"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
==ജീവചരിത്രം==
 
ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. [[1901]]-ൽ [[പാരിസ്|പാരിസിൽ]] അദ്ദേഹം ജനിച്ചു. [[1927]]-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് '''On Paranoia and its Relationship to Personality''’(De la Psychose paranoïaque dans ses rapports avec la personnalité suivi de Premiers écrits sur la paranoïa. Paris: Éditions du Seuil, 1975.) എന്നായിരുന്നു ശീർഷകം. [[1934]]-ൽ The Psychoanalytic Society of Paris എന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് [[പാരിസ്|പാരിസിൽ]] അദ്ദേഹം സമ്പാദിച്ച അംഗത്വം.<ref>>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
 
വിവാദാത്മകമായ തന്റെ പ്രതിവാര സെമിനാറുകളിലൊന്നാമത്തേതിന് അദ്ദേഹം നാന്ദികുറിച്ചത് [[1951]]-ലാണ്. മരിക്കുന്നതുവരെയും അദ്ദേഹമതു തുടർന്നു കൊണ്ടിരുന്നു. സാർത്ര്, ദെ ബൊവേ, ബാർത്ത്,[[ക്ലോദ് ലെവി-സ്ട്രോസ്|ലെവി-സ്ട്രാസ്]], മെർലോ-പോണ്ടി, [[ലൂയി അൽത്തൂസർ|അൽത്തുസർ]], ഇറിഗറേ തുടങ്ങിയ പ്രതിഭകൾപോലും പ്രസ്തുത സെമിനാറുകളിൽ കേഴ്വിക്കാരായി വന്നെത്തിയിരുന്നു. ലക്കാന്റെ പ്രഭാഷണങ്ങൾ കുപ്രശസ്തി നേടി. ശൈലീകൃതമായ [[ഭാഷ|ഭാഷയും]] ആഘാതമേല്പിക്കുന്ന താനവും അവയുടെ സവിശേഷതകളായിരുന്നു. [[1952]]-ൽ അദ്ദേഹവും സഹപ്രവർത്തകരും സുഹൃത്തുക്കളും മു൯കൈയെടുത്ത് The French Society of Psychoanalysis-നു രൂപം നല്കി..<ref>>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
 
[[1936]]-ലാണ് ‘The Mirror phase’ എന്ന പ്രബന്ധം ആദ്യമായി ലക്കാ൯ വായിക്കുന്നത്.[[1949]]- ൽ സൂറിച്ചിൽ അതിന്റെ പരിഷ്കരിച്ച രൂപം അദ്ദേഹം പുനരവതരിപ്പിച്ചു. [[1953]]-ലാണ് Discourse of Rome എന്ന പേപ്പ൪ ലക്കാ൯ ലോകത്തിനു സമ൪പ്പിക്കുന്നത്. അബോധത്തിന്റെ [[ഭാഷ|ഭാഷയെപ്പറ്റിയായിരുന്നു]] അത്. കോൺഗ്രസ് ഓഫ് റൊമാൻസ് ലാംഗ്വേജ് സൈക്കോ അനലിറ്റിസ്റ്റിക് (Congress of Romance Language Psychoanalystic) എന്നറിയപ്പെടുന്ന സമ്മേളനത്തിൽ റോമിൽ വച് അദ്ദേഹം വിലക്കുകൾ കൂട്ടാക്കാതെ, ഒരു ചെറുസംഘത്തെ അഭിസംബോധന ചെയ്തവതരിപ്പിച്ച പ്രബന്ധമാണ് ‘The Function and Field of Speech and Language in Psychoanalysis’..<ref>>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
 
