"അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Vishnu.R (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 1:
{{prettyurl|Arookutty Gramapanchayat}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പടുന്ന 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി.
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പടുന്ന ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി. 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അരൂക്കുറ്റി പഞ്ചായത്ത് ഉൾപ്പെടുന്ന വില്ലേജും അരൂക്കുറ്റിതന്നെയാണ്. വടക്കും കിഴക്കും പടിഞ്ഞാറും ഭാഗത്ത് വേമ്പനാട്ട് കായലും, തെക്കുഭാഗത്ത് പാണാവള്ളി പഞ്ചായത്തുമാണ് അരൂക്കുറ്റി പഞ്ചായത്തിന്റെ അതിരുകൾ. പഴയ കരപ്പുറത്തിന്റെ (ചേർത്തല) വടക്കേയതിരിൽ, വേമ്പനാട്ടുകായലിനാൽ മൂന്നുവശവും ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ ഗ്രാമപ്പഞ്ചായത്താണ് അരൂക്കുറ്റി. രണ്ടര നൂറ്റാണ്ടുകൾക്കു മുമ്പ് ഈ പ്രദേശം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നു. 1750-ൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യൻ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിർത്തിയായി പരിണമിച്ച ഈ അതിരിൽ നാട്ടിയിരുന്ന അതിരുകുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പിൽക്കാലത്ത് നാമപരിണാമം സംഭവിച്ച് അരികുകുറ്റിയാവുകയും തുടർന്ന് അരൂക്കുറ്റിയെന്ന സ്ഥലനാമമുണ്ടാവുകയും ചെയ്തു. തിരുവിതാംകൂറിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയോ, തിരുവിതാംകൂറിലേക്ക് കൊണ്ടുവരികയോ ചെയ്തിരുന്ന സാധനങ്ങളിന്മേൽ ചുങ്കം ഈടാക്കുന്നതിന് രാജ്യാതിർത്തിയായ അരൂക്കുറ്റിയിൽ ചൌക്ക സ്ഥാപിക്കപ്പെട്ടിരുന്നു. മജിസ്ട്രേറ്റുകച്ചേരി, എക്സൈസ് കമ്മീഷണർ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, കസ്റ്റംസ് ഹൌസ്, ട്രഷറി, പോലീസ് സ്റ്റേഷൻ, ജയിൽ, ആശുപത്രി എന്നിങ്ങനെ ഒരു പ്രാദേശിക ഭരണസിരാകേന്ദ്രത്തിനാവശ്യമായ എല്ലാ സർക്കാർസ്ഥാപനങ്ങളും അക്കാലത്ത് ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു.
==ചരിത്രം==
രണ്ടര നൂറ്റാണ്ടുകൾക്കു മുമ്പ് ഈ പ്രദേശം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നു. 1750-ൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യൻ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിർത്തിയായി പരിണമിച്ച ഈ അതിരിൽ നാട്ടിയിരുന്ന അതിരുകുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പിൽക്കാലത്ത് നാമപരിണാമം സംഭവിച്ച് അരികുകുറ്റിയാവുകയും തുടർന്ന് അരൂക്കുറ്റിയെന്ന സ്ഥലനാമമുണ്ടാവുകയും ചെയ്തു. 