"രാമൻ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 217.165.100.126 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 6:
[[വർഗ്ഗം:പ്രകാശത്തിന്റെ പ്രതിഭാസം]]
{{physics-stub|Raman scattering}}
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങൾ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സർ. സി.വി.രാമൻ. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങൾ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങൾ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം കൊണ്ട് വന്നത്. തദ്ദേശിയമായ സൗകര്യങ്ങൾ ഉപയോഗിച്ച് പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേർക്ക് ഗവേഷണാചാര്യനായും പ്രവർത്തിച്ച സി.വി.രാമനാണ് ആധുനിക ഭാരതത്തിലെ ശാസ്ത്രമുന്നേറ്റങ്ങൾക്ക് അടിസ്ഥാനമിട്ടതും.'ഈ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് കരുതൽ ധനമായ സ്വർണമോ, ബാങ്ക് നിക്ഷേപമോ, ഫാക്ടറികളോ അല്ല, മറിച്ച് ഇവിടുത്തെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്' എന്നായിരുന്നു സി.വി.രാമൻ പറഞ്ഞത്
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവൽ ഗ്രാമത്തിൽ 1888 നവംബർ ഏഴിന് ചന്ദ്രശേഖരയ്യരുടെയും പാർവ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അക്കാദമിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചത് രാമനിൽ ബാല്യത്തിലെ ശാസ്ത്രാഭിരുചി വളരാൻ സഹായകമായി. അച്ഛൻ ചന്ദ്രശേഖരയ്യർ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും കൈകാര്യം ചെയ്തിരുന്ന അദ്ധ്യാപകനായിരുന്നു. രാമന്റെ അമ്മയുടെ അച്ഛൻ സപ്തർഷി ശാസ്ത്രകൾ സംസ്‌കൃത പണ്ഡിതനായിരുന്നു.സി.വി. രാമന്റെ കുടുംബത്തിൽ മറ്റൊരാൾകൂടി നോബൽ സമ്മാനം കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ ചിത്രം വ്യക്തമാകും. അനന്തരവനായ എസ്. ചന്ദ്രശേഖറിന് 1983ൽ ഭൗതികശാസ്ത്ര സംഭാവനകൾക്കുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.
ചന്ദ്രശേഖര വെങ്കിട്ട രാമൻ എന്നാണ് സി. വി. രാമന്റെ മുഴുവൻ പേര്. രാമൻ ബാല്യത്തിലെ അസാധാരണ കഴിവുകൾ പ്രകടപ്പിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു. പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള അറിവിനായി പുറമേ ലഭിക്കുന്ന പുസ്തകങ്ങളുമായി ബാല്യത്തിൽ തന്നെ കൂട്ടുകൂടി. 1892ൽ പിതാവിന് വിശാഖപട്ടണത്തിലുള്ള കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോൾ കുടുംബം അങ്ങോട്ടേക്ക് താമസം മാറി. പതിനൊന്നാം വയസ്സിൽ തന്നെ മെട്രിക്കുലേഷൻ പാസ്സായി പിതാവ് പഠിപ്പിച്ചിരുന്ന എ.വി.എൻ കോളേജിൽ ഇന്റർമീഡിയറ്റിന് (ഇന്നത്തെ പ്ലസ്ടു) ചേർന്നു. തുടർന്ന് ബിരുദ പഠനത്തിനായി മദ്രാസ് സർവ്വകലാശാലയുടെ കീഴിലുള്ള പ്രസ്ത കലാലയമായ പ്രസിഡൻസി കോളേജിൽ ചേർന്നു. 1904ൽ ബി. എ റാങ്കോടുകൂടി വിജയിക്കുമ്പോൾ വളരെ കുറഞ്ഞ പ്രായത്തിൽ ബിരുദധാരിയാകുന്നുവെന്ന ബഹുമതിയും നേടി 1907ൽ എം. എയും പ്രസിഡൻസി കോളേജിൽ നിന്നു തന്നെ പ്രശസ്തമായ നിലയിൽ പാസായി. ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കെ തന്നെ അന്താരാഷ്ട്രശാസ്ത്ര ജേണലിൽ പ്രബന്ധം പ്രസിദ്ധപ്പെടുത്തി വിസ്മയം സൃഷ്ടിച്ചു. തുടർപഠനത്തിനും ഗവേഷണ സൗകര്യത്തിനുമായി ഇംഗ്ലണ്ടിലേക്ക് പോകാൻ പദ്ധതിയിട്ടെങ്കിലും ആരോഗ്യാവസ്ഥ അനുവദിച്ചില്ല. ഉടനെതന്നെ ജോലിക്കായിയുള്ള പരീക്ഷ എഴുതി.
1907ൽ 18.5 വയസ്സുള്ളപ്പോൾ കൽക്കട്ടയിൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ചു. ആ ഇടയ്ക്ക് തന്നെ സംഗീത വിദഗ്ദയായിരുന്ന സുന്ദരാംബാളിനെ വിവാഹം കഴിച്ചു. ജോലികഴിഞ്ഞ് വരുന്ന ഒരു ദിവസം വൈകുന്നേരം കൽക്കട്ടയിലുള്ള ഇന്ത്യൻ അസോസ്സിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്സ്) സന്ദർശിക്കുവാനിടയായത് രാമനിലെ ശാസ്ത്രാന്വേഷിക്ക് നവചൈതന്യം പകർന്നു. മഹേന്ദ്രലാൽ സർക്കാർ സ്ഥാപിച്ച ഐ.എ.സി.എസ്സിലേ നിത്യസന്ദർശകനാകാൻ അധികം സമയം എടുത്തില്ല. ജോലിസമയത്തിന് ശേഷം ഐ.എ.സി.എസ്സിലേ പരീക്ഷണശാലയിൽ സി.വി.രാമൻ സ്വന്തം പരീക്ഷങ്ങളിൽ മുഴുകി. ഈ സമയത്ത് എഴുതി തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ ഇടം കണ്ടെത്തി തുടങ്ങിയിരുന്നു. മൗലികമായ ശാസ്ത്രരചനകൾ പതുക്കെ ലോകം ശ്രദ്ധിക്കാൻ തുടങ്ങി.
1917ൽ കണക്കെഴുത്തിന്റെ ലോകം വിട്ട് കൊൽക്കത്ത സർവ്വകലാശാല ഭൗതികശാസ്ത്രാദ്ധ്യാപകന്റെ ജോലിയിൽ പ്രവേശിച്ചു. ഇതോടൊപ്പം നേരത്തെ തുടങ്ങിവച്ച ഐ.എ.സി.എസ്സിലേ പരീക്ഷണനിരീക്ഷണങ്ങളും തുടർന്നു. 1921ൽ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡിൽ വച്ചു നടന്ന സമ്മേളനത്തിൽ കൊൽക്കത്ത സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് നിർണായക സംഭാവമായി ഇവിടെ നിന്ന് തിരികെയുള്ള കപ്പൽ യാത്രയിലാണ് ശാസ്ത്രലോകത്തിന് അമൂല്യമായോരു സംഭാവന ലഭിച്ചതും. മെഡിറ്ററേനിയൻ ഭാഗം കഴിഞ്ഞു കപ്പൽ നീങ്ങിക്കൊണ്ടിരുന്നപ്പോൾ കടലിന്റെ നീലവർണം രാമന്റെ ചിന്തയെ സജീവമാക്കി. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന് ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട് ഇതിന്റെ ശാസ്ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവർണം റേലിംഗ് പ്രഭു അക്കാലത്ത് പ്രസ്താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച് ജലതന്മാത്രകൾ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമൻ സിദ്ധാന്തിച്ചു.
കടൽ വെള്ളത്തിൽ ഹ്രസ്വതരംഗവർണങ്ങളായ വയലറ്റ്, ഇൻഡിഗോ, നീല തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ വിസരണവിധേയമാകുന്നത്. ഇങ്ങനെയുള്ള നിറമാണ് മൊത്തത്തിൽ നീലനിറമായി തോന്നുന്നുതെന്ന് രാമൻ വ്യക്തമാക്കി. രാമൻ തന്റെ ഗവേഷക വിദ്യാർത്ഥികളോടൊത്ത് വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട് നിരന്തര പരീക്ഷണം നടത്തി. നിലവർണം സുതാര്യമായ ബെൻസീൻലായനിയിലൂടെ കടന്നു പോകുമ്പോൾ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകൾ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പർക്കത്തിലാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് 'രാമൻ ഇഫക്ട്' എന്ന ശാസ്ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാർച്ച് മാസം പുറത്തിറങ്ങിയ നേച്ചർ മാസികയിൽ സി.വി.രാമനും ശിഷ്യനായ കെ.എസ്. കൃഷ്ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.
