"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
മനോവിശ്ലേഷണം പ്രധാനമായും ഒരു പാഠവിമർശന സമ്പ്രദായമായി സ്വീകരിക്കുമ്പോൾ ആദ്യമേതന്നെ ശ്രദ്ധിക്കേണ്ട ഒരു വസതുത അവിടെ വിശ്ലേഷക-വിശ്ലേഷിത ബന്ധം എങ്ങനെയുള്ളതാണെന്നാണ്. കൃതിയുടെ [[ഭാഷ|ഭാഷ]]ണം രോഗിയുടെ വിവരണമാകുന്നു. ആസ്വാദകനും നിരൂപകനും വിശ്ലേഷകസേരയിൽ ചാഞ്ഞിരിക്കുന്നു. പാഠത്തിലെ സൂചനകാളോരോന്നും രോഗലക്ഷ്ണങ്ങളാകുന്നു.രൂപകങ്ങളും ഉപാദാനങ്ങളും പ്രത്യക്ഷപെടുന്നു. സാദൃശ്യ-സമ്പർക്കതലങ്ങൾ ഉണർന്നുതുടങ്ങുകയായ്.
 
===[[എഡ്ഗാർ അല്ലൻ പോ|അലൻ പോയുടെ]] ഉദാഹരണം===
[[എഡ്ഗാർ അല്ലൻ പോ|അലൻ പോയുടെ]] ‘മോഷ്ടിക്കപെട്ട കത്ത്’ (The Purloined Letter) എന്ന കഥയെക്കുറിച്ചുള്ള ലകാന്റെ സെമിനാർ, തികച്ചും മനോവിശ്ലേഷണത്തിന്റേതായ ഒരു അപനി൪മ്മാണാത്മക വായനയാണെന്ന് നിരൂപക൪ പറയുകയുണ്ടായി. പോയുടെ ഡ്യൂപിൻ ത്രയം എന്നറിയപ്പെടുന്ന കുറ്റാന്വേഷണകഥകളിൽ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു കഥയാണ് 'മോഷ്ടിക്കപ്പെട്ട കത്ത്'. ആ കഥയിലെ കഥാപാത്രങ്ങൾ രാജാവ്, രാജ്ഞി, മന്ത്രി, പോലീസ് മേലധികാരി, ഡിറ്റക്ടീവായ ഡ്യുപിൻ (Dupin) എന്നിവരാണ്. ലക്കാൻ പ്രസ്തുത കഥയെ ഒരു രൂപകമായാണു കാണുന്നത്. അബോധതിന്റെയും ഭാഷയുടെയും സ്വഭാവ വിശേഷങ്ങൾ അതിൽ നിന്നും അദ്ദേഹം വായിച്ചെടുക്കുന്നു. മോഷ്ടിക്കപ്പെട്ട കത്ത് അബോധംതന്നെ. കത്തിന്റെ ഉള്ളടക്കം കഥയിൽ വ്യക്തമാക്കപ്പെടുന്നില്ല. കഥയിലെ പാത്രകർമ്മങ്ങളെ കത്ത് സ്വാധീനിക്കുന്നതാണു നാം കാണുന്നത്. അബോധത്തിന്റെ ഉള്ളടക്കം ജ്ഞേയമല്ല, പക്ഷേ നാം അബോധത്താൽ നിയന്ത്രിതരാണു താനും. മോഷണത്തെപറ്റിയുള്ള കുറ്റാന്വേഷകന്റെ അന്വേഷണം മനോവിശകലനത്തെ സൂചിപ്പിക്കുന്നു.അറിയപ്പെടാത്ത ഉള്ളടക്കമുള്ള കത്ത് ഭാഷയുടെ മുഖമുദ്രയെത്തന്നെ സംസൂചനം ചെയ്യുന്നു. ചിഹ്നിതം എപ്പോഴും നഷ്ട്ടപ്പെട്ടു പോകുന്നു, മോഷ്ടിക്കപ്പെടുന്നു. എല്ലാ വാക്കുകളും മോഷ്ടിക്കപ്പെട്ട കത്തുകളാണ് എന്ന് ലകാൻ അഭിപ്രായപ്പെടുന്നു.
