"മോണ്ടിസോറി രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q190218 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Montessori method}}{{വൃത്തിയാക്കേണ്ടവ}}
കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച{{എന്ന്}} പുതിയ വിദ്യാഭ്യാസ രീതിയാണ് '''മോണ്ടിസോറി രീതി'''. ഇറ്റാലിയൻ ഡോക്ടറായിരുന്നു [[മരിയ മോണ്ടിസോറി|മരിയ മോണ്ടിസോറിയാണ്]] ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്. സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടാണ് മോണ്ടിസോറി ഈ വിദ്യാഭ്യാസരീതി ആവിഷ്ക്കരിച്ചത്. ഇത് 1930-40 കാലഘട്ടത്തിൽ ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറി രീതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
 
സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി വിദ്യാഭ്യാസരീതിയിൽ നല്കുന്നത്. വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്.
"https://ml.wikipedia.org/wiki/മോണ്ടിസോറി_രീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്