"മാനിക്കേയമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131165 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23:
 
=== സൊറോസ്ട്രിയൻ സ്വാധീനം ===
മാനിയുടെ അരമായ ഭാഷയിലുള്ള ആറുരചനകളുടെ പേരുകൾ മാത്രമേ മൂലഭാഷയിൽ ലഭ്യമായുള്ളു. മൂലരചനകളുടെ ശകലങ്ങൾ ഉദ്ധരണികളിലും മറ്റും സം‌രക്ഷിക്കപ്പെട്ടിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിലെ സിറിയിലെ നെസ്തോറിയൻ ക്രിസ്ത്യാനി തിയഡോർ ബാർ കൊണായുടെ ഒരു ദീർഘ ഉദ്ധരണിയിൽ നിന്ന്,<ref name="Konai">Original Syriac in: Theodorus bar Konai, ''Liber Scholiorum, II'', ed. A. Scher, ''Corpus Scriptorum Christianorum Orientalium scrip. syri'', 1912, pp. 311-18, ISBN 978-90-429-0104-9; EnglishEnglishlllkjkjkjljljljhuhuhku translation in: A.V.W. Jackson, ''Researches in Manichaeism'', New York, 1932, pp. 222-54.</ref> മാനിയുടെ സിറിയൻkunna-അരമായയിലുള്ള മൂലരചനകളിൽ പേർഷ്യൻ, സൊറാസ്ട്രിയൻ പദങ്ങൾ തീരെയില്ലായിരുന്നെന്ന് മനസ്സിലാക്കാം. മനിക്കേയൻ ദൈവങ്ങളുടെ പേരുകൾ അവയിൽ കൊടുത്തിരിക്കുന്നത് അരമായ ഭാഷയിലാണ്‌. എന്നാൽ മദ്ധ്യപേർഷ്യൻ ഭാഷയിൽ എഴുതി സസേനിയ ചക്രവർത്തി ഷാപ്പൂരിന്‌ സമാനിച്ച ഷബുഹ്രാഗൻ എന്ന രചനയോടെ, മാനിയുടെ ജീവിതകാലത്തു കാലത്തു തന്നെ മനിക്കേയവാദത്തിൽ സൊറോസ്ട്രിയസ്വാധീനം കടന്നുവരാൻ തുടങ്ങിയെന്ന് സമ്മതിക്കേണ്ടതുണ്ട്. <ref name="Shabuhragan">Middle Persian Sources: D. N. MacKenzie, Mani’s Šābuhragān, pt. 1 (text and translation), BSOAS 42/3, 1979, pp. 500-34, pt. 2 (glossary and plates), BSOAS 43/2, 1980, pp. 288-310.</ref> സൊറോസ്ട്രിയദൈവങ്ങളുടെ പേരുകൾ ആ കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചൈനയിലെ സിങ്ങ്‌ജിയാങ്ങ് പ്രവിശ്യയിലെ തുർപ്പാനിൽ ജർമ്മൻ ഗവേഷകർ കണ്ടെടുത്ത ഒട്ടേറെ മദ്ധ്യപേർഷ്യൻ, പാർത്തിയൻ, സോഗ്‌ദിയൻ രചനകളെ മുൻ‌നിർത്തി മനിക്കേയവാദം ഒരു പേർഷ്യൻ മതമാണെന്ന സാമാന്യധാരണയുണ്ട്. എന്നാൽ അരമായ ഭാഷയിൽ ബാബിലോണിൽ എഴുതപ്പെട്ട പവിത്രരചനകളുള്ള മനിക്കേയവാദത്തെ പേർഷ്യൻ മതമെന്നു വിളിക്കാമെങ്കിൽ മൂന്നാം നൂറ്റാണ്ടിലെ ബാബിലോണിൽ തന്നെ അരമായ പശ്ചാത്തലത്തിൽ പിറന്ന താൽമുദീയ ജൂതമത്തിനും മൻഡേയവാദത്തിനും(Mandaeanism) ഒക്കെ ആ വിശേഷണം ചാർത്താവുന്നതാണ്‌.
 
[[പ്രമാണം:ManichaeanElectaeKocho10thCentury.jpg|thumb|മനിക്കേയരുടെ തെരഞ്ഞെടുക്കപ്പെട്ടവർ, കോച്ചോയിൽ നിന്നുള്ള പത്താം നൂറ്റാണ്ടിലെ ചിത്രം]]
"https://ml.wikipedia.org/wiki/മാനിക്കേയമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്