"എം. ഗോവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫൈസൽ ബാവ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്ന...
വരി 20:
1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ.<ref>[http://www.keralasahityaakademi.org/sp/Writers/Profiles/MGovindan/Html/MGovindanpage.htm കേരള സാഹിത്യ അക്കാദമി വെബ്സൈറ്റിൽ എം ഗോവിന്ദന്റ ജീവചരിതം]</ref>
1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. [[മാനവേന്ദ്രനാഥ റോയ്|എം.എൻ റോയിയുമായുള്ള]] സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു.<ref>[http://malayalam.webdunia.com/miscellaneous/literature/remembrance/0705/24/1070524021_1.htm വെബ്ദുനിയയിൽ എം. ഗോവ്നിന്ദൻ പരിവർത്തനത്തിന്റെ മുന്നാൾ]</ref> 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.
 
ഗോവിന്ദൻറെ കുന്തം വിഴുങ്ങിയുടെ കഥ എന്ന കവിത
 
കുന്തം വിഴുങ്ങിയുടെ കഥ
---------------------------------------------------------
അങ്കക്കളത്തിലെത്തിയപ്പോൾ
... വങ്കത്തമറിഞ്ഞവർ കരഞ്ഞു
ആരോ ചാട്ടിയ ചൂണ്ടലിങ്കൽ
ഇരയായവരെങ്ങനെ?
 
കുന്തം കുലുക്കി കുറുപ്പച്ചൻ
കുങ്കനെ തൊട്ടു ചൊല്ലിനാൻ
'നിന്നെ പെറ്റവളെൻ പെങ്ങൾ
നിൻ ഞരമ്പിലെ ചോരയെന്റേതും'
 
"അമ്മാവനെന്നെ കൊല്ലരുത്‌
ചുമ്മാ വിട്ടാലതു നല്ലത്‌
കുഴിയിലുണ്ണിയപ്പം പോലെ
കുടിലിൽ കുഞ്ഞുങ്ങളഞ്ചെണ്ണം"
 
"അനന്തിരവനുമമ്മാനും
അടരിലരികൾ ചേരി മാറിയാൽ
അതിനൊരേ പോംവഴി:കുന്തം വിഴുങ്ങി
കുടലരിഞ്ഞൊരാൾ തൽക്കൊല!"
 
വൈകുന്നേരം നാടുവാഴികൾ
വൈരം വെടിഞ്ഞു മൊഴിഞ്ഞു
"അങ്കവും വേണ്ട,തങ്കവും വേണ്ട
കുങ്കനും കുറുപ്പും തിരിച്ചു പോരിൻ"
 
കുന്തം വിഴുങ്ങിക്കുറുപ്പു മാത്രം
അന്തം വിട്ടു മിഴിച്ചു നിന്നു.
കുടലിലെ കുന്തമാരെടുക്കും
കുടകുമലയിലെ കാട്ടുമാടാ!
 
==കൃതികൾ==
"https://ml.wikipedia.org/wiki/എം._ഗോവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്