1799-ൽ കരപ്പുറം(ചേർത്തല) പ്രദേശം കൊച്ചിരാജാവിന് തിരിച്ചുനൽകിക്കൊണ്ട് അന്നത്തെ തിരുവിതാംകൂർരാജാവായ ബാലരാമവർമ്മ മഹാരാജാവിൽ നിന്നും ഒരു നീട്ട് ഉണ്ടായെങ്കിലും അന്നത്തെ പ്രഗത്ഭനായ ദിവാൻ രാജാകേശവദാസിന്റെ അവസരോചിതവും ധീരവുമായ ഇടപെടൽമൂലം ഈ നീട്ട് നടപ്പിലായില്ല. അങ്ങനെ അരൂക്കുറ്റി ഉൾപ്പെടുന്ന കരപ്പുറം പ്രദേശം എന്നന്നേക്കുമായി തിരുവിതാംകൂറിന്റെ ഭാഗമായിത്തീരുകയും ചെയ്തു. തിരുവിതാംകൂറിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയോ, തിരുവിതാംകൂറിലേക്ക് കൊണ്ടുവരികയോ ചെയ്തിരുന്ന സാധനങ്ങളിന്മേൽ ചുങ്കം ഈടാക്കുന്നതിന് രാജ്യാതിർത്തിയായ അരൂക്കുറ്റിയിൽ ചൌക്ക സ്ഥാപിക്കപ്പെട്ടിരുന്നു. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് രാജാവും മറ്റു ഉന്നതാധികാരികളും വന്നാൽ താമസിക്കുന്നതിനായി എട്ടുകെട്ടോടുകൂടിയ കൊട്ടാരം സ്ഥാപിക്കുകയും മജിസ്ട്രേറ്റുകച്ചേരി, എക്സൈസ് കമ്മീഷണർ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, കസ്റ്റംസ് ഹൌസ്, ട്രഷറി, പോലീസ് സ്റ്റേഷൻ, ജയിൽ, ആശുപത്രി എന്നിങ്ങനെ ഒരു പ്രാദേശിക ഭരണസിരാകേന്ദ്രത്തിനാവശ്യമായ എല്ലാ സർക്കാർസ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. അരൂക്കുറ്റിയുടെ പിൽക്കാലചരിത്രത്തിൽ ചൌക്ക നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൌക്കയുമായി ബന്ധപ്പെട്ട സർക്കാർ ജോലിക്കാർ അന്നുണ്ടായിരുന്നു. കയർപിരിക്കൽ, കൃഷി, മത്സ്യബന്ധനം തുടങ്ങിയവയായിരുന്നു ജനങ്ങളുടെ പ്രധാനതൊഴിലുകൾ. പുരാതന ആരാധനാലയങ്ങളായ ശ്രീതങ്കേക്കാട്ട് ശാസ്താക്ഷേത്രം, ശ്രീമാത്താനം ദേവീക്ഷേത്രം, മധുരകുളത്ത് ശ്രീസുബ്രഹ്മണ്യക്ഷേത്രം എന്നിവയും അനവധി ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. അരൂക്കുറ്റിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ശ്രീമാത്താനം ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിന് ഉദ്ദേശം നാലുനൂറ്റാണ്ടിലധികം പഴക്കമുണ്ട്. തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു കൊടി കയറുന്നതിന് മൂന്നുമാസങ്ങൾക്കുമുമ്പ് ദേശമുറുക്ക് എന്ന ആചാരം നിലനിന്നിരുന്നു. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അരൂക്കുറ്റിയിലെത്തി തെള്ളിക്കാട്ട്, അങ്ങാടി, ചൌക്ക, കുളപ്പുര, മാത്താനം, പതിയങ്കാട്ട് എന്നീ സ്ഥലങ്ങളിൽ പാലക്കമ്പുകുത്തി തൃച്ചാറ്റുകുളത്തപ്പന്റെ അധീശശക്തി ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്. രാജഭരണകാലത്ത് ഏതാനും മുസ്ളീം കുടുംബങ്ങൾ വന്നു താമസമാരംഭിച്ചു. കൊച്ചിയിലെ ചെമ്പിട്ടപളളിയിലാണ് അവർ അന്ന് നമസ്ക്കാരവും, കബറക്കടക്കവും നടത്തിയിരുന്നത്. പിന്നീട് കണ്ണവേലി കുടുംബത്തിൽ നിന്നും ലഭിച്ച സ്ഥലത്ത് കോട്ടൂർപളളി പണികഴിപ്പിച്ചു. കേരളീയ വാസ്തുശില്പ മാതൃകയിൽ പണികഴിപ്പിച്ച ഈ ആരാധനാലയം അരൂക്കുറ്റിയുടെ മദ്ധ്യഭാഗത്ത് പടിഞ്ഞാറൻ തീരത്തോടടുത്തു സ്ഥിതി ചെയ്യുന്നു. പിൽക്കാലത്ത് കിഴക്കൻ തീരത്തിനഭിമുഖമായി പണികഴിപ്പിച്ച കാട്ടുപുറം പള്ളിയും കേരളീയ വാസ്തുശില്പകലയുടെ മകുടോദാഹരണമായി സ്ഥിതി ചെയ്യുന്നു. രണ്ടു പളളികൾക്കും ഉദ്ദേശം മുന്നൂറു വർഷത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യ സമരസേനാനി മൊയ്തുമൌലവി ബാല്യകാലത്തിവിടെ മതപഠനം