"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
==ലക്കാനിയ൯ വിമ൪ശനം==
[[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയ൯]] വിമ൪ശനം എഴുത്തുകാരന്റെ/കഥാപാത്രങ്ങളുടെ അവബോധം വിശകലനം ചെയ്യുമ്പോൾ, ലക്കാനിയൻ വിമർശനം പാഠത്തിന്റെ അവബോധം അപഗ്രഥിക്കുന്നു. ലാകാൻ പറയുന്നത് [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അടിസ്ഥാനപരമായ ഉൾകാഴ്ച ഉപബോധമനസ്സിന്റെ അസ്തിത്വത്തെപറ്റിയായിരുന്നില്ല, മറിച്ച് ഉപബോധമനസ്സിന്റെ ഘടനയിലായിരുന്നു എന്നാണ്. ലാകാൻ [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അബോധമനസ്സിന്റെ ദേവി (GODDESS OF UNCONSCIOUS)യെ മറയാക്കിയിട്ടും അതിന്റെ കാന്തിയുടെ തിളക്കം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അതിമാനുഷനുമായി ഉപമിക്കുന്നു. പാഠത്തിന്റെ ബോധത്തിനു കീഴിൽ ഒരബോധമുണ്ട്. വിരുദ്ധാ൪ത്തങ്ങളിലൂടെയും മറ്റും അബോധം പാഠത്തിൽ ഗുപ്തമായിരിക്കുന്നു. ദ൪പ്പണഘട്ടം, അബോധത്തിന്റെ സ൪വാധിപത്യം മുതലായ സൈക്കോ അനലറ്റിക് ഘട്ടങ്ങളും ബാഹ്യലക്ഷണങ്ങളും പാഠത്തിൽ സന്നിധാനം കൊളളുന്നത് ലക്കാനിയൻ വിമർശകർ ചൂണ്ടികാണിക്കും. അഭാവം, ആഗ്രഹം തുടങ്ങിയ പരികല്പനകളുടെ അടിസ്ഥാനത്തിൽ അവർ കൃതി മനസിലാക്കാൻ ശ്രമിക്കും.
അവബോധത്തിന്റെ കേന്ദ്രസ്ഥത ([[centrality]]), ചിഹ്നിതത്തിന്റെ ഒഴിഞ്ഞുമാറൽ മുതലായ അംശങ്ങൾക്ക് അവർ ഊന്നൽ നല്കും. ലകാനിയൻ സിദ്ധാന്തങ്ങളുടെ പ്രധാനലക്ഷ്യം സമകാലിക സാഹചര്യത്തിൽ പരമാവധി സമഗ്രമായ ഒരു കർതൃ സങ്കല്പചിത്രം വരക്കുകഎന്നതായിരുന്നു. ഒരു വിഷയo എങ്ങനെ രൂപികരിക്കപ്പെടുന്നുവെന്നും അതിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും ആണ് ലകാ൯ പ്രധാനമായും അന്വേഷിച്ചത്. ഇച്ഛയും അധികാരവും സംസ്കാരവും തമ്മിലുള്ള സങ്കീർണ്ണബന്ധം വിവരിക്കപ്പെട്ടതോടെ അതിൽനിന്ന് ഒരു സംസ്കാരപഠനസിദ്ധാന്തം മെനഞ്ഞെടുക്കനായി.
