"മങ്കൊമ്പ് ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
കഥകളിയുടെ തെക്കൻചിട്ടയിലെ ആചാര്യനായിരുന്നു '''പ്രൊഫ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള''' (1922 - 20 മാർച്ച് 2014). കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർരത്‌ന അവാർഡ് ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
[[മങ്കൊമ്പ് |മങ്കൊമ്പ് ഗ്രാമത്തിൽ]] പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി. തുടർന്ന് ഗുരുചെങ്ങന്നൂരിന്റെ ശിഷ്യനായി. നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ളയിൽ നിന്നും കഥകളിയുടെ ശാസ്ത്രം, സാഹിത്യം, രസാഭിനയം എന്നിവയിൽ പ്രത്യേകശിക്ഷണം ലഭിച്ചു. മങ്കൊമ്പിന്റെ സീതാസ്വയംവരത്തിലെ പരശുരാമൻ, ഹരിചന്ദ്രചരിതത്തിലെ വിശ്വാമിത്രൻ, സന്താനഗോപാലത്തിലെയും രുഗ്മിണിസ്വയംവരത്തിലെയും ബ്രാഹ്മണൻ, കർണശപഥത്തിലെ കുറത്തി, നിഴൽകുത്തിലെ മലയത്തി തുടങ്ങിയ വേഷങ്ങൾ പ്രസിദ്ധങ്ങളാണ്. കളിയരങ്ങിൽ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. <ref>{{cite news|title=കഥകളി ആചാര്യൻ മങ്കൊമ്പ് ശിവശങ്കരപ്പിള്ള അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=439270|accessdate=21 മാർച്ച് 2014|newspaper=മാതൃഭൂമി}}</ref>
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഫെലോഷിപ്പോടു കൂടി സഹോദരൻ പ്രൊഫ. സി.കെ. ശിവരാമൻപിള്ളയുമായി ചേർന്ന് രചിച്ച "കഥകളി സ്വരൂപം' പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നാണ്. ഗുരുഗോപിനാഥിന്റെ നൃത്തകലാലയത്തിലും മൃണാളിനി സാരാഭായിയുടെ ദർപ്പണയിലും പ്രവർത്തിച്ചു. 1966ൽ കലാമണ്ഡലം തെക്കൻ കളരിയിൽ ശിഖണം തുടങ്ങിയപ്പോൾ അവിടെ ആശാനായി. കേരളസംഗീതനാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായിരുന്നു.<ref>{{cite web|title=മങ്കൊമ്പ് ശിവശങ്കരപ്പിള്ള|url=http://www.kathakali.info/ml/node/24|publisher=www.kathakali.info|accessdate=21 മാർച്ച് 2014}}</ref>
 
"https://ml.wikipedia.org/wiki/മങ്കൊമ്പ്_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്