"റെയ്ച്ചൽ കാഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സമുദ്ര ജൈവശാസ്ത്രജ്ഞയും [[ഹരിത സാഹിത്യം|ഹരിത സാഹിത്യകാരിയുമാണ്‌]] '''റെയ്ച്ചൽ ലൂയിസ് കാഴ്സൺ''' ([[മേയ് 27]], 1907 – [[ഏപ്രിൽ 14]], 1964) . [[സൈലന്റ് സ്പ്രിങ്ങ്]] (Silent Spring) എന്ന കൃതി, അമേരിക്കയിലെ ജനങ്ങൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തിന്‌ വഴിതെളിക്കുകയും ചെയ്തു. മരണാനന്തരം അവർക്ക് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയിലൊന്നായ [[പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം]] നൽകപ്പെട്ടു. ലിൻഡാ ലിയർ എഴുതിയ Rachel Carson:'Witness of Nature' എന്നതാണ് ഇവരെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ജീവചരിത്രപുസ്തകം.
== ജീവിതരേഖ ==
1907 മേയ് 27 ന് മരിയ ഫ്രേസിയറുടേയും റോബർട്ട് വാർഡൻ കാഴ്സന്റേയും മൂന്നു മക്കളിൽ ഇളയവളായി [[പെൻസിൽവാനിയ|പെൻസിൽവാനിയയിലാണ്]] ഇവർ ജനിച്ചത്. നന്നെ ചെറുപ്പത്തിൽ തന്നെ വീടിനു ചുറ്റുമുള്ള തൊടിയിൽ ചുറ്റിനടക്കുവാനും ചെടികളേയും കിളികളേയുമൊക്കെ തിരിച്ചറിയുവാനും ഉള്ള താത്പര്യം അവർ പ്രകടിപ്പിച്ചിരുന്നു. മാതാവുവുമായിമാതാവുമായി വളരെയേറെ ആത്മബന്ധം പുലർത്തിയിരുന്ന റെയ്‌ച്ചലിനെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നതും അമ്മ തന്നെയായിരുന്നു. പെൻസിൽവാനിയയിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന [[സെന്റ് നിക്കോളാസ് ]] എന്ന ബാലമാസിക റേ‌യ്‌ച്ചലിന് വളരെ പ്രിയപ്പെട്ടതായിരുന്നു. അവരുടെ ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ മാസികയിൽ തന്നെയായിരുന്നു. 1918ൽ സെന്റ് നിക്കോളാസ് ലീഗ് (മാസികയോടനുബന്ധിച്ച് രൂപം കൊടുക്കപ്പെട്ട ബാലജനസഖ്യം )നടത്തിയ ബാലരചനാ മത്സരത്തിൽ റേച്ചലിന്റെ ' A battle in the clouds' എന്ന കഥ സമ്മാനാർഹമായി. തുടർച്ചയായി എഴുതുവാൻ ഈ പ്രോത്സാഹനം റെയ്‌ച്ചലിന് പ്രേരണയായി. സ്കൂൾ പഠന കാലത്ത് പൊതുവിൽ അന്തർമുഖിയായിരുന്നു ഇവർ. ഇതിന്റെ പ്രധാനകാരണം കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മയും സാമ്പത്തികഞെരുക്കങ്ങളും ആയിരുന്നു.<ref name='rathimenon'>റേച്ചൽ കാഴ്സൺ പ്രകൃതിയുടെ പരിവ്രാജിക , ഡോ. രതി മേനോൻ, [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]], ഒക്ടോബർ,2008 </ref>
 
1964 ഏപ്രിൽ 14 ന് അർബുദബാധയാൽ ഇവർ അന്തരിച്ചു.
 
 
== വിദ്യാഭാസം ==
സ്പ്രിംഗ്ഡല് സ്മാൾ സ്കൂളിൽ നിന്ന് പത്താം തരവും 1925ഇൽ ഹൈസ്കൂൾ വിദ്യാഭാസം പെൻസിൽവാനിയയിലെ തന്നെ പർനാസസ് എന്ന സ്ഥലത്ത് നിന്നും പൂർത്തിയാക്കി. 45 വിദ്യാർഥികൾ ഉണ്ടായിരുന്ന ക്ലാസ്സിൽ ഒന്നാമതായിരുന്നു ഇവർ.പെൻസിൽവാനിയ കോളേജ് ഓഫ് വിമൻസിൽ ( ഇന്നത്തെ ചാത്തം യൂണിവേർസിറ്റി ) ബിരുദം എടുക്കാൻ പോയ ഇവർ പൊതുവേ ആരോടും സംസാരിക്കാതെ ഒറ്റയ്കിരിക്കുന്ന ഒരു പ്രകൃതക്കരിയാരുന്നു.
 
== രചനകൾ ==
=== സൈലന്റ് സ്പ്രിംഗ് ===
"https://ml.wikipedia.org/wiki/റെയ്ച്ചൽ_കാഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്