1764 ജൂണിൽ ലക്കാ൯ ദ ഫ്രോയ്ടിയ൯ സ്കൂൾ ഓഫ പാരീസ് (The Freudian School of Paris) സ്ഥാപിച്ചു. [[1979]]-ൽ ആ സ്ഥാപനം അദ്ദേഹം പിരിച്ചു വിടുകയാണുണ്ടായത്. മനോവിശകലന വിദഗ്ദ്ധ൪ ലക്കാനെ ഭ്രഷ്ടനാക്കി. പക്ഷേ, അദ്ദേഹം പിന്തിരിഞ്ഞില്ല. [[ലൂയി അൽത്തൂസർ|അൽത്തൂസറിന്റെ]] രക്ഷാക൪ത്തൃത്വത്തിൽ അദ്ദേഹം സ്വന്തം പ്രഭാഷണങ്ങൾ നിസ്സങ്കോചം തുടരുകതന്നെ ചെയ്തു.
വരി 57:
ഡ്യൂപിന് വിശ്ലേഷകന്റെ സ്ഥാനമാണ് ലാകാൻ നൽകുന്നത്. [[ഭാഷ|ഭാഷ]]യുടെ കാമനാവിനിമയഘടനയും അതിന്റെ ഫലങ്ങളും അയാൾക്ക് നല്ലപോലെ അറിയാം. അവസാനംവരെയും ആ കത്തിന്റെ ഉള്ളടക്കം ആർകും അറിഞ്ഞുകൂടാ. അഥവാ അതിന് ഒരു ഉള്ളടക്കമുണ്ടായിരുന്നെങ്കിൽതന്നെ അത് തീർത്തും അപ്രസക്തമാകുന്നതാണ് കഥയുടെ സന്ദർഭം. ലാകാന് ഈ ശൂന്യസൂചകം ഏറെ പ്രിയമാണല്ലോ. കത്തിനു കത്ത് (ഇംഗ്ലീഷിൽ 'letter' എന്ന വാക്കിന് അക്ഷരമെന്നും കത്ത് എന്നും അർത്ഥമുണ്ടല്ലോ.) പകരം വെക്കുന്നത് രൂപകതിന്റെയും ഉപാദാനത്തിന്റെയും നേർവിവരണമാകുന്നുമുണ്ട്. കത്താണ്, ആര് എങ്ങനെ ചലിക്കണമെന്നു തീരുമാനിക്കുന്നത്. തന്റെ ഉള്ളടക്കം ഒരിക്കലും വെളിപ്പെടുത്തേണ്ടതില്ലാത്ത സൂചകംതന്നെയാണ് കത്ത് എങ്കിൽ ഇതൊരു സാഹിത്യവിമർശനമല്ലെന്നും ലാകാനിയൻ ചിന്താപ്രപഞ്ചത്തെ സ്വയം വിശദീകരിക്കുന്ന ഒരു അന്യോപദേശ മാണെന്നും വരുന്നു.
 
ലാകാൻ പറഞ്ഞിട്ടുണ്ട് അബോധമനസ്സ് ഭാഷയെപ്പോലെ സംരചിതമാണ്, ഈ ദൃഷ്ടിയിൽ അഗാധമായ നിഹിതാർത്ഥങ്ങളുടെ വാഹകനാണ്. അബോധമനസ്സ് ഭാഷയെപ്പോലെ വായിക്കപ്പെടാൻ സാദ്ധ്യമാണെങ്കിൽ സാഹിത്യത്തെയും അബോധമാനസ്സിനെപ്പോലെ പഠിക്കാൻ കഴിയുന്നതാണ്. മറ്റൊരു തരണത്തിൽ പറഞ്ഞാൽ ഭാഷാപരമായ ചിഹ്നം ഏതെങ്കിലും വിധത്തിൽ 'കുറവി'നെയോ 'ഹാജരി'ല്ലാത്ത അവസ്ഥയേയോ സൂചിപ്പിക്കുന്നതിനാൽ സാഹിത്യം മനസികാപഗ്രഥനതിന്റെ അപബോധമനസ്സാണ്.‘LITERATURE IS THE UNCONCIOUS OF PSYCHOANALYSIS’<ref>ഗോപിചന്ദ് നാരംഗ്, ഘടനാവാദവും ഉത്തര-ഘടനാവാദവും പൗരസ്ത്യ കാവ്യശാസ്ത്രവും,.
 
==കൃതികൾ==
 
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്