"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
=ലക്കാനിയ൯ വിമ൪ശനം=
[[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയ൯]] വിമ൪ശനം എഴുത്തുകാരന്റെ/കഥാപാത്രങ്ങളുടെ അവബോധം വിശകലനം ചെയ്യുമ്പോൾ, ലക്കാനിയൻ വിമർശനം പാഠത്തിന്റെ അവബോധം അപഗ്രഥിക്കുന്നു. ലാകാൻ പറയുന്നത് [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അടിസ്ഥാനപരമായ ഉൾകാഴ്ച ഉപബോധമനസ്സിന്റെ അസ്തിത്വത്തെപറ്റിയായിരുന്നില്ല, മറിച്ച് ഉപബോധമനസ്സിന്റെ ഘടനയിലായിരുന്നു എന്നാണ്. ലാകാൻ [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അബോധമനസ്സിന്റെ ദേവി (GODDESS OF UNCONSCIOUS)യെ മറയാക്കിയിട്ടും അതിന്റെ കാന്തിയുടെ തിളക്കം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അതിമാനുഷനുമായി ഉപമിക്കുന്നു. പാഠത്തിന്റെ ബോധത്തിനു കീഴിൽ ഒരബോധമുണ്ട്. വിരുദ്ധാ൪ത്തങ്ങളിലൂടെയും മറ്റും അബോധം പാഠത്തിൽ ഗുപ്തമായിരിക്കുന്നു. ദ൪പ്പണഘട്ടം, അബോധത്തിന്റെ സ൪വാധിപത്യം മുതലായ സൈക്കോ അനലറ്റിക് ഘട്ടങ്ങളും ബാഹ്യലക്ഷണങ്ങളും പാഠത്തിൽ സന്നിധാനം കൊളളുന്നത് ലക്കാനിയൻ വിമർശകർ ചൂണ്ടികാണിക്കും. അഭാവം, ആഗ്രഹം തുടങ്ങിയ പരികല്പനകളുടെ അടിസ്ഥാനത്തിൽ അവർ കൃതി മനസിലാക്കാൻ ശ്രമിക്കും.
അവബോധത്തിന്റെ കേന്ദ്രസ്ഥത [[(centrality)]], ചിഹ്നിതത്തിന്റെ ഒഴിഞ്ഞുമാറൽ മുതലായ അംശങ്ങൾക്ക് അവർ ഊന്നൽ നല്കും. ലകാനിയൻ സിദ്ധാന്തങ്ങളുടെ പ്രധാനലക്ഷ്യം സമകാലിക സാഹചര്യത്തിൽ പരമാവധി സമഗ്രമായ ഒരു കർതൃ സങ്കല്പചിത്രം വരക്കുകഎന്നതായിരുന്നു. ഒരു വിഷയo എങ്ങനെ രൂപികരിക്കപ്പെടുന്നുവെന്നും അതിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും ആണ് ലകാ൯ പ്രധാനമായും അന്വേഷിച്ചത്. ഇച്ഛയും അധികാരവും സംസ്കാരവും തമ്മിലുള്ള സങ്കീർണ്ണബന്ധം വിവരിക്കപ്പെട്ടതോടെ അതിൽനിന്ന് ഒരു സംസ്കാരപഠനസിദ്ധാന്തം മെനഞ്ഞെടുക്കനായി.
