"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
മനുഷ്യൻ ബഹിരാകാശസഞ്ചാരം നടത്തിയെന്നു പറയണമെങ്കിൽ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. Fédération Aéronautique Internationale (FAI) എന്ന സംഘടന, 100 കിലോമീറ്ററിൽ (62 മൈൽ) കൂടുതൽ ഉയരത്തിൽ സഞ്ചരിച്ചാലേ ഒരാളെ ബഹിരാകാശസഞ്ചാരിയായി കണക്കാക്കാറുള്ളു. എന്നാൽ അമേരിക്ക 50 മൈൽ (80 കി. മീ) സഞ്ചരിക്കുന്ന ഏതുതരം സഞ്ചാരികൾക്കും ആസ്ട്രോനോട്ട് വിങ്സ് എന്ന പുരസ്കാരം നൽകിവരുന്നു.
2013 ജൂൺ 8 വരെ, 36 രാജ്യങ്ങളിൽനിന്നായി 532 പേർ ഇതിനകം 100 കിലോമീറ്ററും(62 മൈൽ) അതിനപ്പുറവും എത്തിയിട്ടുണ്ട്. ഇതിൽ 529 പേർ താഴ്ന്ന ഭൂഭ്രമണപഥത്തിലോ അതിനും മുകളിലോ എത്തി. <ref>http://www.cbsnews.com/network/news/space/democurrent.html</ref> <ref>http://www.astronautix.com/articles/womspace.htm</ref> .ഇതിൽ 24 പേർ താഴ്ന്ന ഭൂഭ്രമണപഥവും കടന്ന് ചാന്ദ്രപഥത്തിലോ അതിനപ്പുറത്തോ ചന്ദ്രന്റെ ഉപരിതലത്തിലോ എത്തിയിട്ടുണ്ട്; ഈ 24 പേരിൽ 3 പേർ രണ്ടു പ്രാവശ്യം ആ പരിധിക്കാപ്പുറത്തേയ്ക്കു സഞ്ചരിച്ചു. <ref>http://web.archive.org/web/20070827140010/http://www-pao.ksc.nasa.gov/kscpao/factoids/hundred.htm</ref>
ബഹിരാകാശസഞ്ചാരികൾ 41790ൽക്കൂടുതൽ മനുഷ്യദിനങ്ങൾ (114.5 മനുഷ്യവർഷങ്ങൾ) ബഹിരാകാശത്തു ചെലവഴിച്ചുകഴിഞ്ഞു. 100 മനുഷ്യദിനബഹിരാകാശനടത്തവും ഇതിൽ ഉൾപ്പെടുന്നു. <ref>http://www.jsc.nasa.gov/Bios/htmlbios/krikalev.html</ref>സെർജി. കെ. ക്രിക്കലേവ് ആണു ബഹിരാകാശത്തു ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച മനുഷ്യൻ. അദ്ദേഹം 803 ദിനങ്ങളും, 9 മണിക്കൂറും 39 മിനുട്ടും, (2.2 വർഷങ്ങൾ) താമസിച്ചു. <ref>http://www.nasa.gov/mission_pages/station/expeditions/expedition11/krikalev_record.html </ref> പെഗ്ഗി. എ. വിൽസൺ ആണു എറ്റവും അധികം കാലം ബഹിരാകാശത്തു താമസിച്ച വനിത. അവർ 377 ദിവസങ്ങൾ അവിടെ ചെലവഴിച്ചു. <ref>http://www.jsc.nasa.gov/Bios/htmlbios/whitson.html</ref>
==പേരിന്റെ ഉദ്ഭവം==
'''ഇംഗ്ലീഷിൽ'''
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഔദ്യൊഗികമായി ഒരു ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് എന്നു വിളിക്കുന്നു. <ref>http://www.thespacerace.com/glossary/index.php?term=54</ref> ഗ്രീക്കു വാക്കുകളായ "ആസ്ട്രോൺ' (ἄστρον - നക്ഷത്രം), നോട്ടസ് (ναύτης - നാവികൻ) എന്നിവയിൽ നിന്നാണ് ആസ്ട്രോനോട്ട് എന്ന പദം ഉണ്ടായത്. 1930ൽ നീൽ. ആർ. ജോൺസ് അദ്ദേഹത്തിന്റെ ചെറുകഥയിൽ ("The Death's Head Meteor") ഈ പദം ആധുനിക കാലത്ത് ഈ അർഥത്തിൽ ഉപയോഗിച്ചു. പക്ഷെ മറ്റു ചില പുസ്തകങ്ങളിലും ഈ പദം വേറെ അർഥത്തിൽ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിനു, പെഴ്സി ഗ്രെഗ് 1880ൽ എഴുതിയ Across the Zodiac എന്ന പുസ്തകത്തിൽ ബഹിരാകാശവാഹനം എന്ന അർഥത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു.<ref> Ingham, John L.: Into Your Tent, Plantech (2010): page 82.</ref>
 
==റഫറൻസ്==
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്