"വലിയ അരയന്നക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 22:
[[രാജഹംസം|രാജഹംസങ്ങളുടെ]] കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് '''വലിയ രാജഹംസം''' അഥവാ '''വലിയ പൂനാര''' (ഇംഗ്ലീഷിൽ Greater Flamingo എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ''Phoenicopterus roseus'' എന്നാണ്). [[ആഫ്രിക്ക]], [[ഇന്ത്യ]]യുടേയും [[പാകിസ്താൻ|പാക്കിസ്ഥാന്റേയും]] തീരങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.
 
==ആവാസ വ്യവസ്ഥയും ആഹാരവും===
ഉപ്പിന്റെ അംശമുള്ള [[തണ്ണീർത്തടം|തണ്ണീർത്തടങ്ങളിലും]] ചതുപ്പ് നിലങ്ങളിലും ഒഴുക്ക് കുറഞ്ഞ വെള്ളക്കെട്ടുകളിലുമാണ് രാജഹംസങ്ങളെ കണ്ടുവരുന്നത്. നീളമേറിയ കാലുകൾ കൊണ്ട് ചെളിയും മണ്ണും ഇളക്കി മറിച്ച് വെള്ളത്തിനടിയിലെ കൊഞ്ച്, [[ഞണ്ട്]], ചെറു മീനുകൾ, നീലയും പച്ചയും [[ആൽഗ]]കൾ, [[നത്തക്കക്ക]], [[കല്ലുമ്മേക്കായ]], ജലപ്രാണികളും ലാർവകളും തുടങ്ങിയവ ഇവ ആഹാരമാക്കുന്നു. തല വെള്ളത്തിലേക്ക് താഴ്ത്തി വെള്ളമുൾപ്പടെ ആഹാരത്തെ വായിലാക്കി വെള്ളം കൊക്കുകൾക്കിടയിലൂടെ പുറത്തേക്കൊഴുക്കി വിട്ടാണ് ഇവയുടെ ഇരപിടുത്തം. മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൊക്കിന്റെ മുകൾഭാഗം ചലിപ്പിക്കാൻ കഴിവുള്ള പക്ഷികളാണ് രാജഹംസങ്ങൾ.
 
==ശരീരപ്രകൃതി==
"https://ml.wikipedia.org/wiki/വലിയ_അരയന്നക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്