"സ്ത്രീ സമത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vengolis എന്ന ഉപയോക്താവ് സ്ത്രീവാദം എന്ന താൾ സ്ത്രീ സമത്വവാദം എന്നാക്കി മാറ്റിയിരിക്കുന്നു: കു...
No edit summary
വരി 3:
 
 
പടിഞ്ഞാറൻ സമൂഹത്തിലെ സംസ്കാരം മുതൽ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബലവീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിച്ചു. സ്ത്രീവാദപ്രവർത്തകർ സ്ത്രീകളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശം, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശങ്ങൾക്കുവേണ്ടിയും ശാരീരികമായ പൂർണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദപരമായ അവകാശത്തിനും (ഗർഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉൾപ്പെടുന്നു) വേണ്ടിയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹികപീഡനത്തിൽനിന്നും ലൈംഗികപീഡനത്തിൽനിന്നും ബലാൽ‌സംഗത്തിൽനിന്നും ഉള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്കു വേണ്ടിയും ബഹുഭാര്യത്വത്തിനും മറ്റെല്ലാ വിവേചനങ്ങൾക്കുമെതിരെയും ഒക്കെ പ്രചാരണം നടത്തി. എന്നിട്ടും സ്ത്രീവാദം ഐക്യനാടുകളുടെ ഭരണഘടനയിൽ സ്ത്രീയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. സ്ത്രീവാദത്തിന്റെ ചരിത്രത്തിൽ സ്ത്രീവാദപ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മേധാവികൾ അധികവും പടിഞ്ഞാറൻ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽനിന്നുമുള്ള വെള്ളക്കാരായ മദ്ധ്യവർഗ്ഗസ്ത്രീകളാണെന്നുകാണാം. എന്തായാലും 1851-ൽ അമേരിക്കൻ സ്ത്രീവാദികളോട് [[സോജേണർ ട്രൂത്ത്|സൊജേണർ ട്രൂത്ത്]] നടത്തിയ പ്രസംഗത്തിനു ശേഷമെങ്കിലും മറ്റു വംശങ്ങളിലെ സ്ത്രീകൾ ഇതരമായ സ്ത്രീവാദങ്ങൾ ആരംഭിച്ചു. 1960-കളിൽ അമേരിക്കയിലെ പൌരാവകാശപ്രസ്ഥാനവും ആഫ്രിക്ക, കരീബിയൻ, ലാറ്റിനമേരിക്കയുടെ ഭാഗങ്ങൾ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ യൂറോപ്യൻ അധിനിവേശത്വത്തിന്റെ തകർച്ചയും ഈ പ്രവണതയ്ക്ക് ആക്കംകൂട്ടി. അതുമുതൽ യൂറോപ്യൻ അധിനിവേശത്തിലിരുന്ന പ്രദേശങ്ങളിലെ സ്ത്രീകളും മൂന്നാം ലോകവും അധിനിവേശാനന്തരസ്ത്രീവാദവും മൂന്നാംലോകസ്ത്രീവാദവും മുന്നോട്ടുവെച്ചു. ചന്ദ്ര തല്പദെ മൊഹന്തിയെ പോലുള്ള അധിനിവേശാനന്തരസ്ത്രീവാദികൾ പാശ്ചാത്യസ്ത്രീവാദത്തിന്റെ വംശകേന്ദ്രിതത്വത്തെ വിമർശിക്കുന്നു. കറുത്ത വർഗ്ഗ-സ്ത്രീവാദികളായ ആഞ്ജല ഡേവിസ്സും ആലീസ് വാക്കറും ഇതിനോട് യോജിക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സ്ത്രീ_സമത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്