"തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.7.104.10 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
No edit summary
വരി 45:
}}
 
[[കേരളം|കേരള സംസ്ഥാനത്തിന്റെ]] തലസ്ഥാനനഗരവും, [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയുടെ]] ആസ്ഥാനവുമാണ്‌ '''തിരുവനന്തപുരം'''. (ഇംഗ്ലീഷ്:Thiruvananthapuram). [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് [[മഹാത്മാഗാന്ധി]] തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്<ref> {{cite web|publisher=ഇന്ത്യാഗവണ്മെൻറ് |work=പ്രസംഗം |url=http://www.speakerloksabha.nic.in/speech/SpeechDetails.asp? SpeechId=220| title=ലോക്സഭാസ്പീക്കറുടെ പ്രസംഗം (ലോക്സഭാസ്പീക്കറുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് - അഞ്ചാമത്തെ ഖണ്ഡിക ശ്രദ്ധിക്കുക) | accessdate=2007-09-11}}</ref>. 2001-ലെ [[കാനേഷുമാരി]] പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം [[കേരളം|കേരളത്തിലെ]] ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌<ref name="ref20"/>. തിരുവനന്തപുരം തന്നെയാണ്, [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ നഗരവും<ref name="ref20"/>. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ [[കേരള സർ‌വകലാശാല]], [[രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം]], [[വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം]], തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ്,കെൽട്രോൺ, ഇന്ത്യൻ ഇൻസ്റ്റിട്യട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ [[ടെക്‌നോ പാർക്ക്]] തിരുവനന്തപുരത്തുള്ള [[കഴക്കൂട്ടം]] എന്ന സ്ഥലത്തിനടുത്താണ്.
== പേരിനു പിന്നിൽ ==
പത്മനാഭസ്വാമിക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം കാടായിരുന്നു. അനന്തൻ കാട് (ആനന്ദൻ കാട്) എന്നാണതറിയപ്പെട്ടിരുന്നത്.<ref>വൈക്കത്ത് പാച്ചു മുത്തത്: തിരുവിതാം‌കൂർ ചരിത്രം. 1986 കൊച്ചി</ref> ഈ സ്ഥലത്തിനടുത്തായി മിത്രാനന്ദപുരം എന്ന സ്ഥലത്തെ ക്ഷേത്രത്തിന്‌ പത്മനാഭസ്വാമിക്ഷേത്രത്തിനേക്കാൾ പഴക്കമുണ്ട്. ഇത് ഒരു ജൈനക്ഷേത്രമായിരുന്നു. ഈ ക്ഷേത്രം ബുദ്ധന്റെ ശിഷ്യനായിരുന്ന അനന്ദന്റേതായിരിക്കാം എന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു.
"https://ml.wikipedia.org/wiki/തിരുവനന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്