"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Auxin.jpg|thumb|ഓക്സിൻ എന്ന സസ്യഹോർമോണിന്റെ അഭാവം സസ്യങ്ങളുടെ വളർച്ചയെ ക്രമരഹിതമാക്കുന്നു (right)|150px|right]]
സസ്യവളർച്ചയേയും [[സസ്യം|സസ്യകലകളിലെ]] ജൈവ-രാസപ്രവർത്തനങ്ങളേയും ഉദ്ദീപിപ്പിക്കുന്നതിനോ മന്ദീഭവിപ്പിക്കുന്നതിനോ സസ്യശരീരത്തിന്റെ വിവിധഭാഗങ്ങൾ പുറപ്പടുവിക്കുന്ന രാസവസ്തുക്കളാണ് '''സസ്യഹോർമോണുകൾ'''. പൊതുവേ വളർച്ചയെ നിയന്ത്രിക്കുന്നതിനാൽ ഇവയെ ഗ്രോത്ത് സബ്സ്റ്റൻസ് (വളർച്ചാ പദാർത്ഥങ്ങൾ) എന്നുവിളിക്കുന്നു. സസ്യവളർച്ചയെ ഉദ്ദീപിപ്പിക്കുന്ന ഇത്തരം രാസവസ്തുക്കൾക്ക് ഗ്രോത്ത് സ്റ്റിമുലേറ്റേഴ്സ് എന്നും മന്ദീഭവിപ്പിക്കുന്നവയ്ക്ക് ഗ്രോത്ത് ഇൻഹിബിറ്റേഴ്സ് എന്നും പേരുണ്ട്. [[ജന്തുക്കൾ|ജന്തുക്കളിലെ]] [[ഹോർമോൺ|ഹോർമോണുകളിൽ]] നിന്ന് വേർതിരിച്ചറിയുന്നതിന് ഇവയെ പൊതുവെ ഫൈറ്റോഹോർമോണുകൾ എന്നുവിളിക്കുന്നു. 1948 ൽ തിമാൻ (Thimann)ആണ് ഫൈറ്റോഹോർമോണുകൾ എന്നന പദം ആദ്യമായി രൂപപ്പെടുത്തിയത്. സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ [[ഹോർമോൺ|ഹോർമോൺ]] ആണ് ഓക്സിൻ.
സസ്യങ്ങളിലെ വിവിധഭാഗങ്ങളിൽ വളരെ നേർത്ത അളവിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന സന്ദേശവാഹകരായ രാസവസ്തുക്കളാണിവ. [[വിത്ത്|വിത്തുകൾ]] മുളയ്ക്കുന്നതിനും കാണ്ഡങ്ങൾ, [[വേര്|വേരുകൾ]] ഇവയുടെ ദീർഘീകരണത്തിനും പുഷ്പിക്കുന്നതിനും ഫലങ്ങൾ പാകമാകുന്നതിനും ഇലപൊഴിയുന്നതിനും ജീവകോശങ്ങളുടെ നാശത്തിനും ഫൈറ്റോഹോർമോണുകൾ ആവശ്യമാണ്. ജന്തുശരീരത്തിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് പ്രത്യേക [[അന്തഃസ്രാവീ വ്യൂഹം|അന്തഃസ്രാവി ഗ്രന്ഥികൾ]] ഉണ്ടെങ്കിലും സസ്യശരീരത്തിൽ അന്തഃസ്രാവി ഗ്രന്ഥികൾ ഇല്ല. ഏതുസസ്യകോശത്തിനും ഇത്തരം രാസവസ്തുക്കളെ ഉത്പാദിപ്പിക്കാം. എന്നാൽ ഇവ പ്രത്യേക ലക്ഷ്യകലകളിൽ മാത്രമേ പ്രവർത്തിക്കൂ. കോശവളർച്ച, കോശവിഭജനം, കോശങ്ങളുടെ രൂപാന്തരണം എന്നീ പ്രവർത്തനങ്ങളിലാണ് ഇവ പ്രധാനമായും പങ്കെടുക്കുന്നത്.<ref>http://www.buzzle.com/articles/plant-hormones-and-their-functions.html</ref>
== ഹോർമോണുകളുടെ സംവഹനം ==
"https://ml.wikipedia.org/wiki/സസ്യഹോർമോണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്