"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4508 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 10:
പുരാതന ഗ്രീക്കു നാവികപ്പടയിൽ വലിയ ഒറ്റത്തടിവള്ളങ്ങളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. 20 മീറ്ററോളം നീളമുള്ള ഇവയുടെ ഇരുവശങ്ങളിലും മരപ്പലകകൾകൊണ്ട് കവചങ്ങൾ നിർമിച്ചിരുന്നു. വാണിജ്യപരമായി പുരോഗതി കൈവരിച്ച ഗ്രീക്കു തീരപ്രദേശങ്ങളിൽ സുഗമമായ കപ്പൽ ഗതാഗതത്തെ സഹായിക്കുന്നതിനായി മികച്ച നാവികസൈന്യം പിന്നീട് നിലവിൽവന്നു. കൂറ്റൻ ഗാലികൾ നിറഞ്ഞ നാവിക സൈന്യമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഇത്തരം ഗാലികളെക്കുറിച്ചുള്ള വിവരണം ഹോമറിന്റെ ഇലിയഡിലും ഒഡീസിയിലും ഉണ്ട്. ബി.സി. 1800-കളിൽ മൂന്ന് നിര തുഴക്കാരുള്ള നൗകകൾ കൂടുതലായി ഉപയോഗിക്കപ്പെട്ടു. 24 മീറ്ററോളം നീളമുള്ളവയായിരുന്നു ഇവ. ചുരുട്ടിവയ്ക്കാവുന്ന, ചതുരാകൃതിയിലുള്ള കപ്പൽപ്പായ്കൾ ഇവയിൽ ഉപയോഗിച്ചിരുന്നു. അക്കാലത്തെ ഗ്രീക്ക് നാവികസൈന്യത്തിലെ തുഴക്കാർ സ്വതന്ത്രരായ തൊഴിലാളികളായിരുന്നു. സമൂഹത്തിലെ പ്രമുഖനും ധനികനുമായിരുന്നു ക്യാപ്റ്റൻ. കപ്പലിനെ യുദ്ധസജ്ജമാക്കാൻ ഒരുവർഷത്തേക്കുള്ള ഉത്തരവാദിത്തം ഈ ക്യാപ്റ്റനായിരുന്നു. ബൈറെം (Bireme), ട്രൈറെം (Trirem) എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രത്യേക യുദ്ധനൗകകൾ ആദ്യമായി ഉപയോഗിച്ചതും ഗ്രീക്കുകാരാണ്.
 
ബി.സി. 1500-1400 നൂറ്റാണ്ടുകളിൽ മാസിഡോണിയക്കാരും ഈജിപ്തുകാരും നാവികശക്തി വർധിപ്പിക്കുന്നതിൽ മത്സരിച്ചു. മാസിഡോണിയൻ സേന 18 നിര തുഴക്കാരുള്ളതും 1800-ഓളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ കൂറ്റൻ നൗകകൾ യുദ്ധരംഗത്ത് ഉപയോഗിച്ചു. ഈജിപ്ഷ്യൻ സേന നിർമിച്ചവയിൽ 20 മുതൽ 30 വരെ നിരയിൽ തുഴക്കാരെ അണിനിരത്താൻ കഴിഞ്ഞിരുന്നു. വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ [[കാർത്തേജ്]] ആയിരുന്നു പ്രബല നാവികശക്തി. ഫിനീഷ്യരും ഗ്രീക്കുകാരും ഉപയോഗിച്ചതരം ഗാലികൾതന്നെയായിരുന്നു ഇവരുടെയും നാവികസേനയിൽ ഉണ്ടായിരുന്നത്. കടൽവഴിയുള്ള കാർത്തേജിന്റെ ശ്രമങ്ങളെ ചെറുക്കാനാണ് റോമാക്കാർ ആദ്യമായി നാവികസൈന്യം രൂപപ്പെടുത്തിയത്. ബി.സി. 264-ൽ ഒന്നാം പ്യൂണിക് യുദ്ധത്തിൽ റോമാക്കാരെ ശക്തരായ [[കാർത്തേജ്]] സൈന്യം പരാജയപ്പെടുത്തി. മികച്ച നാവികസൈന്യം സംഘടിപ്പിക്കാൻ ഇത് റോമിനെ നിർബന്ധിതമാക്കി. മികച്ച ഗാലികൾ നിർമിക്കാൻ റോമൻ നൗകാനിർമാണവിദഗ്ധർ നിയോഗിക്കപ്പെട്ടു. ഗാലികളുടെ നിർമാണം പുരോഗമിക്കുന്ന സമയത്ത് തുഴക്കാർ കരയിൽ തോണികളുടെ മാതൃകകൾ ഉണ്ടാക്കി പരിശീലനം നടത്തി. പിന്നീടു നടന്ന മിയാലേ (Myalae) യുദ്ധത്തിൽ കാർത്തേജിന്റെ 44 കപ്പലുകളും പതിനായിരത്തോളം സൈനികരും അടങ്ങുന്ന സൈന്യത്തെ റോമൻ സൈന്യം കീഴടക്കി. തികച്ചും വ്യത്യസ്തമായ നാവികതന്ത്രങ്ങൾ റോമാക്കാർ പരീക്ഷിച്ചുവിജയിച്ചു. കപ്പലുകളെ ഇടിച്ചു നശിപ്പിക്കുന്നതിനായിരുന്നു ഗ്രീക്കുകാരും ഫിനീഷ്യരും പ്രാധാന്യം കൊടുത്തിരുന്നത്. എന്നാൽ, റോമാക്കാർ ശത്രുകപ്പലുകളുമായി തങ്ങളുടെ കപ്പലുകളെ കൊളുത്തിനിർത്തുകയും ശത്രുവിന്റെ കപ്പലിലേക്ക് സൈനികർ ഇരച്ചുകയറുകയും ചെയ്യുന്ന തന്ത്രമാണു പയറ്റിയിരുന്നത്. ശത്രുക്കപ്പലുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന പടികൾ ഘടിപ്പിച്ച മരപ്പലകകൾ കപ്പലുകളിൽ ഉണ്ടായിരുന്നു. ബി.സി. 200 കാലത്ത് 17-നും 46-നും ഇടയ്ക്കു പ്രായമുള്ളവർക്ക് റോമിൽ സൈനികസേവനം നിർബന്ധമായിരുന്നു. നാവികസൈന്യം വിപുലപ്പെടുത്താൻ ഈ നിയമം റോമിനെ സഹായിച്ചു. ബി.സി. 218-ൽ കാർത്തേജുമായി വീണ്ടും യുദ്ധമുണ്ടായി. ബി.സി. 201-ലാണ് ഈ യുദ്ധം അവസാനിച്ചത്. അതോടുകൂടി റോമൻ നാവികസൈന്യം അനിഷേധ്യശക്തിയായി മാറി. ജൂലിയസ് സീസറുടെ കാലത്ത് ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കും കടൽക്കൊള്ളകളിൽനിന്നു രക്ഷനേടാനുംവേണ്ടി നാവികസൈന്യത്തെ കൂടുതൽ ശക്തമാക്കി.
ജൂലിയസ് സീസറുടെ മരണശേഷം നടന്ന ആക്റ്റിയം (Actium) യുദ്ധത്തിൽ (ബി.സി. 31) മാർക് ആന്റണിയുടെ (ബി.സി. 83-30) റോമൻ സൈന്യത്തെ ഒക്ടോവിയക്കാർ പരാജയപ്പെടുത്തി. 'ലിബുർണിയൻ' (liburnian) എന്നറിയപ്പെടുന്ന, ഭാരം കുറഞ്ഞ യുദ്ധനൗകകൾ ഒക്ടോവിയൻ കമാൻഡറായ മാർകസ് വിപ്സാനിയസ് അഗ്രിപ്പ (Marcus Vipsanius Agrippa: ബി.സി. 65-12) ഈ യുദ്ധത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
റോമൻ സാമ്രാജ്യത്തിന്റെ ശക്തിക്ഷയം സംഭവിച്ച കാലഘട്ടത്ത് ബൈസാന്തിയൻ ഭരണാധികാരികൾ നാവികസൈന്യങ്ങളെ മികച്ച രീതിയിൽ സംഘടിപ്പിച്ചു. ലിബുർണിയനുകളോടു സാമ്യമുള്ള ഡ്രമൻ (Dromon) എന്ന പേരിലുള്ള യുദ്ധനൗകകൾ ഇവരുടെ നാവികസേന ഉപയോഗിച്ചിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ നാവികസേനകളുടെ വളർച്ച സ്കാൻഡിനേവിയൻ പ്രദേശങ്ങളിൽ ആയിരുന്നു. എ.ഡി. 1000 കാലഘട്ടത്ത് ഈ പ്രദേശത്ത് നിരവധി സാമ്രാജ്യങ്ങൾ ഉദയംചെയ്തു. ഈ സാമ്രാജ്യങ്ങളെല്ലാംതന്നെ നാവികസൈന്യങ്ങളെയും സജ്ജീകരിച്ചിരുന്നു. 'വൈക്കിങ് വെസ്സലുകൾ' എന്നറിയപ്പെടുന്ന കൂറ്റൻ നൗകകളായിരുന്നു സ്കാൻഡിനേവിയൻ പ്രദേശങ്ങളിലെ യുദ്ധനൗകകൾ. 20 മുതൽ 30 വരെ നിരകളിൽ തുഴക്കാരെ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇത്തരം നൗകകളെ അക്കാലത്ത് സമുദ്രപര്യവേക്ഷണങ്ങൾക്കുവേണ്ടിയും ഉപയോഗിച്ചിരുന്നു. എ.ഡി. 1200-ഓടുകൂടിയാണ് തുഴയുന്ന ഗാലികളുടെ ഉപയോഗം നാവികസേനകൾ ഒഴിവാക്കിയത്. ഡച്ചുകാർ തുടക്കംകുറിച്ച പായ്ക്കപ്പലുകളുടെ ലോകത്തേക്ക് നാവികസേനകളെല്ലാം ക്രമേണ മാറിത്തുടങ്ങി. ഗാലികൾ ഉപയോഗിച്ചുള്ള അവസാനത്തെ പ്രമുഖ യുദ്ധമാണ് എ.ഡി. 1571-ൽ സ്പെയിനിന്റെയും ഫിനീഷ്യയുടെയും സഖ്യസേന തുർക്കിയെ തോല്പിച്ച 'ലെപ്പാന്റോ' യുദ്ധം.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്