എഴുത്തുകാരൻ എഴുതിയത് അയാൾ വിവക്ഷിക്കുന്നുവെന്നുള്ള ധാരണയെ ലക്കാനിയൻ വീക്ഷണം അംഗീകരിക്കുകയില്ല. ഭാഷ എഴുത്തുകാരനിലൂടെ സംസാരിക്കുകയാണ്. വായനയെയും ഭാഷതന്നെയാണു നിയന്ത്രിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബവും ശിശുവും തമ്മിലുള്ള ബന്ധം പാഠവും വായനക്കാരനും തമ്മിലുണ്ടെന്ന് പറയാം. പാഠത്തെ വായനക്കാരൻ തന്റെതായ സാമൂഹികതയിൽ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. അയാളുടെ അബോധം പാഠവുമായി സംബന്ധം സ്ഥാപിച്ചെടുക്കുന്നു. ലാകാൻ പറഞ്ഞിട്ടുണ്ട് 'മനുഷ്യൻ' എന്ന വ്യക്തി ഭാഷ സംസാരിക്കുന്നതിനോടൊപ്പം 'സൂചക'ങ്ങളുടെ, മുമ്പു തന്നെ നിലവിൽ വന്ന, സിദ്ധാന്തങ്ങളിൽ പ്രവേശിക്കുകയാണ് എന്ന്. മനുഷ്യൻ എന്നാ വ്യക്തി അതിൽ ലയിക്കുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. മനുഷ്യൻ ഭാവിയിൽ പ്രവേശിച്ചതിനുശേം മാത്രമേ ബന്ധങ്ങളുടെ തന്ത്രത്തിൽ തന്റെ പങ്ക് തിരിച്ചറിയാനുള്ള യോഗ്യത കൈവരിക്കുകയുള്ളൂ. (അതായത് പുരുഷന/സ്ത്രീ, പിതാവ്/മാതാവ്, പുത്രി/പുത്രൻ, സഹോദരൻ/സഹോദരി തുടങ്ങിയവ) ഈ പ്രക്രിയയും അതിന് മുമ്പിലുള്ള മുഴുവൻ അവസ്ഥയും അബോധമനസ്സിന്റെ നിരീക്ഷണത്തിൽ തന്നെയാണ് നിശ്ചയിക്കപ്പെടുന്നത്.
അതുപോലെതന്നെ തന്റെ സെമിനാറിലുടനീളം പലതരം ആശയങ്ങൾ വിശദീകരിക്കാനും ഉദാഹരിക്കാനുമായ് ലകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കാറുള്ളത് സാഹിത്യകൃതികളെയും പെയ്ന്റിങ്ങുകളെയും ആണ്. അവയെകുറിച്ചുള്ള തന്റേതുമാത്രമെന്നു പൂർണമായും അവകാശപ്പെടാനാവുന്ന വീക്ഷണങ്ങളും അദ്ദേഹം നൽകുന്നതു കണ്ട് അദ്ദേഹം സാഹിത്യസിദ്ധാന്തം രൂപികരിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സാഹിത്യ നിരൂപണരംഗത്ത് മുൻകാലം തൊട്ടുതന്നെ പ്രബലമായി നിലനില്ക്കുന്ന ഒന്നാണ് മനഃശാസ്ത്ര നിരൂപണം. കർത്താവിന്റെയോ കഥാപാത്രതിന്റെയൊ, വയനക്കരന്റെയൊവായനക്കരന്റെയൊ അബോധരഹസ്യങ്ങൾ കണ്ടെത്താനുള്ള താക്കോലാണ് ഈ നിരൂപണപദ്ധതി. [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] പിന്മുറക്കാരും ഒരു പരിധിവരെ ഈ വഴി തന്നെയാണു സ്വീകരിച്ചുകാണാറുള്ളത്. കലാസൃഷ്ടികൾ സിരാരോഗത്തിന്റെ സൃഷ്ടിയാണെന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] വാദം മുഖവിലയ്ക്കെടുക്കുന്ന ഈ നിരൂപണപദ്ധതി കലയിലെ കർത്താവിന്റെയും കഥാപാത്രതിന്റെയും വയനക്കാരന്റെയും രോഗനി൪ണ്ണയം എളുപ്പത്തിൽ സാധിച്ചു. മറ്റൊന്ന് സ്വപ്നവ്യാഖ്യാനത്തിന്റെ വിപുലനമായ പാഠാപഗ്രഥനമാണ്. സ്വപ്നങ്ങൾ, നാവുപിഴകൾ, ഫലിതങ്ങൾ ഇവയിലൂടെയൊക്കെ വെളിപ്പെടുന്ന അബോധത്തിന്റെ ഏറ്റവും പ്രകടമായ രക്ഷാമാർഗ്ഗമായാണ് അവർ കലാസൃഷ്ടിയെ കാണുന്നത്.
