"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==രണ്ടാം ലോകമഹായുദ്ധവും ഇന്ത്യയുടെ നിലപാടും==
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗഭാക്കാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ അവർ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് അതിനു തയ്യാറായില്ല. കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽവെച്ച് ഫാസിസത്തിനോടു ചെയ്യുന്ന യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇതിനുപകരമായി ഇന്ത്യ ചോദിച്ചത്. സുഭാസ് ചന്ദ്രബോസിനെപ്പോലുള്ള നേതാക്കൾ യുദ്ധം സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് യുദ്ധത്തിൽ ചേരാൻ വിസമ്മതിക്കുകയായിരുന്നു.<ref name=pci1>{{cite web|title=കോൺഗ്രസ്സ് ആന്റ് മേക്കിംഗ് ഓഫ് ഇന്ത്യൻ നേഷൻ|url=http://archive.is/UoLik|publisher=ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|accessdate=22-മാർച്ച്-2014}}</ref> എന്നാൽബ്രിട്ടനെ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ്മണ്ണിൽ ഇതിനുപകരമായിനിന്നും ഇന്ത്യപുറത്താക്കാൻ ചോദിച്ചത്ഇതൊരു സുവർണ്ണാവസരമാണെന്നതായിരുന്നു സുഭാസ് ചന്ദ്രബോസിന്റെ നിലപാട്. ഗാന്ധിജി ഈയൊരു തീരുമാനത്തിനെതിരായിരുന്നു. ബ്രിട്ടന്റെ ചാരത്തിൽനിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് പിന്നീട് ഗാന്ധിജിയും ഇതിനെ പിന്തുണക്കുകയുണ്ടായി. സുഭാസ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ജപ്പാനോടു കൂടി ചേർന്ന് ബ്രിട്ടനെതിരേ ഗറില്ലായുദ്ധം നടത്തി.
===ക്രിപ്സ് കമ്മീഷൻ===
താല്പര്യമില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്ന അസംതൃപ്തി ബാധിച്ച ഒരു ഉപഭൂഖണ്ഡത്തെയും [[യൂറോപ്പ്|യൂറോപ്പിലും]] [[തെക്കു കിഴക്കേ ഏഷ്യ|തെക്കു കിഴക്കേ ഏഷ്യയിൽ]] യുദ്ധസ്ഥിതി വഷളാവുന്നതും ഇന്ത്യൻ സൈനികർക്കിടയിലും, പ്രത്യേകിച്ച് യൂറോപ്പിലെ യുദ്ധമുന്നണികളിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കിടയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്കിടയിലും വളരുന്ന അസംതൃപ്തിയും അഭിമുഖീകരിച്ച ബ്രിട്ടീഷ് സർക്കാർ [[സ്റ്റാൻഫോർഡ് ക്രിപ്സ്|സ്റ്റാൻഫോർഡ് ക്രിപ്സിനു]] കീഴിൽ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. [[ക്രിപ്സ് മിഷൻ]] എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തിൽനിന്നും വൈസ്രോയിൽ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമസഭയ്ക്കു നൽകുന്നതിനു പകരമായി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിൽ]] നിന്നും യുദ്ധകാലത്ത് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ ഒരു ഉടമ്പടിയിൽ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം.
"https://ml.wikipedia.org/wiki/ക്വിറ്റ്_ഇന്ത്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്