"തഞ്ചാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.171.31 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) Manuspanicker (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 101:
{{main|ചോളസാമ്രാജ്യം}}
[[പ്രമാണം:MainGopuram-BrihadisvaraTemple-Thanjavur,India.jpg|thumb|250px|തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം]]
ക്രി.പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യത്തിന് അടിത്തറയിട്ടു എന്നു കരുതപ്പെടുന്നു. എന്നാൽ ആ യുദ്ധത്തിൽ ആരെയാണു അദ്ദേഹം പരാജയപ്പെടുത്തിയത് എന്നത് ഇന്നും വ്യക്തമല്ല. അത് പാണ്ഡ്യവംശത്തിൽ പെട്ട മുത്തരായന്മാരെയാണെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലയൻ അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ നിശുംബസുധനി(ദുർഗ്ഗ)യുടെ ക്ഷേത്രം പണിതു.
 
[[രാജരാജചോളൻ|രാജരാജചോളന്റെയും]] അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം സമ്പന്നവും പ്രസിദ്ധവുമായി. രാജരാജചോള൯ ക്രി.പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകർഷകമായ [[ബൃഹദ്ദേശ്വര ക്ഷേത്രം]] പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത്. ക്ഷേത്രചുവരുകളിലെ കൊത്തുപണികളിലും മറ്റും ചോളരാജാക്കന്മാ൪ നടത്തിയ യുദ്ധങ്ങളിലെ വീരസാഹസികപോരാട്ടങ്ങളും അവരുടെ കുടുംബപരമ്പരയും വിഷയമാകുന്നതുകൊണ്ട് ഇതൊരു നല്ല ചരിത്രരേഖയുമാണ്. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു ചോളഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നത്. അതി൯പ്രകാരം അന്ന് രാജാവു ക്ഷേത്രത്തിനോട് ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്രനിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു [[വീരശാലൈ]] എന്നും അതിനോടു ചേർന്ന ചന്ത [[ത്രിഭുവനമേടെവിയാർ]] എന്നുമാണ് അറിയപ്പെട്ടിരുന്നത്.
"https://ml.wikipedia.org/wiki/തഞ്ചാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്