ഒരു കുറ്റാന്വേഷകനെപ്പോലെ പതിയിരുന്ന് കൃതിയുടെ ലൈംഗീകരഹസ്യങ്ങൾ കണ്ടെത്തുന്നതിലപ്പുറം ഈ വിമർശനം മുന്നോട്ടുപോവുക അസാദ്ധ്യമായിരുന്നു. എന്നാൽ ലകാനിയൻ മനോവിശ്ലേഷണത്തിൽനിന്ന് പ്രചോദനം സിദ്ധിച്ച സാഹിത്യ സിദ്ധാന്തം പ്രാദമികമായും ചില കാര്യങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തുന്നു. ഒന്നാമതായി കൃതിയുടെ അർത്ഥത്തെ സംബന്ധിച്ച നിശ്ചിതത്വമാണ്. കൃതിയുടെ അർഥം അതിന്റെ നിഗൂഢസ്ഥലങ്ങളിൽ ഒളിഞ്ഞും പതുങ്ങിയും ഇരിക്കുന്ന ഒന്നല്ലെന്നും അത് പാഠത്തിലെ തന്നെ മറ്റ് ഒട്ടേറെ ഘടകങ്ങളുമായും, പാഠം നിർമ്മിക്കുന്ന അതിന്റെതായ ഒരു ആർത്ഥികക്ഷേത്രത്തിന്റെ രീതികൾക്കനുസൃതമായും ആണ് രൂപീകരിക്കപ്പെടുന്നത് എന്നും അത് ഒരിക്കലും ഏക പക്ഷീയമോ കേന്ദ്രിതമോ ആയിരിക്കുകയില്ലെന്നും ഈ സൈദ്ധാന്തിക൪ വാദിക്കുന്നു. പാഠത്തിന്റെ ഇച്ഛ എന്ന സങ്കല്പമാണ് മറ്റൊന്ന്. ഇച്ഛയുടെ വിന്യാസമായാണല്ലോ സംസ്കാരത്തെയും മനുഷൃജീവിതത്തെയും ലാകാ൯ വിവരിക്കുന്നത്. ഇച്ഛയാകട്ടെ അഭാവത്താൽ നിർണയിക്കപ്പെടുന്നതും, അവതന്നെയും സാങ്കല്പീക-ഭ്രമാത്മക പ്രതിവിധികളുടെ പ്രതീതി സൃഷ്ട്ടിക്കുന്നതുമാണ്. ഇത് കലാസൃഷ്ടികളിൽ ആരോപിക്കുവാൻ എളുപ്പമാണ്. കലാസൃഷ്ടിതന്നെയും ഈയൊരു സാങ്കല്പിക പ്രതിവിധിയായി കാണാമെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി കലാസൃഷ്ടിക്കകത്തെ പ്രവർത്തനങ്ങൾ. നോട്ടം, തുന്നിച്ചേർക്കൽ, മായക്കാഴ്ച, നിസ്സാരവസ്ത്വപരം, അപജ്ഞാനം, അനൃം, ലിംഗം, ഷണ്ഡീകരണം തുടങ്ങിയ ഒട്ടുമിക്ക ലാകാനിയൻ പരികല്പനകളും ഇത്തരമൊരു സൗന്ദര്യശാസ്ത്ര നിർമ്മിതിക്കു നേരിട്ടുതന്നെ പ്രയോഗയോഗ്യമാണ്.
മനോവിശ്ലേഷണം പ്രധാനമായും ഒരു പാഠവിമർശന സമ്പ്രദായമായി സ്വീകരിക്കുമ്പോൾ ആദ്യമേതന്നെ ശ്രദ്ധിക്കേണ്ട ഒരു വസതുത അവിടെ വിശ്ലേഷക-വിശ്ലേഷിത ബന്ധം എങ്ങനെയുള്ളതാണെന്നാണ്. കൃതിയുടെ ഭാഷണം രോഗിയുടെ വിവരണമാകുന്നു. ആസ്വാദകനും നിരൂപകനും വിശ്ലേഷകസേരയിൽ ചാഞ്ഞിരിക്കുന്നു. പാഠത്തിലെ സൂചനകാളോരോന്നും രോഗലക്ഷ്ണങ്ങളാകുന്നു.രൂപകങ്ങളും ഉപാദാനങ്ങളും പ്രത്യക്ഷപെടുന്നു. സാദൃശ്യ-സമ്പർക്കതലങ്ങൾ ഉണർന്നുതുടങ്ങുകയായ്.
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്