"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
തിരുനെൽവേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂർണ്ണ രാഷ്ട്രീയപ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു. പാർട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി മേരി പ്രവർത്തിക്കാൻ തുടങ്ങി. പാർട്ടി പ്രവർത്തനത്തിനിടക്കു പരിചയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കൂടിയായ സി.എസ്.ജോർജ്ജിനെ വിവാഹം കഴിച്ചു. പാർട്ടിയുടെ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറിയായി മേരി തിരഞ്ഞെടുക്കപ്പെട്ടു. ഒരു രാത്രി കമ്മിറ്റി കഴിഞ്ഞു വരുന്ന വഴി, പോലീസ് പിടിയിലായി.
 
ലോക്കപ്പിൽ വെച്ച് മേരിയെ ക്രൂരമായി മർദ്ദനത്തിനു വിധേയമാക്കി. പാർട്ടി രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചുവെങ്കിലും, പോലീസിനു അതു കിട്ടിയില്ല. പോലീസ് ലോക്കപ്പിൽ മേരിയെ നഗ്നയാക്കി നിർത്തി മർദ്ദിച്ചു. ഭർത്താവിനെ, കൺമുമ്പിൽ കൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയിട്ടുപോലും മേരി പാർട്ടി രഹസ്യങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. മേരിയുടെ ഗുഹ്യഭാഗങ്ങളിൽ പോലീസ് ലാത്തിപ്രയോഗം നടത്തിയെന്ന്, ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ തോപ്പിൽ ഭാസി രേഖപ്പെടുത്തിയിരിക്കുന്നു.
 
==വ്യക്തിജീവിതം==
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്