എഴുത്തുകാരൻ എഴുതിയത് അയാൾ വിവക്ഷിക്കുന്നുവെന്നുള്ള ധാരണയെ ലക്കാനിയൻ വീക്ഷണം അംഗീകരിക്കുകയില്ല. [[ഭാഷ]] എഴുത്തുകാരനിലൂടെ സംസാരിക്കുകയാണ്. വായനയെയും [[ഭാഷ|ഭാഷ]]തന്നെയാണു നിയന്ത്രിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബവും ശിശുവും തമ്മിലുള്ള ബന്ധം പാഠവും വായനക്കാരനും തമ്മിലുണ്ടെന്ന് പറയാം. പാഠത്തെ വായനക്കാരൻ തന്റെതായ സാമൂഹികതയിൽ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. അയാളുടെ അബോധം പാഠവുമായി സംബന്ധം സ്ഥാപിച്ചെടുക്കുന്നു. ലാകാൻ പറഞ്ഞിട്ടുണ്ട് 'മനുഷ്യൻ' എന്ന വ്യക്തി [[ഭാഷ]] സംസാരിക്കുന്നതിനോടൊപ്പം 'സൂചക'ങ്ങളുടെ, മുമ്പു തന്നെ നിലവിൽ വന്ന, സിദ്ധാന്തങ്ങളിൽ പ്രവേശിക്കുകയാണ് എന്ന്. മനുഷ്യൻ എന്നാ വ്യക്തി അതിൽ ലയിക്കുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. മനുഷ്യൻ ഭാവിയിൽ പ്രവേശിച്ചതിനുശേം മാത്രമേ ബന്ധങ്ങളുടെ തന്ത്രത്തിൽ തന്റെ പങ്ക് തിരിച്ചറിയാനുള്ള യോഗ്യത കൈവരിക്കുകയുള്ളൂ. (അതായത് പുരുഷന/സ്ത്രീ, പിതാവ്/മാതാവ്, പുത്രി/പുത്രൻ, സഹോദരൻ/സഹോദരി തുടങ്ങിയവ) ഈ പ്രക്രിയയും അതിന് മുമ്പിലുള്ള മുഴുവൻ അവസ്ഥയും അബോധമനസ്സിന്റെ നിരീക്ഷണത്തിൽ തന്നെയാണ് നിശ്ചയിക്കപ്പെടുന്നത്.
അതുപോലെതന്നെ തന്റെ സെമിനാറിലുടനീളം പലതരം ആശയങ്ങൾ വിശദീകരിക്കാനും ഉദാഹരിക്കാനുമായ് ലകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കാറുള്ളത് സാഹിത്യകൃതികളെയും പെയ്ന്റിങ്ങുകളെയും ആണ്. അവയെകുറിച്ചുള്ള തന്റേതുമാത്രമെന്നു പൂർണമായും അവകാശപ്പെടാനാവുന്ന വീക്ഷണങ്ങളും അദ്ദേഹം നൽകുന്നതു കണ്ട് അദ്ദേഹം സാഹിത്യസിദ്ധാന്തം രൂപികരിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സാഹിത്യ നിരൂപണരംഗത്ത് മുൻകാലം തൊട്ടുതന്നെ പ്രബലമായി നിലനില്ക്കുന്ന ഒന്നാണ് മനഃശാസ്ത്ര നിരൂപണം. കർത്താവിന്റെയോ കഥാപാത്രതിന്റെയൊ, വായനക്കരന്റെയൊ അബോധരഹസ്യങ്ങൾ കണ്ടെത്താനുള്ള താക്കോലാണ് ഈ നിരൂപണപദ്ധതി. [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] പിന്മുറക്കാരും ഒരു പരിധിവരെ ഈ വഴി തന്നെയാണു സ്വീകരിച്ചുകാണാറുള്ളത്. കലാസൃഷ്ടികൾ സിരാരോഗത്തിന്റെ സൃഷ്ടിയാണെന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] വാദം മുഖവിലയ്ക്കെടുക്കുന്ന ഈ നിരൂപണപദ്ധതി കലയിലെ കർത്താവിന്റെയും കഥാപാത്രതിന്റെയും വയനക്കാരന്റെയും രോഗനി൪ണ്ണയം എളുപ്പത്തിൽ സാധിച്ചു. മറ്റൊന്ന് സ്വപ്നവ്യാഖ്യാനത്തിന്റെ വിപുലനമായ പാഠാപഗ്രഥനമാണ്. സ്വപ്നങ്ങൾ, നാവുപിഴകൾ, ഫലിതങ്ങൾ ഇവയിലൂടെയൊക്കെ വെളിപ്പെടുന്ന അബോധത്തിന്റെ ഏറ്റവും പ്രകടമായ രക്ഷാമാർഗ്ഗമായാണ് അവർ കലാസൃഷ്ടിയെ കാണുന്നത്.
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്