"മൃദുല സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ദേശീയപ്രസ്ഥാനത്തിൽ==
പത്താം വയസ്സിൽ തന്നെ കുട്ടികളുടെ ദേശീയ പ്രസ്ഥാനമെന്ന നിലക്ക് [[ഇന്ദിരാ ഗാന്ധി]] സംഘടിപ്പിച്ച ''വാനരസേനയിൽ'' അംഗമായിരുന്നു. 1927-ൽ [[രാജ്കോട്ട്|രാജ്കോട്ടിൽ]] നടന്ന യൂത്ത് കോൺഫ്രൻസിന്റെ സംഘാടകയായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ സമയത്ത് അവർ കോൺഗ്രസ് സേവാദളിൽ ചേർന്നു. 1934-ൽ ഗുജറാത്തിൽ നിന്നുള്ള എ.ഐ.സി.സി ഡെലിഗേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ മൃദുലയുടെ സ്വതന്ത്ര നിലപാടുകൾ പല നേതാക്കളേയും ചൊടിപ്പിച്ചു. പിന്നീട് പാർട്ടി നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചപ്പോൾ സ്വതന്ത്രയായി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1930-1944 കാലഘട്ടത്തിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. "മൃദുലയെ പോലെ 100 സ്ത്രീകളുണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിൽ എനിക്കൊരു വിപ്ലവം നടത്താനാകുമായിരുന്നു" എന്ന് മഹാത്മാ ഗാന്ധി പറയുകയുണ്ടായി<ref name="gb"/>.
 
1946-ൽ [[ജവഹർലാൽ നെഹ്രു]] അവരെ കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിലൊരാളായും കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗമായും നിയമിച്ചു. നവ്‌ഖാലിയിലെ കലാപസമയത്ത് അവർ സ്ഥാനങ്ങൾ രാജിവക്കുകയും ഗാന്ധിജിയോടൊത്ത് കലാപഭൂമിയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യാ-പാക് വിഭജനസമയത്ത് പഞ്ചാബിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃദുല അവിടെയെത്തി സമാധാനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു<ref name=z>[http://www.rediff.com/freedom/1111migr.htm റിബൽ വിത്ത് എ കോസ്]</ref>. ഈ ശ്രമങ്ങളെ ഇരു രാജ്യങ്ങളിലേയും നേതാക്കൾ പ്രശംസിക്കുകയുണ്ടായി.
വരി 26:
By [[Praveen Swami]]</ref>.
 
''മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ്'' എന്ന പേരിൽ അപർണ്ണ ബസു രചിച്ച ജീവചരിത്രം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു<ref name="gb">[http://books.google.co.in/books/about/Mridula_Sarabhai.html?id=_BnuAAAAIAAJ&redir_esc=y മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ്, ഗൂഗ്‌ൾ ബുക്സ്]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മൃദുല_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്