രാമൻ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ഭാരതത്തിൽ ആചരിക്കുന്നു.കണ്ടുപിടിച്ചതിന് രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ സി.വി. രാമനെതേടി ശാസ്ത്രലോകത്തെ അമൂല്യ ബഹുമതിയായ നോബൽ പുരസ്‌കാരമെത്തി. ചില വർഷങ്ങളിൽ നോബൽ പുരസ്‌കാരം പങ്കിട്ടാണ് കൊടുക്കുന്നത്. എന്നാൽ 1930 ൽ ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം രാമന്റെ മാത്രം പേരിൽ കുറിക്കപ്പെട്ടു. 1929ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1933ൽ സി.വി. രാമൻ ബാംഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ ഡയറക്ടറായി ചേർന്നു. ഭൗതിക ശാസ്ത്രവിഭാഗത്തിന് അമിത പ്രാധാന്യം കൊടുക്കുന്ന എന്ന ആക്ഷേപം അക്കാലത്ത് ഇൻസ്റ്റിറ്റിയൂട്ടിൽ ഉയർന്നിരുന്നു. ഇൻസ്റ്റിറ്റിയൂട്ടിൽ ഭൗതികശാസ്ത്ര വകുപ്പ് തുടങ്ങുന്നതിനും മറ്റ് പഠന ഗവേഷണ വകുപ്പുകളെ പുനഃസംഘടിപ്പിക്കുന്നതിനും, രാമൻ താത്പര്യം കാട്ടി. സങ്കീർണവും കൃത്യതയുമുള്ള ലാബോറട്ടറി ഉപകരണങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ തന്നെ നിർമ്മിക്കാനായി ഒരു കേന്ദ്രീകൃത പണിശാലയും ആരംഭിച്ചു. കേവലം 300 രൂപ വിലവരുന്ന ഉപകരണം ഉപയോഗിച്ചാണ് നോബൽ സമ്മാനത്തിന് അർഹമായ രാമൻ ഇഫക്ട് സി.വി. രാമൻ കണ്ടുപിടിച്ചത്. ശാസ്ത്രഗവേഷണത്തിന് വിലകൂടിയ ഉപകരണങ്ങൾ വേണമെന്ന വാശിയില്ലാത്ത ഈ ശാസ്ത്രജ്ഞൻ ഉപകരണങ്ങൾ പലതും തദ്ദേശിയമായി ചിലവ് കുറഞ്ഞ രീതിയിൽ കണ്ടെത്താനാകുമെന്ന് ഗവേഷകരെ ഉപദേശിച്ചു. 1949ൽ രാമൻ സ്വന്തം ഗവേഷണ ശാലയായ 'രാമൻ ഇൻസ്റ്റിറ്റിയൂട്ട്' സ്ഥാപിച്ചു. മരിക്കും വരെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി തുടർന്ന് ഗവേഷണ പഠനങ്ങൾക്ക് നേതൃത്വം നല്കി. ശബ്ദവും പ്രകാശവുമായിരുന്നു സി.വി. രാമന്റെ ഇഷ്ടവിഷയങ്ങൾ. ഭാരതത്തിലെ സംഗീതോപകരണങ്ങളുടെ ശബ്ദവിന്യാസത്തെ കുറിച്ചു നടത്തിയ പഠനം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജീവിത കാലത്തിനിടയ്ക്ക് 475 ഓളം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേണലുകളിലായി പ്രസിദ്ധപ്പെടുത്തി. രാമൻ ഉഫക്ടിനെ അടിസ്ഥാനമാക്കി ആദ്യദശകത്തിനുള്ളിൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർ 1500 ലേറെ പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു എന്ന് പറയുമ്പോൾ രാമൻ ഇഫക്ട് ശാസ്ത്രലോകത്ത് സൃഷ്ടിച്ചു ഇഫക്ട് മനസിലാക്കാം. 82ം വയസിൽ (1970 നവംബർ 21ന്) സി.വി. രാമൻ അന്തരിച്ചു. ഭൗതിക ശരീരം രാമൻ ഇൻസ്റ്റിറ്റിയൂട്ട് വളപ്പിലെ ഉദ്യാനത്തിൽ തന്നെ സംസ്‌കരിച്ചു.
അംഗീകാരങ്ങൾ: നോബൽ സമ്മാനത്തിന് പുറമേ ഒട്ടേറെ അംഗീകാരങ്ങൾ സി.വി. രാമനെ തേടിയെത്തി. 1924ൽ റോയൽ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1929ൽ ബ്രിട്ടനിൽ നിന്നും സർ സ്ഥാനം ലഭിച്ചു. 1941ൽ അമേര്ക്കയിൽ നിന്നും ഫ്രാങ്ക്‌ലിൻ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (കാൽടെക്) വിസിറ്റിംഗ് പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്. 1954ൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം. 1957ൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ ലെനിൽ പുരസ്‌കാരം. 1949ൽ ദേശീയ പ്രൊഫസർ പദവി നല്കി കേന്ദ്രസർക്കാർ ആദരിച്ചു.( കടപ്പാട്‌: വിജയകുമാർ )
"https://ml.wikipedia.org/wiki/രാമൻ_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്