"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
{{പ്രധാനലേഖനം|തെർമോസെറ്റിങ് പ്ലാസ്റ്റിക്}}
പേരു പോലെ തന്നെ ഇവയെ ഒരിക്കൽ മാത്രമേ ചൂടാക്കാൻ( പറ്റൂ. ഒരിക്കൽ ഉറച്ചു കഴിഞ്ഞാൽ പിന്നെ അതുതന്നെ ശാശ്വതരൂപം. തണുപ്പിക്കുമ്പോൾ രാസശൃംഖലകൾക്കിടയിൽ കുരുക്കുകൾ വീഴുന്നതുകൊണ്ടാണ് ഇവ മാറ്റാനൊക്കാത്തവിധം ഉറച്ചു പോകുന്നത്.
=== ഉപയോഗ മേഖലകൾ ===
 
==== എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ ====
താരതമ്യേന വില കുറഞ്ഞ,സർവ്വസാധാരണ പ്ലാസ്റ്റിക്കുകളിൽ (commodity plastics)നിന്ന് വിഭിന്നമാണ് വില കൂടിയ പ്രത്യേക സ്വഭാവ സവിശേഷതകളുളള എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകൾ.
ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനാവശ്യമായ ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ ഗുണവിശേഷങ്ങളുളളവയാണ് ഈ ഇനത്തിൽ.·
ഏകകങ്ങളുടെ ഘടന, ശൃംഖലകളുടെ ഘടന, ദൈർഘ്യം, അവക്കിടയിലുളള കുരുക്കുകൾ ഇതെല്ലാം പ്ലാസ്റ്റിക്കുകളുടെ ഗുണങ്ങളെ പ്രത്യക്ഷരൂപത്തിൽ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് പോളി എത്തിലീനിൻറെ നീളം കുറഞ്ഞ ശൃംഖലകളടങ്ങിയ LLDPE, LDPE എന്നിവ പാക്കിംഗിനു ഉപയോഗപ്പെടുമ്പോൾ, ദൈർഘ്യമേറിയ ശൃംഖലകളടങ്ങിയ HDPE, ശൃംഖലകൾക്കിടയിലുളള കുരുക്കുകളാൽ വല പോലുളള ഘടന പ്രാപിക്കുന്ന UHMWPE എന്നിവ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകളുടെ വിഭാഗത്തിൽ പെടുന്നു.
==== പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ ====
സാധാരണയായി തെർമോപ്ലാസ്റ്റിക്കുകളാണ് പാക്കിംഗിനുപയോഗിക്കാറ്.
ഖര ദ്രവ സാധനങ്ങൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളും ലഭ്യമാണ്<ref>[http://www.astm.org/Standards/paper-and-packaging-standards.html ASTM Packaging Standards]</ref> .
വരി 46:
<ref>{{ cite book | title=Packaging for the Environment|editor=Stilwel, E.Joseph| publisher=Arthur D.Little Inc| ISBN=0-8144-5074-1}}</ref>. ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകളും ഇതേ ദിശയിലേക്കുളള നീക്കമാണ്.
 
====ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകൾ ====
പ്ലാസ്റ്റിക്ക് പാത്രങ്ങളിലെ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് അലിഞ്ഞു ചേരുന്നതിനു സാധ്യതയുളളതിനാൽ, ഭക്ഷണ പദാർഥങ്ങൾ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ, ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ അതീവ നിഷ്കർഷയോടെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ മറ്റു ചേരുവകളൊന്നും കൂട്ടിച്ചേർക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതൽ സ്വീകാര്യം<REF>{{ cite book|title= Food Packaging Technology| editor=Henyon, DK| publisher=ASTM| year= 1991|ISBN= 978-0-8031-5171-0}}</ref>.
ഇപ്പോൾ മൈക്രോവേവ് പാചകം കൂടുതൽ ജനസ്വീകാര്യത നേടിയിരിക്കെ,പ്ലാസ്റ്റിക് കൊണ്ടുളള പാചകപാത്രങ്ങളും
സൂക്ഷ്മനിരീക്ഷണത്തിന് വിധേയമായിരിക്കുന്നു.<ref>[http://www.plasticsindustry.org/AboutPlastics/content.cfm?ItemNumber=709&navItemNumber=1126 Plastics in microwave]</ref>
 
====മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്കുകൾ ====
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകളെപ്പോലെത്തന്നെ മരുന്നുകൾ പൊതിയാനും, കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്ലാസ്റ്റിക്കുകൾക്കും കർശനമായ നിബന്ധനകളുണ്ട്. കൂടാതെ സിറിഞ്ചുകൾ, കയ്യുറകൾ മറ്റുപകരണങ്ങൾ ,എന്നിങ്ങനെ ചികിത്സാരംഗത്തെ ഒട്ടനവധി നിത്യോപയോഗ സാധനങ്ങൾക്ക് വേറേയും<ref>[http://www.astm.org/Standards/medical-device-and-implant-standards.html ASTM standards for medical-device-and-implant]</ref>.
 
"https://ml.wikipedia.org/wiki/പ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്