"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
 
[[ശ്രീരാമകൃഷ്ണ പരമഹംസൻ|ശ്രീരാമകൃഷ്ണ പരമഹംസരുടെ]] ആത്മീയ സഖിയായിരുന്നു '''ശാരദാദേവി'''. പൂർവ്വാശ്രമത്തിൽ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ എന്നായിരുന്നു. അദ്ദേഹത്തിനാകട്ടെ അവർ [[കാളീ]] മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു. രാമകൃഷ്ണമിഷന്റെ[[രാമകൃഷ്ണ മിഷൻ|രാമകൃഷ്ണ മിഷന്റെ]] വളർച്ചക്ക് ഇവർ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്.
 
[[ബംഗാൾ|ബംഗാളിൽ]] ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 22 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു.<ref name=saradadevi1>{{cite book|title=ശ്രീ ശാരദാദേവി-ദ ഹോളി മദർ|last=സ്വാമി|first=ആദിസ്വരാനന്ദ|url=http://books.google.com.sa/books?id=nyS0miPADUQC&printsec=frontcover&dq=sarada+devi&hl=en&sa=X&ei=1wgkU-KwMuKb0AWg8oAQ&safe=on&redir_esc=y#v=onepage&q=sarada%20devi&f=false|publisher=സ്കൈലൈറ്റ് പാത്ത്|isbn=978-1594731792|page=09}}</ref> തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ്‌ നടത്തി.
"https://ml.wikipedia.org/wiki/ശാരദാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്