"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
[[ഫ്രഞ്ച്]] ചിന്തകനും, മനോവിശ്ലേഷണ വിദഗ്ധനുമായിരുന്നു '''ഷാക്ക് ലകാൻ''' (13 ഏപ്രിൽ [[1901]] – 9 സെപ്റ്റം:[[1981]]). [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയിഡിനു]] ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ധനായി ലകാനെ കരുതുന്നു.<ref>[[David Macey]], "Introduction", Jacques Lacan, ''The Four Fundamental Concepts of Psycho-Analysis'' (London 1994) p. xiv</ref>ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവായും ലകാനെ പരിഗണിയ്ക്കുന്നുണ്ട്.<ref>{{cite web |url=http://www.nybooks.com/articles/archives/2012/jul/12/violent-visions-slavoj-zizek/ |title=The Violent Visions of Slavoj Žižek |author=[[John N. Gray]] |date=July 2012 |work= |publisher=[[New York Review of Books]] |accessdate=27 June 2012}}</ref>
 
=='''ജീവചരിത്രം'''==
 
ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. [[1901]]-ൽ [[പാരിസ്|പാരിസിൽ]] അദ്ദേഹം ജനിച്ചു. [[1927]]-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് '''On Paranoia and its Relationship to Personality''’(De la Psychose paranoïaque dans ses rapports avec la personnalité suivi de Premiers écrits sur la paranoïa. Paris: Éditions du Seuil, 1975.) എന്നായിരുന്നു ശീർഷകം. [[1934]]-ൽ The Psychoanalytic Society of Paris എന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് [[പാരിസ്|പാരിസിൽ]] അദ്ദേഹം സമ്പാദിച്ച അംഗത്വം.<ref>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
വരി 34:
[[1966]]-ലാണ് 'എക്രി' (E-crits) പ്രസിദ്ധീകൃതമായത്. ലക്കാന്റെ ഇരുപത്തഞ്ചു വാർഷിക പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ മരുമകൻ സമാഹരിച്ചു. സ്വന്തം സ്കൂളിൽത്തന്നെ ലക്കാൻ എതിർക്കപ്പെടുകയുണ്ടായി.മുമ്പു സൂചിപ്പിച്ചതുപോലെ [[1979]]-ൽ ആ സ്ഥാപനം പിരിച്ചുവിടാൻ അദ്ദേഹം തയ്യാറായി. [[1980]]-ൽ മറ്റൊരാളുടെ ([[ആർതർ മില്ലർ|മില്ലറുടെ]]) ആധിപത്യത്തിൽ അതു വീണ്ടും തുറക്കപെട്ടു. [[1981]] [[സെപ്റ്റംബർ|സെപ്തംബറിൽ]] ലക്കാൻ ഇഹലോകം വെടിഞ്ഞു.
 
=='''ലക്കാനിയ൯ വിമ൪ശനം'''==
 
[[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയ൯]] വിമ൪ശനം എഴുത്തുകാരന്റെ/കഥാപാത്രങ്ങളുടെ അവബോധം വിശകലനം ചെയ്യുമ്പോൾ, ലക്കാനിയൻ വിമർശനം പാഠത്തിന്റെ അവബോധം അപഗ്രഥിക്കുന്നു. ലാകാൻ പറയുന്നത് [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അടിസ്ഥാനപരമായ ഉൾകാഴ്ച ഉപബോധമനസ്സിന്റെ അസ്തിത്വത്തെപറ്റിയായിരുന്നില്ല, മറിച്ച് ഉപബോധമനസ്സിന്റെ ഘടനയിലായിരുന്നു എന്നാണ്. ലാകാൻ [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അബോധമനസ്സിന്റെ ദേവി (GODDESS OF UNCONSCIOUS)യെ മറയാക്കിയിട്ടും അതിന്റെ കാന്തിയുടെ തിളക്കം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അതിമാനുഷനുമായി ഉപമിക്കുന്നു. പാഠത്തിന്റെ ബോധത്തിനു കീഴിൽ ഒരബോധമുണ്ട്. വിരുദ്ധാ൪ത്തങ്ങളിലൂടെയും മറ്റും അബോധം പാഠത്തിൽ ഗുപ്തമായിരിക്കുന്നു. ദ൪പ്പണഘട്ടം, അബോധത്തിന്റെ സ൪വാധിപത്യം മുതലായ സൈക്കോ അനലറ്റിക് ഘട്ടങ്ങളും ബാഹ്യലക്ഷണങ്ങളും പാഠത്തിൽ സന്നിധാനം കൊളളുന്നത് ലക്കാനിയൻ വിമർശകർ ചൂണ്ടികാണിക്കും. അഭാവം, ആഗ്രഹം തുടങ്ങിയ പരികല്പനകളുടെ അടിസ്ഥാനത്തിൽ അവർ കൃതി മനസിലാക്കാൻ ശ്രമിക്കും.
വരി 47:
മനോവിശ്ലേഷണം പ്രധാനമായും ഒരു പാഠവിമർശന സമ്പ്രദായമായി സ്വീകരിക്കുമ്പോൾ ആദ്യമേതന്നെ ശ്രദ്ധിക്കേണ്ട ഒരു വസതുത അവിടെ വിശ്ലേഷക-വിശ്ലേഷിത ബന്ധം എങ്ങനെയുള്ളതാണെന്നാണ്. കൃതിയുടെ [[ഭാഷ|ഭാഷ]]ണം രോഗിയുടെ വിവരണമാകുന്നു. ആസ്വാദകനും നിരൂപകനും വിശ്ലേഷകസേരയിൽ ചാഞ്ഞിരിക്കുന്നു. പാഠത്തിലെ സൂചനകാളോരോന്നും രോഗലക്ഷ്ണങ്ങളാകുന്നു.രൂപകങ്ങളും ഉപാദാനങ്ങളും പ്രത്യക്ഷപെടുന്നു. സാദൃശ്യ-സമ്പർക്കതലങ്ങൾ ഉണർന്നുതുടങ്ങുകയായ്.
 
