"ഉരിഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആധികാരികത+
No edit summary
 
വരി 1:
{{ആധികാരികത}}
[[മൈസൂർ|മൈസൂരിനോട്]] ചേർന്ന് കിടക്കുന്ന [[വയനാട്|വയനാടൻ]] പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു [[ആദിവാസി]] വർഗമാണ് '''ഉരിഡവർ'''. മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുൽത്താൻ|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. [[കന്നട|കന്നടയാണ്]] ഇവരുടെ ഭാഷ.
 
സർക്കാരിന്റെ ആദിവാസികളുടെ പട്ടികയിൽ ഉരിഡവരെ ഉൾപ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവർക്കിടയിൽ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവർ [[പശു|പശുക്കളേയും]] [[പന്നി|പന്നികളേയും]] [[കോഴി|കോഴികളേയും]] വളർത്തുനു. സ്ത്രീകൾ പുൽ‌പ്പായ മെടയും. മൂപ്പനെ യജമാനൻ എന്നാണ് ഇവർ വിളിക്കുന്നത്. [[ശിവൻ|ശിവനും]] [[വിഷ്ണു|വിഷ്ണുവും]] [[മാരിയമ്മൻ|മാരിയമ്മനുമാണ്]] ഉരിഡവരുടെ പ്രധാന ദൈവങ്ങൾ.
"https://ml.wikipedia.org/wiki/ഉരിഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്