"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
==ബഹിരാകാശയാത്ര - നാഴികക്കല്ലുകൾ==
*ഇതും കാണുക: ബഹിരാകാശസഞ്ചാരം നേട്ടങ്ങൾ ; <br>ബഹിരാകാശസഞ്ചാരം - രാജ്യാടിസ്ഥാനത്തിലുള്ള പട്ടിക
ആദ്യമായി ബഹിരാകാശത്തെത്തിയ [[മനുഷ്യൻ]] സോവിയറ്റ് റഷ്യയിലെ [[യൂറി ഗഗാറിൻ]] ആയിരുന്നു.1961 ഏപ്രിൽ 12 നായിരുന്നു [[വോസ്തോക്ക് - 1]] എന്ന വാഹനത്തിൽ അദ്ദേഹം യാത്ര തിരിച്ചത്. 108 മിനുട്ട് ഗഗാറിൻ ഭൂമിയെ വലം വച്ചു. ബഹിരാകാശത്തിലെത്തിയ ആദ്യ വനിത സോവിയറ്റ് യൂണിയനിലെ [[വാലെന്റീന വ്ളാദിമിറൊവ്ന തെരഷ്ക്കോവ|വാലന്റീന തെരസ്കോവ]] . 1963 ജൂൺ 16 നു [[വോസ്തോക്ക് - 6]] എന്ന വാഹനത്തിൽ ഭൂമിയെ മൂന്നു ദിവസത്തോളം വലം വച്ചു.
[[അലൻ ഷെപ്പാർഡ് ]] ആയിരുന്നു ആദ്യം ബഹിരാകാശത്തെത്തിയ അമേരിക്കക്കാരൻ, അദ്ദേഹമാണ് രണ്ടാമത് ബഹിരാകാശത്തെത്തിയ മനുഷ്യൻ.15 മിനുട്ട് മാത്രമാണദ്ദേഹം ശൂന്യാകശത്തു ചെലവഴിച്ചത്. 1983 ജൂൺ 18നു സ്പേസ് ഷട്ടിൽ ആയ ചലഞ്ചരിന്റെ എസ്. റ്റി. എസ്. ദൗത്യത്തിൽ പങ്കെടുത്ത, സാലി റൈഡ് ആണ് ബഹിരാകശത്തെത്തിയ ആദ്യ അമേരിക്കൻ വനിത.
1965 മാർച്ച് 18നു കോസ്മോനോട്ട് ആയ അലെക്സി ലിയോണോവ് ആണു ആദ്യമായി ബഹിരാകാശനടത്തം (space walk) നടത്തിയ ആദ്യ മനുഷ്യൻ. EVA( extra-vehicular activity) എന്നാണിത് അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ വോസ്ഖോദ് 2 ദൗത്യത്തിലാൺദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ചന്ദ്രനെ ചുറ്റി സഞ്ചരിച്ച ആദ്യ ദൗത്യത്തിൽ പങ്കെടുത്ത വില്ല്യം ആൻഡേഴ്സ് ആണ് ഏഷ്യയിൽ ജനിച്ച ആദ്യ ബഹിരാകാശ സഞ്ചാരി.
ചൈനയുടെ ആദ്യ ബഹിരാകാശസ്ഞ്ചാരി യാങ്ങ് ലിവൈ ആകുന്നു.ഷെൻഷൗ 5 ബഹിരാകാശവാഹനത്തിലാണദ്ദേഹം സഞ്ചരിച്ചത്.
 
 
==റഫറൻസ്==
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്