"ഇറിഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
== ചരിത്രം ==
ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് [[സ്മിത്ത്സൺ ടെനന്റ്]] എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് [[കാൾ ക്ലാസ്]] എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കനുള്ള ശസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.[[പ്രകൃതിദത്തമായ പ്ലാറ്റിനം|പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ]] ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.
 
പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല .ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ. ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇവ സാധാരണയായി നിലകൊള്ളുന്നത്.
 
1803ൽ സ്മിത്ത്‌സൺ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ഈ ലോഹം ആദ്യമായി വേർതിരിച്ചെടുത്തത്. ഓസ്മിയവുമായി ചേർന്നുള്ള ഇറിഡിയോസ്മിയം എന്ന രൂപത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. നിക്കലിന്റെയും ചെമ്പിന്റെയും അയിരിനൊപ്പവും ഇവ അപൂർവമായി കാണപ്പെടാറുണ്ട്. ദക്ഷിണാഫ്രിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
പ്രകൃതിയിൽനിന്ന് ഏറ്റവും വിരളമായി ലഭിക്കുന്ന ലോഹവുമാണിത്. ലോകത്താകമാനം പ്രതിവർഷം മൂന്ന് ടൺ ഇറിഡിയം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സ്വർണ വിലയുടെ 75 ശതമാനം മുതൽ 80ശതമാനം വരെ ഇതിന് വില വരും. സർജിക്കൽ പിൻ, പേനയുടെ നിബ്ബ് എന്നിവമുതൽ വാഹനങ്ങളിലെ സ്​പാർക്ക് പ്ലഗ്, സെമി കണ്ടക്ടറുകളുടെ(ചിപ്പ്) പുനഃക്രിസ്റ്റൽ വത്കരണം, ബഹിരാകാശ വാഹനങ്ങളിലെ തെർമോ ഇലക്ട്രിക് ജനറേറ്റർ തുടങ്ങിയവയിൽവരെ ഇത് ഉപയോഗിക്കുന്നു. പ്ലാറ്റിനവുമായി ചേർത്ത് ആഭരണമായും എക്‌സ് റേ ടെലിസ്‌കോപ്പിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇറിഡിയം 191, 193 എന്നീ ഐസോടോപ്പുകളാണ് പ്രകൃതിയിൽനിന്ന് കൂടുതലും ലഭിക്കുന്നത്. ഇറിഡിയത്തിന്റെ 192 ഐസോട്ടോപ്പിന് അണു വികിരണമുണ്ട്. ഇത് കാൻസർ ചികിത്സയ്ക്കായുള്ള ഗാമാ റേഡിയേഷനായും ഉപയോഗിക്കാറുണ്ട്.
 
അന്താരാഷ്ട്ര വിപണിയിൽ 2011 ഒക്ടോബർ 19ലെ വിലനിലവാരം പരിശോധിക്കുമ്പോൾ ഒരു ഔൺസ്(35ഗ്രാം) ഇറിഡിയത്തിന് 1085 അമേരിക്കൻ ഡോളറാണ്(ഏകദേശം 50,080 രൂപ) വില.
 
== സ്വഭാവ സവിശേഷതകൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1928812" എന്ന താളിൽനിന്ന് ശേഖരിച്ചത്