"അനന്തപുര തടാകക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎എത്തിച്ചേരാനുള്ള വഴി: ക്ഷേത്ര തടാകത്തിലെ മുതല "ബബിയ" യുടെ ചിത്രം ചേർത്തു
വരി 4:
[[കേരളം|കേരളത്തിലെ]] കാസർഗോഡ് ജില്ലയിലുള്ള ഒരു [[ക്ഷേത്രം|ക്ഷേത്രമാണ്]] '''അനന്തപുര തടാക ക്ഷേത്രം''' (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] ''അനന്തപത്മനാഭ സ്വാമി''യുടെ ([[പത്മനാഭസ്വാമി ക്ഷേത്രം]]) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. [[കുംബ്ല]] എന്ന [[പട്ടണം|പട്ടണത്തിൽ]] നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.<ref>http://www.keralatraveltourism.com/kerala-pilgrimage-destinations/ananthapura-lake-temple.html</ref><ref>http://www.kamalkapoor.com/hindu-spiritual-places/ananthapura-temple.asp</ref> <ref>http://malayalam.webdunia.com/spiritual/religion/placespilgrimage/0803/06/1080306042_1.htm</ref><ref>http://malayal.am/യാത്ര/സ്ഥലങ്ങൾ/204/ബേക്കൽ-കോട്ടയും-ചന്ദ്രഗിരി-കോട്ടയും</ref>മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ [[വാസ്തുശാസ്ത്രം|വാസ്തുവിദ്യയിൽ]] നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന [[മുതല|മുതലയും]] ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.
== എത്തിച്ചേരാനുള്ള വഴി ==
കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.[[File:അനന്തപുര ക്ഷേത്ര തടാകത്തിലെ മുതല "ബബിയ".JPG|thumb|അനന്തപുര തടാക ക്ഷേത്രത്തിലെ മുതല "ബബിയ" യാണ് ചിത്രത്തിൽ. പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട "ബബിയ" നിരുപദ്രവകാരിയാണു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ സാക്ഷ്യപ്പെടുത്തുന്നു. "ബബിയ" യെ കാണാൻ അവൾ വസിക്കുന്ന ഗുഹയുടെ മുൻപിൽ വരെ ഇറങ്ങേണ്ടി വന്നു. എൻറെ ആകാംഷ കണ്ടിട്ടാണെന്നു തോന്നുന്നു അവൾ പതിയെ തല പൊക്കി നല്ലൊരു പോസ് തന്നു.]]
 
==ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അനന്തപുര_തടാകക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്