാസ്തിത്വത്തിന്റെ പ്രശ്നം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഈശ്വരാന്വേഷണം പ്രയോജനരഹിതമാണെന്ന് കരുതിയതിനാൽ അത്തരം ചർച്ചകളെ ശിഷ്യർക്കിടയിൽപ്പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
 
ദുരിതങ്ങൾക്കറുതിവരുത്തുന്ന പ്രായോഗിക പ്രശ്നങ്ങളിലേക്കാണ് ബുദ്ധൻ തന്റെ ശിഷ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം ആധ്യാത്മിക അന്വേഷണ പദ്ധതികളെ അംഗീകരിച്ചില്ലെന്നു മാത്രമല്ല, അവയോട് ഉദാസീനനുമായിരുന്നു. ബുദ്ധന്റെ ഉപദേശങ്ങളെ ശരിയായി ഉൾക്കൊണ്ട അശ്വഘോഷൻ, ഈശ്വരവിചാരം ബുദ്ധമതത്തിൽ എന്തുകൊണ്ട് അർഥശൂന്യമാവുന്നുവെന്ന് തന്റെ കൃതിയായ ബുദ്ധചരിതത്തിൽ വ്യക്തമാക്കുന്നുണ്ട്{{തെളിവ്}}.
 
'ഐശ്വരം ചേദിദം വിശ്വം
വരി 89:
ആദ്യകാല മഹായാന ബുദ്ധമതക്കാർ ഈശ്വരനിഷേധികളായിരുന്നു. നാഗാർജുനന്റെ ചിന്തകൾ യുക്തിയുക്തം ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതായിരുന്നു; ഔപനിഷദികദർശനത്തിന്റെ 'സ്വ-ഭാവ'വാദം അഥവാ 'സത്താവാദ'ത്തെ നിരാകരിക്കാൻ വേണ്ടി, നാഗാർജുനൻ ആവിഷ്കരിച്ച, ശൂന്യതാവാദത്തിൽ ദൈവാസ്തിത്വത്തിനു പ്രസക്തിയില്ല. 'ആത്യന്തികമായ കാരണം' എന്ന അർഥത്തിൽ ദൈവത്തെ കരുതുന്ന വീക്ഷണത്തെ എതിർത്ത നാഗാർജുനൻ, 'കാര്യ'ത്തിൽ കാരണവും 'കാരണ'ത്തിൽ 'കാര്യ'വും അന്തഃസ്ഥിതമാണെന്നും വസ്തു പ്രതിഭാസങ്ങളുടെ ആവിർഭാവവും നിലനില്പും പരസ്പര ബന്ധിതമാണെന്നും സിദ്ധാന്തിച്ചു.
 
ഈശ്വരാസ്തിത്വത്തെയും സത്താവാദത്തെയും ബുദ്ധൻ നിരാകരിക്കുകയും ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്ന ദർശനം ആവിഷ്കരിക്കുകയും ചെയ്തെങ്കിലും, പില്ക്കാലത്ത് ബുദ്ധമതം സ്ഥാപനവത്കരിക്കപ്പെടുകയും ജനപ്രീതിയാർജിക്കുകയും ചെയ്തതോടെ അനുഷ്ഠാനപരതയിലേക്കും ഈശ്വരവാദത്തിലേക്കും വ്യതിചലിക്കുകയാണുണ്ടായത്.
 
==== ജൈനദർശനം ====
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്