"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
| signature =
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യമന്ത്രിയും കേരളനിയമസഭയുടെ മുൻ സ്പീക്കറുമാണ് '''വി.എം. സുധീരൻ'''. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയപ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു. [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്. യുവിലൂടെയാണ്]] സുധീരന്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റായി പ്രവർത്തിക്കുന്നു. <ref name="'mathrubhumi-ക'">{{cite news|title=വി എം സുധീരൻ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ പി സി സി]]കെപിസിസി പ്രസിഡന്റ്‌|url=http://www.mathrubhumi.com/story.php?id=429054|accessdate=2014 ഫെബ്രുവരി 10|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 10|archiveurl=https://web.archive.org/web/20140210070246/http://www.mathrubhumi.com/story.php?id=429054|archivedate=2014-02-10 07:02:46|language=മലയാളം|format=പത്രലേഖനം}}</ref>
 
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[അന്തിക്കാട്]] പഞ്ചായത്തിൽ പടിയം എന്ന കൊച്ചുഗ്രാമത്തിൽ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 ന് ജനനം.<ref>http://parliamentofindia.nic.in/ls/lok13/biodata/13KL15.htm</ref>
 
1980 മുതൽ 1996 വരെ തൃശ്ശൂർ ജില്ലയിലെ [[മണലൂർ നിയമസഭാമണ്ഡലം|മണലൂർ നിയമസഭാമണ്ഡലത്തിൽ]] നിന്ന് കേരള നിയമസഭയിൽ അംഗമായിരുന്നു. 1985 മുതൽ 1987 വരെ [[കേരള നിയമസഭ സ്പീക്കർ|നിയമസഭാ സ്പീക്കറായി]] പ്രവർത്തിച്ചു.<ref name="niymsba-1">http://www.stateofkerala.in/niyamasabha/v%20m%20sudeeran.php</ref> ആന്റണി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാമണ്ഡലത്തിൽ]] നിന്നും നാലുതവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോകസഭാതിരഞ്ഞെടുപ്പിൽ കെ.എസ് മനോജിനോട് പരാജയപ്പെടുകയും ചെയ്തു.
 
== വഹിച്ച പ്രധാന സ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്