വരി 56:
:അവർക്ക് തനിയെ കാര്യം മനസ്സിലാകും എന്ന മുൻവിധി വേണ്ട. പലർക്കും ഉള്ള പരാതിയാണ്. അവർ എഴുതുന്നത് വിക്കിയിൽ കാണുന്നില്ല എന്നത്! എന്തുകൊണ്ടാണ് കാണാതാകുന്നത് എന്ന് പുതിയ ഉപയോക്താക്കളെ പറഞ്ഞ് മനസ്സിലാക്കിയാൽ ആ പരാതി തീരും. ആ ഉപയോക്താവിനോട് തീർച്ചയായും എനിക്കും പറയാൻ കഴിയും. പക്ഷേ, തിരുത്ത് നടത്തിയ താങ്കൾ അത് ചെയ്യുന്നതായിരിക്കും ഉചിതം എന്നേ ഉദ്ദേശിച്ചുള്ളു. //പുതിയ ഉപയോക്താക്കൾ മാത്രമാണ് വിക്കിയെ പോഷിപ്പിക്കുന്നത്// എന്ന് ഞാനെവിടെയും പറഞ്ഞില്ലല്ലോ. പക്ഷേ പുതിയ ഉപയോക്താക്കളെ ബോധപൂർവ്വം വളർത്തിക്കൊണ്ടുവരണം. പഴയവർ "ബോധപൂർവ്വം" വിട്ടുപോകുന്ന കാലമല്ലേ :) --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:44, 9 ജനുവരി 2014 (UTC)
::താങ്കളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു. പക്ഷേ, //താങ്കളും ഈ പ്രവർത്തി ചെയ്തിട്ടുണ്ട്// എന്ന ജനറലൈസേഷൻ ദയവായി നടത്താതിരിക്കുക. അബദ്ധത്തിൽ ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അത് അംഗീകരിക്കാനുള്ള വിശാലമനസ്കതയാണ് ഇതുവരെയുള്ള വിക്കിപീഡയയിലെ അനുഭവങ്ങൾ എനിക്ക് തന്നിട്ടുള്ളത്. അതിന് താങ്കളോടും മറ്റുപയോക്താക്കളോടും നിസ്സീമമായി കടപ്പെട്ടിരിക്കുന്നുമുണ്ട്. മുൻവിധികൾ വെച്ച് എന്റെ പ്രവർത്തികളെ വായിക്കരുതെന്ന് ദയവായി അഭ്യർത്ഥിക്കുന്നു... ആശംസകളോടെ. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 08:07, 10 ജനുവരി 2014 (UTC)
 
== പി.ജയരാജന്റെ ഫേസ്‌ബുക്ക് ==
 
വിജ്ഞാനകോശ സ്വഭാവമില്ലാത്ത ഇത്തരം താളുകൾ ശ്രദ്ധയിൽപ്പെടുന്ന മാത്രയിൽ lതന്നെ വിക്കിപീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യാറുണ്ട്. താങ്കൾക്ക് സ്വയം റോന്ത് ചുറ്റുന്നതിനുള്ള അധികാരം നൽകിയിട്ടുള്ളതിനാൽ, ആ താളിന്റെ സൃഷ്ടി താങ്കൾ നടത്തിയ നിമിഷം തന്നെ ശ്രദ്ധിക്കാനും നീക്കം ചെയ്യാനും കഴിയാതിരുന്നതിൽ ഖേദിക്കുന്നു. ദയവായി ഇപ്രകാരം താങ്കൾക്ക് ലഭിച്ചിട്ടുള്ള ഫ്ലാഗുകൾ ദുരുപയോഗം ചെയ്യാതിരിക്കുക. നീക്കം ചെയ്യപ്പെട്ട ഇത്തരത്തിലുള്ള ധാരാളം താളുകൾ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96/delete ഇവിടെ] കാണാം. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:12, 20 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്