"മണ്ഡോദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
കണ്ണിചേർത്തു
(ചെ.)No edit summary
(ചെ.) (കണ്ണിചേർത്തു)
{{PU|Mandodari}}
രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ [[മയൻ|മയന്]] ഹേമ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായ പുത്രിയാണ് മണ്ഡോദരി എന്നു പറയപ്പെടുന്നു. [[പഞ്ചകന്യകമാർ|പഞ്ചകന്യകമാരിൽ]] ഒരാളായ മണ്ഡോദരി [[രാവണൻ|രാവണന്റെ]] ഭാര്യ ആണ്.
 
പൂർവ്വജന്മത്തിൽ മധുര എന്ന ശിവഭക്തയായിരുന്നു മണ്ഡോദരി. [[സോമവാരവ്രതം]] നോക്കി ശിവപൂജചെയ്തെങ്കിലും വിധിഹിതത്താൽ മധുര [[പാർവ്വതി|പാർവ്വതിയുടെ]] ശാപത്തിനിരയായി. ശാപഫലത്താൽ മണ്ടൂകമായി (തവള) പന്ത്രണ്ട് വർഷം ഒരു പൊട്ടക്കിണറ്റിൽ കിടന്നു. [[ശിവൻ|ശ്രീപരമേശ്വരന്റെ]] അനുഗ്രഹത്താൽ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെൺകുഞ്ഞായി, കൂടാതെ ശ്രീമഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. പൊട്ടകിണറ്റിൽ നിന്നും ഈ പെൺകുഞ്ഞിനെ മയനും ഹേമയും എടുത്തു വളർത്തി. മണ്ഡൂകം പെൺകുഞ്ഞായി മാറിയതിനാൽ മണ്ഡോദരിയെന്നു പേരിട്ടു വിളിച്ചു. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ [[ഹനുമാൻ]] ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ [[സീത|സീതയാണെന്നു]] തെറ്റിധരിച്ചതായി വാൽമീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു [[ഇന്ദ്രജിത്ത്]], [[അതികായകൻ]], [[അക്ഷകുമാരൻ]] എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1923075" എന്ന താളിൽനിന്ന് ശേഖരിച്ചത്