അജ്ഞാത ഉപയോക്താവ്
→അപരിചിതവത്കരണം
==അപരിചിതവത്കരണം==
സാഹിത്യ നിരൂപണത്തിൽ രൂപവാദികളുടെ സവിശേഷ സംഭാവനയാണ് അപരിചിതവത്കരണം എന്ന ആശയം. അപരിചിതവത്കരണത്തിലൂടെ സാഹിത്യത്തെ മറ്റു മനുഷ്യ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി മനസ്സിലാക്കാനാണ് രൂപവാദികൾ ശ്രമിച്ചത്. ഇതുവരെ അന്യമായിരുന്ന നവീനവും ചിരപരിചിതമല്ലാത്തതുമായ വഴികളിൽ സാഹിത്യം ഭാഷയെ ഉപയോഗിക്കുന്ന ഒരു പ്രക്രിയയായാണ് അപരിചിതവത്കരണത്തെ നാം മനസ്സിലാക്കേണ്ടത്. വിക്ടർ ഷ്ലോവ്സ്കിയാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. അപരിചിതവത്കരണം എന്നാൽ അപരിചിതമാക്കൽ എന്നു തന്നെയാണ് അർഥം. ദൈനംദിന ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന കാര്യങ്ങളെ പുതുമയുള്ളതായി നമുക്ക് തോന്നാറില്ല. കാരണം അവ നമുക്ക് ചിരപരിചിതങ്ങളാണ്. മനുഷ്യർ ചിലപ്പോൾ യാന്ത്രികമായി കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. അവബോധമില്ലാത്ത ഒരു യാന്ത്രിക ജീവിതമാണ് ഇതിന്റെ ഫലം. ഈ നിരന്തര അവബോധത്തെ നമുക്ക് തിരികെത്തരുന്നതു കലയും സാഹിത്യവുമൊക്കെയാണ്. തത്ഫലമായി നമുക്ക് ചിരപരിചിതങ്ങളായി തോന്നേണ്ട കാര്യങ്ങൾ യാതൊരു പരിചയവുമില്ലാത്തതായി നമുക്കു തോന്നുന്നു. അവയ്ക്കു മുമ്പിൽ നമ്മൾ തീർത്തും അപരിചിതരായി മാറുന്നു. നമ്മൾ നിത്യേന കണ്ടുമുട്ടുന്ന കാര്യങ്ങളുടെ മുമ്പിൽ പരിചയമില്ലാത്തവരായി നാം നില്ക്കുകയും തത്ഫലമായി ഈ ലോകം തന്നെ നമുക്ക് നൂതനമായി തോന്നുകയും ചെയ്യുന്നു.
==സാഹിതീയത==
|