"കൂലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{ToDiasmbig|വാക്ക്=കൂലി}}
ഒരു തൊഴില്‍ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ '''കൂലി''' എന്നു വിളിക്കുന്നു. [[#എഴുത്ത്കൂലി|എഴുത്ത്കൂലി]], [[#അട്ടിമറിക്കൂലി|അട്ടിമറിക്കൂലി]] [[#ദിവസക്കൂലി|ദിവസക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കെട്ട്കൂലി]], [[#കൈകൂലി|കൈകൂലി]], [[#നോക്കുകൂലി|നോക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കവാടംകൂലി]], [[#കടത്ത്കൂലി|കടത്ത്കൂലി]] എന്നിങ്ങനെ നിയമവിധേയവും അല്ലാത്തതുമായ വിവിധ തരം കൂലികള്‍ നിലവിലുണ്ട്. കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരില്‍ കൊച്ചി തുറമുഖത്തെ തൊഴിലാളികള്‍ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസില്‍ നേതാക്കളും പ്രതികളായിരുന്നു.
 
== എഴുത്ത്കൂലി ==
വസ്തുവിന്റെയും മറ്റും [[ആധാരം|പ്രമാണങ്ങളോ]], സമ്മതപത്രങ്ങളോ എഴുതുന്നതിന് [[ആധാരമെഴുത്ത്|ആധാരമെഴുത്തുകാര്‍]] ഈടാക്കുന്ന കൂലിയെ എഴുത്ത്കൂലി എന്നു വിളിക്കുന്നു.
Line 19 ⟶ 18:
 
== നോക്കുകൂലി ==
അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികള്‍ നടത്തുമ്പോള്‍ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് '''നോക്ക്‌കൂലി'''. [[കേരളം|കേരളത്തില്‍]] മാത്രം നിലവിലുള്ള ഒരു സമ്പ്രദായമാണ് ഇത്. ഒരു സ്ഥലത്തെ തൊഴില്‍ ആ പ്രദേശത്തുള്ള തൊഴിലാളികളുടെ അവകാശമാണ് എന്നും അന്യര്‍ ആ ജോലി ചെയ്യുന്നെങ്കില്‍ തങ്ങള്‍ക്ക് നഷ്ടമായ ജോലിയുടെ വേതനം നല്കണം എന്നതാണ് നോക്കുകൂലി സമ്പ്രദായത്തിന്റെ യുക്തിപരമായ അധിഷ്ഠാനം. എന്നാല്‍ ഇതിന് നിയമപരമായ സാധൂകരണമില്ല. ചുമട്ട് തൊഴിലാളികളുടെ വീക്ഷണത്തില്‍ ഇത് ഒരു നഷ്ടപരിഹാരമാണെന്ന് വാദമുണ്ട്. പ്രബലതൊഴിലാളി സംഘടനകളില്‍ നിന്നും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വരും എന്നതിനാല്‍ സ്ഥാപനങ്ങളുടെ ഉടമകള്‍ ഇതിനു കീഴടങ്ങേണ്ടി വന്നു. വ്യാപാരിസംഘടന ഇതിനെതിരെ നിലപാട് കൈക്കൊണ്ടെങ്കിലും പിന്നീട് പിന്‍വാങ്ങുകയാണ് ചെയ്തത്. സമീപകാലത്ത് നോക്ക്‌കൂലിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ കേരളത്തില്‍ മാദ്ധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. [[സി.പി.എം.|മാര്‍ക്സിസറ്റ് പാര്‍ട്ടിയുടെ]] സംസ്ഥാന സെക്രട്ടറിയായ [[പിണറായി വിജയന്‍]] അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും തൊഴിലാളി യൂണിയന്‍ നേതാക്കളും നോക്ക്‌കൂലിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3910739&tabId=11&contentType=EDITORIAL&BV_ID=@@@| മനോരമ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലെ പത്ര വാര്‍ത്ത]</ref> പലയിടങ്ങളിലും ഇത് ഇപ്പോഴും തുടരുകയാണെന്ന് വിമര്‍ശനമുണ്ട്.<ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=3910397&tabId=11&contentType=EDITORIAL&BV_ID=@@@</ref> പോലീസ്‌ എംപ്ലോയീസ്‌ അസ്സോസിയേഷന്‍ ചെറുതോണിയില്‍ പണിയുന്ന ഓഫീസിനുവേണ്ടി ടിപ്പര്‍ലോറിയില്‍നിന്ന്‌ കട്ട ഇറക്കിയവകയില്‍ ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങി. കട്ട ഇറക്കിയപ്പോള്‍ത്തന്നെ തൊഴിലാളികള്‍ എത്തി നോക്കുകൂലി ആവശ്യപ്പെട്ടിരുന്നു. പോലീസുകാരില്‍ നിന്ന് വരെ നോക്കുകൂലി വാങ്ങുന്ന സ്ഥിതിഗതിയിലേക്ക് കേരളത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
 
== കെട്ട്കൂലിയും കവാടംകൂലിയും ==
[[ചരക്കുവണ്ടി|ചരക്കുവണ്ടികളില്‍]] [[താര്‍പ്പായി]] കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ '''കെട്ട്കൂലിയെന്നും''', തുറമുഖത്ത് [[ചരക്ക്]] നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നല്‍കേണ്ടുന്ന കൂലിയെ '''കവാടംകൂലിയെന്നും''' വിളിക്കുന്നു.<ref>[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm ദ ഹിന്ദു ബിസിനസ് ലൈന്‍]</ref>. കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരില്‍ കൊച്ചി തുറമുഖത്തെ തൊഴിലാളികള്‍ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസില്‍ നേതാക്കളും പ്രതികളായിരുന്നു.
 
==കെട്ടുകൂലി കുംഭകോണം==
നാല്‌ കോടി 86 ലക്ഷത്തിന്റെ തട്ടിപ്പാണ്‌ ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്നതെ.കെട്ടുകൂലിയുടെ പേരില്‍ പിരിച്ച തുകയില്‍ നാല്‌ കോടി 86 ലക്ഷത്തോളം രൂപ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയേ്‌ക്കണ്ടിയിരുന്നതാണ്‌. ബന്ധപ്പെട്ടവര്‍ അതില്‍ വീഴ്‌ച വരുത്തിയാണ്‌ 2002-04 കാലയളവില്‍ ഇത്രയും തുകയുടെ തട്ടിപ്പ്‌ നടത്തിയിട്ടുള്ളത്‌. കുറ്റകരമായ വിശ്വാസവഞ്ചനയാണ്‌ പ്രതികളില്‍ ക്രൈംബ്രാഞ്ച്‌ ചുമത്തിയിട്ടുള്ളത്‌. ഇക്കഴിഞ്ഞ 22ന്‌ സജാദ്‌, ഗിയാഫ്‌ എന്നീ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കെട്ടുകൂലിയുടെ പേരില്‍ ലോറി ഉടമകള്‍ക്ക്‌ നല്‍കുന്ന രശീതില്‍ ശരിയായ തുകയാണ്‌ എഴുതിയിരുന്നത്‌. എന്നാല്‍ ക്ഷേമനിധി ബോര്‍ഡിലേക്ക്‌ നല്‍കുന്ന തുക കുറച്ച്‌ എഴുതിയാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി.
"https://ml.wikipedia.org/wiki/കൂലി" എന്ന താളിൽനിന്ന് ശേഖരിച്ചത്