"അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
 
=== ഖരോഷ്ഠി ===
{{പ്രലേ|ഖരോഷ്ഠി}}
 
ബി.സി. 3-ശ.-ത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയാണിത്. അക്കാലത്തു ബ്രാഹ്മിയായിരുന്നു ദേശീയ ലിപിയെങ്കിലും{{തെളിവ്}} ഖരോഷ്ഠിയും പ്രചാരത്തിലെത്തിയിരുന്നു. അശോകന്റെ കാലത്തെ സ്തൂപലിഖിതങ്ങൾ ഖരോഷ്ഠി ലിപിയിലും കണ്ടുകിട്ടിയിട്ടുണ്ട്. സെമിറ്റിക്-അരമായിക് ലിപികളോടാണ് ഇതിനു സാദൃശ്യം. ഖരത്തിന്റെ (കഴുതയുടെ) തുകലിൽ എഴുതിപ്പോന്നിരുന്നതിനാൽ ആദ്യകാലത്ത് ഇതിന് 'ഖരപൃഷ്ഠി' എന്നായിരുന്നു പേർ. കാലാന്തരത്തിൽ 'ഖരപൃഷ്ഠി', 'ഖരോഷ്ഠി' ആയിത്തീർന്നു. ഖരോഷ്ഠൻ എന്ന ഒരു ഭാഷാപണ്ഡിതനാണ് ഈ ലിപിരൂപം കണ്ടുപിടിച്ചതെന്നും അതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചതെന്നും ചിലർ കരുതുന്നു. ആദ്യകാലത്ത് ഈ ലിപിമാലയിലെ അക്ഷരങ്ങൾക്ക് ഹ്രസ്വദീർഘ ഭേദമില്ലായിരുന്നു. വ്യവഹാരസൌകര്യത്തിനുവേണ്ടിവ്യവഹാര സൗകര്യത്തിനുവേണ്ടി പില്ക്കാലത്തു പലരും ഹ്രസ്വദീർഘ നിയമങ്ങൾ കൂട്ടിച്ചേർത്തു. എല്ലാവിധത്തിലുമുള്ള ശബ്ദപ്രകാശനത്തിനുതകുന്ന കൂട്ടക്ഷരങ്ങൾ ഇതിലില്ലായിരുന്നു. ഖരോഷ്ഠി ലിപിയുടെ മാതൃകയായി ഏതാനും ശിലാലേഖനങ്ങൾ മാത്രമെ ലഭിച്ചിട്ടുള്ളു. (നോ: ഖരോഷ്ഠി)
 
=== നാഗരിലിപി ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1918147" എന്ന താളിൽനിന്ന് ശേഖരിച്ചത്