===[[എഡ്ഗാർ അല്ലൻ പോ|'''അലൻ പോയുടെപോ'''യുടെ]] ഉദാഹരണം===
 
[[എഡ്ഗാർ അല്ലൻ പോ|അലൻ പോയുടെ]] ‘മോഷ്ടിക്കപെട്ട കത്ത്’ (The Purloined Letter) എന്ന കഥയെക്കുറിച്ചുള്ള ലകാന്റെ സെമിനാർ, തികച്ചും മനോവിശ്ലേഷണത്തിന്റേതായ ഒരു അപനി൪മ്മാണാത്മക വായനയാണെന്ന് നിരൂപക൪ പറയുകയുണ്ടായി. പോയുടെ ഡ്യൂപിൻ ത്രയം എന്നറിയപ്പെടുന്ന കുറ്റാന്വേഷണകഥകളിൽ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു കഥയാണ് 'മോഷ്ടിക്കപ്പെട്ട കത്ത്'. ആ കഥയിലെ കഥാപാത്രങ്ങൾ രാജാവ്, രാജ്ഞി, മന്ത്രി, പോലീസ് മേലധികാരി, ഡിറ്റക്ടീവായ ഡ്യുപിൻ (Dupin) എന്നിവരാണ്. ലക്കാൻ പ്രസ്തുത കഥയെ ഒരു രൂപകമായാണു കാണുന്നത്. അബോധതിന്റെയും ഭാഷയുടെയും സ്വഭാവ വിശേഷങ്ങൾ അതിൽ നിന്നും അദ്ദേഹം വായിച്ചെടുക്കുന്നു. മോഷ്ടിക്കപ്പെട്ട കത്ത് അബോധംതന്നെ. കത്തിന്റെ ഉള്ളടക്കം കഥയിൽ വ്യക്തമാക്കപ്പെടുന്നില്ല. കഥയിലെ പാത്രകർമ്മങ്ങളെ കത്ത് സ്വാധീനിക്കുന്നതാണു നാം കാണുന്നത്. അബോധത്തിന്റെ ഉള്ളടക്കം ജ്ഞേയമല്ല, പക്ഷേ നാം അബോധത്താൽ നിയന്ത്രിതരാണു താനും. മോഷണത്തെപറ്റിയുള്ള കുറ്റാന്വേഷകന്റെ അന്വേഷണം മനോവിശകലനത്തെ സൂചിപ്പിക്കുന്നു.അറിയപ്പെടാത്ത ഉള്ളടക്കമുള്ള കത്ത് ഭാഷയുടെ മുഖമുദ്രയെത്തന്നെ സംസൂചനം ചെയ്യുന്നു. ചിഹ്നിതം എപ്പോഴും നഷ്ട്ടപ്പെട്ടു പോകുന്നു, മോഷ്ടിക്കപ്പെടുന്നു. എല്ലാ വാക്കുകളും മോഷ്ടിക്കപ്പെട്ട കത്തുകളാണ് എന്ന് ലകാൻ അഭിപ്രായപ്പെടുന്നു.
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്