"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
(ചെ.) തിരുത്ത്
വരി 6:
1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',</ref>
 
1803 ൽ '''എ.ബ്രുഗുരെ''' ഫ്രഞ്ചിലേക്കും 1815ൽ '''എൽഡോറിയ''' ഇറ്റലിയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഈ കൃതി തർജ്ജമ ചെയ്തു. ഏറ്റവും പ്രശസ്തി ലഭിച്ച പരിഭാഷ, 1853ലെ '''സർ മോണിയർ വില്യംസ്''' ചെയ്ത പരിഭാഷയാണ്.<ref name="vns1">ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം</ref>
 
=== മലയാളത്തിൽ ===
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
 
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോൾ]] [[തിരുനല്ലൂർ കരുണാകരൻ]] തുടങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.><ref name="vns1">ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം</ref
 
== അവലംബം ==
"https://ml.wikipedia.org/wiki/അഭിജ്ഞാനശാകുന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്