"ഭാഗികമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു നിശ്ചിത താപനിലയിലുള്ള വാതകങ്ങളുടെ ഒരു മിശ്രിതത്തിൽ ഓരോ വാതകങ്ങൾക്കും തനതായ ഒരു മർദ്ദമുണ്ടായിരിക്കും. ഇതു്, മിശ്രിതത്തിന്റെ മൊത്തം വ്യാപ്തത്തിൽ ആ വാതകം മാത്രം ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായി പ്രകടമാകുമായിരുന്ന അതേ മർദ്ദമായിരിക്കും. ഈ മർദ്ദത്തെ മിശ്രിതത്തിലെ ആ വാതകത്തിന്റെ '''ഭാഗികമർദ്ദം''' എന്നു പറയുന്നു.[[ഡാൾട്ടൻ|ജോൺ ഡാൽട്ടൻ|ഡാൾട്ടന്റെ]] നിയമമനുസരിച്ച് [[ആദർശവാതകം | ആദർശവാതകങ്ങളുടെ]] ഒരു മിശ്രിതത്തിന്റ ആകമാനമുള്ള മർദ്ദം അതിൽ ഉൾപ്പെടുന്ന എല്ലാ വാതകങ്ങളുടേയും ഭാഗികമർദ്ദങ്ങളുടെ ആകത്തുകയായിരിക്കും.
 
ഒരു വാതകത്തിന്റെ ഭാഗികമർദ്ദം അതിന്റെ തന്മാത്രകളുടെ താപഗതികപ്രവർത്തനങ്ങളുടെ അളവായി കണക്കാക്കാം. ഒരു വാതകം, ഏതെങ്കിലും ദ്രാവകങ്ങളോ വാതകങ്ങളോ ആയി കൂടിച്ചേരുമ്പോൾ, അതിൽ ലയിക്കുന്നതും പടർന്നുചേരുന്നതും പ്രതിപ്രവർത്തിക്കുന്നതും ആ വാതകത്തിന്റെ ഗാഢതയേയോ സാന്ദ്രതയേയോ ആശ്രയിച്ചല്ല, പകരം അതിന്റെ ഭാഗികമർദ്ദത്തെ ആശ്രയിച്ചാണു്.
"https://ml.wikipedia.org/wiki/ഭാഗികമർദ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്