"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[ഫ്രഞ്ച്]] ചിന്തകനും, മനോവിശ്ലേഷണ വിദഗ്ധനുമായിരുന്നു '''ഷാക്ക് ലകാൻ''' (13 ഏപ്രിൽ [[1901]] – 9 സെപ്റ്റം:[[1981]]). [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയിഡിനു]] ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ധനായി ലകാനെ കരുതുന്നു.<ref>[[David Macey]], "Introduction", Jacques Lacan, ''The Four Fundamental Concepts of Psycho-Analysis'' (London 1994) p. xiv</ref>ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവായും ലകാനെ പരിഗണിയ്ക്കുന്നുണ്ട്.<ref>{{cite web |url=http://www.nybooks.com/articles/archives/2012/jul/12/violent-visions-slavoj-zizek/ |title=The Violent Visions of Slavoj Žižek |author=[[John N. Gray]] |date=July 2012 |work= |publisher=[[New York Review of Books]] |accessdate=27 June 2012}}</ref>
 
==ജീവചരിത്രം==
ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. [[1901]]-ൽ പാരിസിൽ അദ്ദേഹം ജനിച്ചു. [[1927]]-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് '''On Paranoia and its Relationship to Personality''’ എന്നായിരുന്നു ശീർഷകം. [[1934]]-ൽ The Psychoanalytic Society of Paris എന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് [[പാരിസ്|പാരിസിൽ]] അദ്ദേഹം സമ്പാദിച്ച അംഗത്വം.
വിവാദാത്മകമായ തന്റെ പ്രതിവാര സെമിനാറുകളിലൊന്നാമത്തേതിന് അദ്ദേഹം നാന്ദികുറിച്ചത് [[1951]]-ലാണ്. മരിക്കുന്നതുവരെയും അദ്ദേഹമതു തുടർന്നു കൊണ്ടിരുന്നു. സാർത്ര്, ദെ ബൊവേ, ബാർത്ത്, ലെവി-സ്ട്രാസ്, മെർലോ-പോണ്ടി, അൽത്തുസർ, ഇറിഗറേ തുടങ്ങിയ പ്രതിഭകൾപോലും പ്രസ്തുത സെമിനാറുകളിൽ കേഴ്വിക്കാരായി വന്നെത്തിയിരുന്നു. ലക്കാന്റെ പ്രഭാഷണങ്ങൾ കുപ്രശസ്തി നേടി. ശൈലീകൃതമായ ഭാഷയും ആഘാതമേല്പിക്കുന്ന താനവും അവയുടെ സവിശേഷതകളായിരുന്നു. [[1952]]-ൽ അദ്ദേഹവും സഹപ്രവർത്തകരും സുഹൃത്തുക്കളും മു൯കൈയെടുത്ത് The French Society of Psychoanalysis-നു രൂപം നല്കി.
വരി 29:
[[1966]]-ലാണ് 'എക്രി' (E-crits) പ്രസിദ്ധീകൃതമായത്. ലക്കാന്റെ ഇരുപത്തഞ്ചു വാർഷിക പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ മരുമകൻ സമാഹരിച്ചു. സ്വന്തം സ്കൂളിൽത്തന്നെ ലക്കാൻ എതിർക്കപ്പെടുകയുണ്ടായി.മുമ്പു സൂചിപ്പിച്ചതുപോലെ [[1979]]-ൽ ആ സ്ഥാപനം പിരിച്ചുവിടാൻ അദ്ദേഹം തയ്യാറായി. [[1980]]-ൽ മറ്റൊരാളുടെ (മില്ലറുടെ) ആധിപത്യത്തിൽ അതു വീണ്ടും തുറക്കപെട്ടു. [[1981]] സെപ്തംബറിൽ ലക്കാൻ ഇഹലോകം വെടിഞ്ഞു.
 
==ലക്കാനിയ൯ വിമ൪ശനം==
[[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയ൯]] വിമ൪ശനം എഴുത്തുകാരന്റെ/കഥാപാത്രങ്ങളുടെ അവബോധം വിശകലനം ചെയ്യുമ്പോൾ, ലക്കാനിയൻ വിമർശനം പാഠത്തിന്റെ അവബോധം അപഗ്രഥിക്കുന്നു. ലാകാൻ പറയുന്നത് [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അടിസ്ഥാനപരമായ ഉൾകാഴ്ച ഉപബോധമനസ്സിന്റെ അസ്തിത്വത്തെപറ്റിയായിരുന്നില്ല, മറിച്ച് ഉപബോധമനസ്സിന്റെ ഘടനയിലായിരുന്നു എന്നാണ്. ലാകാൻ [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അബോധമനസ്സിന്റെ ദേവി (GODDESS OF UNCONSCIOUS)യെ മറയാക്കിയിട്ടും അതിന്റെ കാന്തിയുടെ തിളക്കം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അതിമാനുഷനുമായി ഉപമിക്കുന്നു. പാഠത്തിന്റെ ബോധത്തിനു കീഴിൽ ഒരബോധമുണ്ട്. വിരുദ്ധാ൪ത്തങ്ങളിലൂടെയും മറ്റും അബോധം പാഠത്തിൽ ഗുപ്തമായിരിക്കുന്നു. ദ൪പ്പണഘട്ടം, അബോധത്തിന്റെ സ൪വാധിപത്യം മുതലായ സൈക്കോ അനലറ്റിക് ഘട്ടങ്ങളും ബാഹ്യലക്ഷണങ്ങളും പാഠത്തിൽ സന്നിധാനം കൊളളുന്നത് ലക്കാനിയൻ വിമർശകർ ചൂണ്ടികാണിക്കും. അഭാവം, ആഗ്രഹം തുടങ്ങിയ പരികല്പനകളുടെ അടിസ്ഥാനത്തിൽ അവർ കൃതി മനസിലാക്കാൻ ശ്രമിക്കും.
അവബോധത്തിന്റെ കേന്ദ്രസ്ഥത [[(centrality)]], ചിഹ്നിതത്തിന്റെ ഒഴിഞ്ഞുമാറൽ മുതലായ അംശങ്ങൾക്ക് അവർ ഊന്നൽ നല്കും. ലകാനിയൻ സിദ്ധാന്തങ്ങളുടെ പ്രധാനലക്ഷ്യം സമകാലിക സാഹചര്യത്തിൽ പരമാവധി സമഗ്രമായ ഒരു കർതൃ സങ്കല്പചിത്രം വരക്കുകഎന്നതായിരുന്നു. ഒരു വിഷയo എങ്ങനെ രൂപികരിക്കപ്പെടുന്നുവെന്നും അതിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും ആണ് ലകാ൯ പ്രധാനമായും അന്വേഷിച്ചത്. ഇച്ഛയും അധികാരവും സംസ്കാരവും തമ്മിലുള്ള സങ്കീർണ്ണബന്ധം വിവരിക്കപ്പെട്ടതോടെ അതിൽനിന്ന് ഒരു സംസ്കാരപഠനസിദ്ധാന്തം മെനഞ്ഞെടുക്കനായി.
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്