സമാനമായ രണ്ടു രംഗങ്ങളാണ് കഥയിലുള്ളത്. ഒരു രാജഗീയ അന്തഃപുരത്തിൽ രാജാവും രാജ്ഞിയും മന്ത്രിയും പരിവാരങ്ങളുമൊക്കെയിരിക്കെ രാജ്ഞിക്ക് ഒരു കത്തു ലഭിക്കുന്നതാണ് ഒന്നാമത്തെ രംഗം. തൊട്ടടുത്തിരിക്കുന്ന രാജാവ് ഇക്കാര്യം അറിയുന്നേയില്ല. അപ്പോൾ 'ഡി' എന്ന മന്ത്രി കടന്നുവരുന്നതോടെ കത്തിന്റെ കാര്യം ആരും ശ്രദ്ധിക്കാതിരിക്കാനായി രാജ്ഞി അത് മുന്നിൽ വെച്ചു. കത്തിനുള്ളിൽ എന്തോ രഹസ്യമുണ്ടെന്നു ധരിക്കുന്ന മന്ത്രി, തന്റെ പോക്കറ്റിൽനിന്ന് സമാനമായ ഒരു കത്തെടുത്ത് വായിക്കുന്നതായി നടിച് ആദ്യത്തെ കത്തിന്റെ സമീപം വയ്ക്കുകയും, രാജ്ഞിയുടെ രഹസ്യം പതിയിരിക്കുന്ന കത്തുമെടുത്ത് കടന്നുകളയുകയും ചെയ്യുന്നു. രാജ്ഞിക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല. കാരണം കത്തിന്റെ കാര്യം പറഞ്ഞാൽ രാജാവിന്റെ ശ്രദ്ധ ക്ഷണിക്കലാവും. ഇതാണ് ഒന്നാമത്തെ രംഗം.
രണ്ടാം രംഗം മന്ത്രിയുടെ താമസസ്ഥലമാണ്. രാജ്ഞിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ പതിനെട്ടു മാസക്കാലമായി പോലീസും മറ്റും കത്ത് തിരഞ്ഞുനടന്നെങ്കിലും ഒരു ഫലവുമുണ്ടാകാഞ്ഞത് ഡ്യൂപിൻ എന്ന കുറ്റാന്വേഷകനെ ചുമതലയേല്പിച്ചിരിക്കുന്നു. ഡ്യൂപിൻ മന്ത്രിയുടെ താമസസ്ഥലത്തുചെന്ന് പോലീസിന്റെ മുന്നിൽവച് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽത്തന്നെ മുറിയിലെ 'മാന്റിൽപീസി' ൽ തൂങ്ങികിടക്കുന്ന കത്ത് എടുക്കുകയും അതിനു പകരം മറ്റൊന്ന് വയ്ക്കുകയും ചെയ്യുന്നു. മന്ത്രിക്കും ആ പ്രവൃത്തി തടുക്കാനാവുന്നില്ല. ഇത്രയും വസ്തുതകൊണ്ടാണ് ലാകാൻ തന്റെ വിവരണം സാദ്ധൃമാകുന്നത്. ഇവിടെ മൂന്നു മുഹൂർത്തങ്ങളുണ്ട്, മൂന്നു ദൃശ്യങ്ങൾ, അവയ്ക്കു പിന്നിൽ മൂന്നുപേരും. ഒന്നാം മുഹൂർത്തത്തിൽ ഒന്നും കാണുന്നില്ല: രാജാവും പോലീസും. രണ്ടാം മുഹൂർത്തത്തിൽ ആദ്യത്തെയാൾ ഒന്നും കാണുന്നില്ലെന്നറിയുന്നുണ്ട്, എന്നാൽ ഒന്നും ചെയ്യാനാവാത്ത കുഴക്കിലാണ് രണ്ടാമത്തെയാൾ: രാജ്ഞിയും മന്ത്രിയും. മൂന്നാം മുഹൂർത്തത്തിൽ ആദ്യത്തെ രണ്ടുപേരും നിഷ്ക്രിയരാണെന്നു കാണുന്നതോടെ കർമ്മനിരതമാകുന്നു: മന്ത്രിയും ഡ്യൂപിനും. മണലിൽ മുഖം പൂഴ്ത്തിനിൽകുന്ന ഒരു ഒട്ടകപ്പക്ഷിയുടെ ദൃശ്യമാണ് ഈ രംഗത്തെ ഉദാഹരിക്കാനായ് ലാകാൻ ഉപയോഗിക്കുന്നത്. തല മണലിൽ പൂഴ്ത്തിയതുകൊണ്ട് ഒന്നും കാണാനാവാത്ത ഒന്നാമൻ; ഒന്നാമൻ കാണുന്നില്ലെന്നറിഞ്ഞിട്ടും പ്രവർത്തനസ്വാതന്ത്ര്യമില്ലാത്ത ഉടലായ രണ്ടാമൻ; ഇവ രണ്ടും നിഷ്ക്രിയമായിരിക്കെ പക്ഷിയുടെ പിൻഭാഗത്തു നുള്ളാൻ ധൈര്യപ്പെടുന്ന മൂന്നാമൻ (Seminar on ‘The Purloined Letter’,p.44).
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്