"ടീനോഫോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q102778 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 32:
ചെറിയ കടൽജീവികളാണ് ഇവയുടെ മുഖ്യ ആഹാരം. [[ഗ്രാഹി|ഗ്രാഹികളാണ്]] ഇരയെ പിടിച്ചെടുക്കുന്നത്. [[ഞണ്ട്|ഞണ്ടുകൾ]] [[മൊളസ്ക്ക|മൊളസ്ക്കകൾ]] തുടങ്ങിയവയുടെ [[ലാർവ|ലാർവകളേയും]] [[മത്സ്യം|മത്സ്യങ്ങളുടെ]] [[മുട്ട|മുട്ടകളേയും]] ഇവ ഭക്ഷിക്കാറുണ്ട്. ചെറിയ തോതിൽ [[ജൈവദീപ്തി]] ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. ശരീരത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന ഭാഗങ്ങളെ [[പുനരുദ്ഭവം|പുനരുദ്ഭവത്തിലൂടെ]] വീണ്ടും ഉണ്ടാക്കിയെടുക്കാനും ഇവയ്ക്കു സാധിക്കുന്നു.
 
== വിവിധ ഇനങ്ങാൾഇനങ്ങൾ ==
ഏകദേശം 80-ഓളം സ്പീഷീസിനെ ഈ ജന്തുഫൈലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീനോഫോറ ഫൈലത്തെ [[ടെന്റക്കുലേറ്റ]], [[ന്യൂഡ]] എന്നീ രണ്ടു വർഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാഹികൾ ഉള്ള ജീവികളെ ടെന്റക്കുലേറ്റയിലും ഗ്രാഹികൾ ഇല്ലാത്തവയെ ന്യൂഡയിലും ഉൾപ്പെടുത്തിയിരിക്കുന്നു. ടെന്റക്കുലേറ്റ വർഗത്തെ [[സിഡിപ്പിഡിയ]], [[ലോബേറ്റ]], [[സെസ്റ്റിഡ]], [[പ്ലാറ്റീക്ടീനിയ]] എന്നീ നാലു ഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ന്യൂഡ വർഗത്തിൽ [[ബീറോയ്ഡ]] എന്ന ഒരു ഗോത്രം മാത്രമേയുള്ളു. ടീനോഫോറ ഫൈലത്തിലെ പ്രധാന സ്പീഷീസ് [[പ്ലൂറോബ്രാക്കിയ]], [[ഹോർമിറ്റോറ]], [[ഡിയോപിയ]], [[സെസ്റ്റസ്]], [[ടീനോപ്ലാന ഇൻഡിക്ക]], [[ബീറോയ്]] എന്നിവയാണ്.
 
"https://ml.wikipedia.org/wiki/ടീനോഫോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്