നടത്തിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ക്രിസ്തീയ സമുദായാംഗങ്ങൾ ശവസംസ്കാരവും ആരാധനയും നടത്തിയിരുന്നത് ഇടക്കൊച്ചി പള്ളിയിലും പിന്നീട് അരൂർ പളളിയിലുമായിരുന്നു. ഉദ്ദേശം 100 വർഷങ്ങൾക്കുമുമ്പ് തൃച്ചാറ്റുകുളം കുഴുവേലിൽ കോവിലകത്ത് കൊച്ചനുജൻ തിരുമുൽപ്പാട് നൽകിയ സ്ഥലത്ത് ഇപ്പോഴുള്ള സെന്റ് ആന്റണീസ് ദേവാലയം സ്ഥാപിച്ചു. കായൽ തീരത്ത് വാലുപോലെ കിടന്നിരുന്ന സ്ഥലത്ത് പണികഴിപ്പിച്ച പളളിയായതുകൊണ്ടാവണം വാലേപ്പള്ളി എന്ന് പേരും ഈ ആരാധനാലയത്തിന് സംജാതമായത്. കായലിനോടഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയത്തിലെ തിരുനാൾ സർവ്വമതസ്ഥരും വളരെ ആഘോഷപൂർവ്വം കൊണ്ടാടുന്നു. നൂറുവർഷത്തിലേറെ പഴക്കമുള്ള അരൂക്കുറ്റി ഗവൺമെന്റ് യു.പി സ്കൂൾ, ഉദ്യോഗസ്ഥൻമാരായി താമസിച്ചിരുന്നവരുടെ കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ചതാണെങ്കിലും ഗ്രാമവാസികൾക്കും സമീപപ്രദേശത്തുള്ളവർക്കും വളരെയധികം ഉപകരിച്ചിട്ടുണ്ട്. അരൂക്കുറ്റി ആശുപത്രി സ്ഥിതിചെയ്യുന്നതിന് തെക്കുവശത്തായി പ്രസിദ്ധമായ ഒരങ്ങാടിയുണ്ടായിരുന്നു. അവിടെ നാടൻ കലകളുടെയും ഗുസ്തി പോലുള്ള അഭ്യാസങ്ങളുടെയും പ്രദർശനം നടന്നിരുന്നു. ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് കാര്യമായ സംഭാവനയൊന്നും നൽകാൻ അരൂക്കുറ്റിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും കുട്ടംവീട്ടിൽ കേശവൻ നായർ താമ്രപത്രം ലഭിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. കൂലിവർദ്ധനവിനുവേണ്ടി ഭൂവുടമകൾക്കെതിരെ തെങ്ങുകയറ്റതൊഴിലാളികൾ നടത്തിയ കണ്ണന്തറ സമരവും, കർഷകതൊഴിലാളി യൂണിയൻ നടത്തിയ താമരച്ചാൽ കരിസമരവും അരൂക്കുറ്റിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. അരൂക്കുറ്റിയും ഇന്നത്തെ പെരുമ്പളവും ഉൾപ്പെട്ട മറ്റത്തിൽ ഭാഗം പഞ്ചായത്താണ് ആദ്യം നിലവിലുണ്ടായിരുന്നത്. 1979-ൽ പെരുമ്പളവും അരുക്കുറ്റിയും വിഭജിച്ച് അരുക്കുറ്റി പഞ്ചായത്ത് നിലവിൽ വന്നു. 1953-ൽ രൂപംകൊണ്ട മറ്റത്തിൽ ഭാഗം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായി ആമിറ്റത്തു കൊച്ചുണ്ണി മൂപ്പനാണ് തെരഞ്ഞെടുക്കപ്പെട്ടത്. വാവലുംകാട് എന്ന പ്രശസ്തമായൊരു ഭൂപ്രദേശം തന്നെ ഇവിടെയുണ്ടായിരുന്നു. നാമമാത്രമെങ്കിലും ഇന്നവശേഷിക്കുന്നത് കാട്ടിലെ മഠം കാട് മാത്രമാണ്. ഉദ്ദേശം ആറേക്കറോളം ഉണ്ടായിരുന്ന കാട് ഇന്ന് മൂന്നേക്കറിൽ താഴെയായി ചുരുങ്ങി. കാടും കുളവും വയലും തോടും പക്ഷിമൃഗാദികളും ഉൾക്കൊള്ളുന്ന ജൈവസമ്പത്ത് ഈ ഗ്രാമത്തിന് കൈവിട്ടുപോയി. തിരുക്കൊച്ചി സംയോജനത്തിനുശേഷം, മുമ്പുണ്ടായിരുന്ന സർക്കാർഓഫീസുകൾ ഈ ഗ്രാമത്തിൽ നിന്ന് മാറ്റപ്പെട്ടു. പലവിധത്തിലുള്ള വാസ്തുശില്പകലകളാൽ രൂപകല്പനചെയ്തു നിർമ്മിച്ച സർക്കാർ മന്ദിരങ്ങൾ സംരക്ഷിക്കപ്പെടാതെ ഓരോന്നായി പൊളിച്ചുമാറ്റപ്പെട്ടു.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട്ട് കായൽ
"https://ml.wikipedia.org/wiki/അരൂക്കുറ്റി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്